ഉള്ളടക്കത്തിലേക്ക് പോവുക

നിപാ രോഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിപാ രോഗം
മറ്റ് പേരുകൾNiV infection[1]
നിപാ വൈറസിന്റെ ഘടന
സ്പെഷ്യാലിറ്റിInfectious diseases Edit this on Wikidata
ലക്ഷണങ്ങൾപനി, ചുമ, തലവേദന, ബുദ്ധിഭ്രമം[2]
സാധാരണ തുടക്കം5 മുതൽ 14 ദിവസം വരെ[2]
കാരണങ്ങൾനിപാ വൈറസ് (നേരിട്ടുള്ള സമ്പർക്കം)[3]
ഡയഗ്നോസ്റ്റിക് രീതിലക്ഷണങ്ങൾ, ലാബ് പരിശോധനയിൽ സ്ഥിരീകരണം[4]
പ്രതിരോധംവവ്വാൽ, രോഗമുള്ള മൃഗങ്ങൾ[5]
Treatmentപരിചരണം[6]
ആവൃത്തി~701 പേരിൽ (1998 to May 2018)[7][8]
മരണം~40 മുതൽ 75% മരണസാധ്യത[9][10]

നിപ വൈറസ് മൂലമുണ്ടാകുന്ന ഒരു വൈറൽ അണുബാധയാണ് നിപാ രോഗം[6]. പനി, ചുമ, തലവേദന, ശ്വാസതടസ്സം, കൺഫ്യൂഷൻ എന്നിവയൊക്കെ അണുബാധയുടെ ലക്ഷണങ്ങളായി കാണാറുണ്ട്. ലക്ഷണങ്ങളില്ലാതെയും നിപാ രോഗം കാണപ്പെടാറുണ്ട്[2][6]. ഇത് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ രോഗിയെ കോമയിലേക്ക് നയിച്ചേക്കാം[2]. തലച്ചോറിലെ വീക്കം, അപസ്മാരം എന്നിവ രോഗം സുഖപ്പെട്ട ശേഷവും സങ്കീർണ്ണത സൃഷ്ടിക്കാറുണ്ട്[6].

രോഗകാരണം

[തിരുത്തുക]

വവ്വാലുകളിലെ ചില ഇനങ്ങളിലൂടെയാണ് ഹെനിപവൈറസ് ജനുസ്സിലെ ഒരു തരം ആർഎൻഎ വൈറസായ നിപാ വൈറസ് (NiV) മനുഷ്യരിലും മറ്റ് മൃഗങ്ങളിലും എത്തിച്ചേരുന്നത്[6]. പഴം തീനി വവ്വാലുകളാണ് പ്രധാനമായും വൈറസിന്റെ ഉറവിടം[6]. ഇത് മനുഷ്യർക്കിടയിലും മറ്റ് മൃഗങ്ങളിൽ[6][11] നിന്നും മനുഷ്യരിലേക്കും പകരാം.[6] ഉറവിടമായോ വൈറസ് ബാധിതരുമായോ ഉള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗം പകരുന്നത്[3]. രോഗലക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള അനുമാനം, സ്ഥിരീകരിക്കാൻ ലബോറട്ടറി പരിശോധനയെ ആശ്രയിക്കുന്നു[4].

രോഗപരിചരണം

[തിരുത്തുക]

നിപാ രോഗത്തിന് നിലവിൽ (2026) ചികിത്സയോ വാക്സിനോ കണ്ടുപിടിക്കപ്പെട്ടിട്ടില്ല[6]. അനുബന്ധമായ ലക്ഷണങ്ങൾക്കുള്ള ചികിത്സകൾ (Symptomatic treatment) മാത്രമാണ് രോഗിക്ക് നൽകിവരാറുള്ളത്[6]. രോഗികളുമായും വൈറസ് ഉറവിടങ്ങളുമായുമുള്ള സമ്പർക്കം ഇല്ലാതാക്കുക എന്നതാണ് പ്രതിരോധമാർഗ്ഗം[5].

