നിനോ ടകെഷേലാഷ്വിലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിനോ ടകെഷേലാഷ്വിലി
ნინო ტყეშელაშვილი
ജനനം1874 (1874)
മരണം1956(1956-00-00) (പ്രായം 81–82)
ദേശീയതജോർജിയൻ
തൊഴിൽഅദ്ധ്യാപിക, എഴുത്തുകാരി, വനിതാ അവകാശ പ്രവർത്തക.
സജീവ കാലം1903-1950s

നിനോ ടകെഷേലാഷ്വിലി (Georgian: ნინო ტყეშელაშვილი, 1874–1956) ഒരു ജോർജിയൻ അദ്ധ്യാപികയും എഴുത്തുകാരിയും വനിതാ അവകാശ പ്രവർത്തകയുമായിരുന്നു. 1874 ൽ ഒരു ധിഷണാവിലാസമുള്ള കുടുംബത്തിൽ ജനിച്ച അവർ റ്റ്ബിലിസിയിൽ ലഭ്യമായ സ്കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കുകയും തുടർന്ന് റഷ്യൻ ഭാഷാധ്യാപികയായി ദിദി ജിഖൈഷിയിൽ കുറച്ചുകാലം ജോലി ചെയ്തു. 1903 -ൽ മോസ്കോയിൽ ദന്തചികിത്സ പഠിക്കാൻ പോയ അവർ, അവിടെ 1905 -ലെ റഷ്യൻ വിപ്ലവകാലത്ത് വിപ്ലവ വിദ്യാർത്ഥി പ്രസ്ഥാനത്തോടൊത്ത് പ്രവർത്തിച്ചു. അടുത്ത വർഷം റ്റ്ബിലിസിയിലേക്ക് മടങ്ങിയെത്തിയപ്പോൾ, വനിതാ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലേർപ്പെടുന്ന വനിതാ എഴുത്തുകാരെയും ആക്ടിവിസ്റ്റുകളെയും അവർ കണ്ടുമുട്ടി. 1906-ൽ ജോർജിയൻ വുമൺ ഫോർ ഈക്വൽ റൈറ്റ്സ് എന്ന പ്രസ്ഥാനത്തിൽ ചേർന്ന നിനോ മൂന്ന് വർഷത്തിന് ശേഷം ഈ സംഘടന ഉപേക്ഷിച്ച് കൊക്കേഷ്യൻ വിമൻസ് സൊസൈറ്റി എന്ന പേരിൽ സമാന ചിന്താഗതിക്കാരോടൊപ്പം ചേർന്ന് ഒരു ഫെമിനിസ്റ്റുകളുടെ പുതിയ കൂട്ടായ്മ സ്ഥാപിച്ചു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിനോ_ടകെഷേലാഷ്വിലി&oldid=3658946" എന്ന താളിൽനിന്ന് ശേഖരിച്ചത്