നിന്നു സേവിഞ്ചിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുബ്ബരായ ശാസ്ത്രി യദുകുലകാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നിന്നു സേവിഞ്ചിന.

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി നിന്നു സേവിഞ്ചിന ജനുലകു നിക ഈ
ജനന ബാധലു ഗലവേ
ഓ പാർത്ഥസാരഥി സ്വാമീ, അങ്ങയുടെ ഭക്തർ
ജനനമരണ നൈരന്തര്യങ്ങളുടെ ക്ലേശങ്ങൾ സഹിക്കണമോ?
അനുപല്ലവി കനകാംഗി ശ്രീ രുഗ്മിണി ഹൃദയാബ്ജ
ദിനമണേ പാർഥസാരഥി സ്വാമി
രുഗ്മിണിയുടെ പങ്കജസമാനമായ ഹൃദയത്തിന്
അങ്ങ് സൂര്യനേപ്പോലെയാണല്ലോ
സ്വരസാഹിത്യം രാരാ നിന്നു സദാ (കോരിതി വിനു)
കോരിതിനി മനവി വിനുമു
സാരസ ദളാക്ഷ ശരണാഗത
ജനാവന കൃപാനിധിവി
ഞാനെന്നും അങ്ങയുടെ സാമീപ്യം ആഗ്രഹിക്കുന്നു
ദയവായി വന്ന് എന്റെ അപേക്ഷയൊന്നു കേൾക്കൂ
പങ്കജദളങ്ങൾ പോലെ അങ്ങയുടെ നയനങ്ങൾ മനോഹരമാണല്ലോ
കീഴ്പ്പെടുന്നവർക്ക് അങ്ങ് കരുണയുടെ സാഗരമാണല്ലോ
ചരണം ഭവസാഗര താരകമൈ യുന്നദി നീ പദ സരസ യുഗമു
ഭുവിമാനവ ലോകുലകു ഭുക്തി മുക്തി പ്രദമു (നീ പദമു)
ഭവസന്നുത നീദു നാമഭജന സദാ ജേയുചുന്ന
കവിജനാവന ലോല നീ സരി ഗലദാ ദെൽപു കുമാരപൂജിത പാദാ
അങ്ങയുടെ പാദപങ്കജങ്ങൾ എന്നെ ഈ ഭവസാഗരം കടക്കാൻ സഹായിക്കുമല്ലോ
അവ എനിക്ക് ഭക്ഷണവും മോക്ഷവും നൽകുമല്ലോ. ശിവൻ അങ്ങയെ ആരാധിക്കുന്നു
ഉന്നതരായ പണ്ഡിതരാണല്ലോ അങ്ങയുടെ സഹചാരികൾ, വേറേതെങ്കിലുമൊരു
മൂർത്തിയുണ്ടോ അങ്ങയുമായി താരതമ്യത്തിന്, സുബ്രഹ്മണ്യൻ അങ്ങയുടെ പാദം ഭജിക്കുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിന്നു_സേവിഞ്ചിന&oldid=3509972" എന്ന താളിൽനിന്ന് ശേഖരിച്ചത്