രോഗബാധകൾ

[തിരുത്തുക]

1998-ൽ മലേഷ്യയിൽ രോഗപ്പകർച്ച തുടങ്ങിയതോടെയാണ് ഈ രോഗം തിരിച്ചറിയപ്പെടുന്നത്. 1999 വരെ നീണ്ടുനിന്നു രോഗപ്പകർച്ച[6][11]. രോഗം ആരംഭിച്ച സുങ്കൈ നിപാ എന്ന ഗ്രാമത്തിൽ നിന്നാണ് രോഗത്തിന്റെയും വൈറസിന്റെയും നാമം രൂപപ്പെട്ടത്[11].

2018 വരെ ഏകദേശം 700 പേർക്ക് രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടായിരുന്നതിൽ മരണനിരക്ക് 40 മുതൽ 75 ശതമാനം വരെയായിരുന്നു[7][9][8][10]. 2018-ൽ ഇന്ത്യൻ സംസ്ഥാനമായ കേരളത്തിൽ രോഗപ്പകർച്ചയിൽ 17 പേർ മരണപ്പെട്ടു[12].

അവലംബം

[തിരുത്തുക]
  1. "Nipah Virus Infection (Concept Id: C1535917) - MedGen - NCBI". www.ncbi.nlm.nih.gov (in ഇംഗ്ലീഷ്). Archived from the original on 3 July 2024. Retrieved 2 July 2024. Archived 3 ജൂലൈ 2024 at the Wayback Machine
  2. 1 2 3 4 "Signs and Symptoms Nipah Virus (NiV)". CDC (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 15 June 2019. Retrieved 24 May 2018.
  3. 1 2 "Transmission Nipah Virus (NiV)". CDC (in അമേരിക്കൻ ഇംഗ്ലീഷ്). 20 March 2014. Archived from the original on 15 June 2019. Retrieved 24 May 2018.
  4. 1 2 "Diagnosis Nipah Virus (NiV)". CDC (in അമേരിക്കൻ ഇംഗ്ലീഷ്). 20 March 2014. Archived from the original on 15 June 2019. Retrieved 24 May 2018.
  5. 1 2 "Prevention Nipah Virus (NiV)". CDC (in അമേരിക്കൻ ഇംഗ്ലീഷ്). 20 March 2014. Archived from the original on 15 June 2019. Retrieved 24 May 2018.
  6. 1 2 3 4 5 6 7 8 9 10 11 "WHO Nipah Virus (NiV) Infection". www.who.int. Archived from the original on 18 April 2018. Retrieved 21 May 2018.
  7. 1 2 Broder CC, Xu K, Nikolov DB, Zhu Z, Dimitrov DS, Middleton D, et al. (October 2013). "A treatment for and vaccine against the deadly Hendra and Nipah viruses". Antiviral Research. 100 (1): 8–13. doi:10.1016/j.antiviral.2013.06.012. PMC 4418552. PMID 23838047.
  8. 1 2 "Morbidity and mortality due to Nipah or Nipah-like virus encephalitis in WHO South-East Asia Region, 2001-2018" (PDF). SEAR. Archived from the original (PDF) on 13 June 2018. Retrieved 2 June 2018. 112 cases since Oct 2013
  9. 1 2 "Nipah virus outbreaks in the WHO South-East Asia Region". South-East Asia Regional Office. WHO. Archived from the original on 23 May 2018. Retrieved 23 May 2018.
  10. 1 2 "Nipah virus". www.who.int (in ഇംഗ്ലീഷ്). Archived from the original on 23 August 2021. Retrieved 14 October 2023.
  11. 1 2 3 "Nipah Virus (NiV) CDC". www.cdc.gov (in അമേരിക്കൻ ഇംഗ്ലീഷ്). CDC. Archived from the original on 16 December 2017. Retrieved 21 May 2018.
  12. "Nipah virus outbreak: Death toll rises to 14 in Kerala, two more cases identified". Hindustan Times. 27 May 2018. Archived from the original on 9 June 2019. Retrieved 28 May 2018.
"https://ml.wikipedia.org/w/index.php?title=നിപാ_രോഗം&oldid=4599592" എന്ന താളിൽനിന്ന് ശേഖരിച്ചത്