നിമ്ർ അൽ നിമ്ർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സൗദി അറേബ്യയിലെ ഷിയാ വിഭാഗത്തിലെ പ്രമുഖ പണ്ഡിതനായിരുന്നു നിമ്ർ അൽ നിമ്ർ(1959 – 2 ജനു: 2016).സൗദി അറേബ്യൻ പ്രവിശ്യയായിരുന്ന അൽ- അവാമിയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തന കേന്ദ്രം.[1] സൗദി ഭരണകൂടത്തിന്റെ കടുത്ത വിമർശകനായിരുന്ന നിമർ സൗദി ഭരണകൂടത്തിന്റെ ഷിയാ വിരുദ്ധപ്രവൃത്തികളെ നിശിതമായി വിമർശിച്ചുപോന്നു, കിഴക്കൻ പ്രവിശ്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി അചഞ്ചലമായ നിലപാടു സ്വീകരിച്ചിരുന്ന അദ്ദേഹം സ്വാതന്ത്ര്യത്തിനു വേണ്ടിപോരാടാൻ യുവജനങ്ങളെ ആഹ്വാനം ചെയ്തിരുന്നു.

വിചാരണയും ശിക്ഷയും[തിരുത്തുക]

2014 ഒക്ടോബർ 15 നു പ്രത്യേക കോടതി കലാപങ്ങൾക്ക് പ്രേരിപ്പിച്ചു എന്ന ആരോപണത്താൽ നിമറിനു വധശിക്ഷ വിധിക്കുകയും 2015 ഒക്ടോബർ 25 നു അപ്പീൽ കോടതി ശിക്ഷ ശരിവയ്ക്കുകയും ചെയ്തു.തുടർന്ന് 2016 ജനുവരി 2 നു നിമ്ർ അടക്കം 47 പേരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.[2]

അവലംബം[തിരുത്തുക]

  1. Gfoeller, Michael (2008-08-23). "Meeting with controversial Shi'a sheikh Nimr". WikiLeaks. WikiLeaks cable: 08RIYADH1283. Archived from the original on 2012-01-23. Retrieved 2012-01-23.
  2. "Saudi Shia cleric Nimr al-Nimr 'sentenced to death'". BBC News. 2014-10-15. Archived from the original on 2014-10-15. Retrieved 2014-10-15.
"https://ml.wikipedia.org/w/index.php?title=നിമ്ർ_അൽ_നിമ്ർ&oldid=2297044" എന്ന താളിൽനിന്ന് ശേഖരിച്ചത്