നിധി അഗർവാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിധി അഗർവാൾ
2017ൽ എടുത്ത ചിത്രം
ജനനം (1993-08-17) 17 ഓഗസ്റ്റ് 1993  (30 വയസ്സ്)[1]
ദേശീയതഇന്ത്യൻ
വിദ്യാഭ്യാസംക്രൈസ്റ്റ് യൂണിവേഴ്സിറ്റി
തൊഴിൽനടി, മോഡൽ, നർത്തകി

ഒരു ഇന്ത്യൻ മോഡലും നർത്തകിയും നടിയുമാണ് നിധി അഗർവാൾ (ജനനം: 17 ഓഗസ്റ്റ് 1993). പ്രധാനമായും ബോളിവുഡ്, തെലുങ്ക് ഭാഷകളിലെ ചലച്ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. 2017 ൽ മുന്ന മൈക്കൽ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് പ്രവേശിച്ചു.   യമഹ ഫാസിനോ മിസ് ദിവാ 2014 മത്സരത്തിലെ ജേതാവാണ്.

ആദ്യകാലജീവിതം[തിരുത്തുക]

ഹൈദരാബാദിൽ ജനിച്ച നിധി അഗർവാൾ വളർന്നത് ബെംഗളൂരുവിലാണ്. ഹിന്ദി സംസാരിക്കുന്ന മാർവാരി കുടുംബത്തിലാണ് ജനിച്ചത്. എന്നാലും തെലുങ്ക്, തമിഴ്, കന്നഡ ഭാഷകൾ മനസിലാക്കാനും സംസാരിക്കാനും പഠിച്ചിട്ടുണ്ട്. വിദ്യാശിൽ‌പ് അക്കാദമിയിലും വിദ്യാ നികേതൻ സ്കൂളിലുമായിരുന്നു സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. ബെംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബിസിനസ് മാനേജ്‌മെന്റിൽ ബിരുദം നേടി. [2] ബാലെ, കഥക്, ബെല്ലി ഡാൻസ് എന്നിവയിൽ നന്നായി പരിശീലനം നേടിയിട്ടുണ്ട്.

അഭിനയിച്ച ചലച്ചിത്രങ്ങൾ[തിരുത്തുക]

വർഷം ചലച്ചിത്രം വേഷം സംവിധായകൻ ഭാഷ കുറിപ്പുകൾ Ref.
2017 മുന്ന മൈക്കൽ ഡോളി / ദീപിക ശർമ്മ സബ്ബീർ ഖാൻ ഹിന്ദി ഹിന്ദി അരങ്ങേറ്റം [3]
2018 സവ്യാസാച്ചി ചിത്ര ചന്ദു മൊണ്ടെറ്റി തെലുങ്ക് തെലുങ്ക് അരങ്ങേറ്റം [4]
2019 മിസ്റ്റർ മജ്നു നികിത "നിക്കി" വെങ്കി അറ്റ്ലൂരി
ഐസ്മാർട്ട് ശങ്കർ ഡോ.സാറ (പിങ്കി) പുരി ജഗന്നാഥ് [5] [6]
2020 ഭൂമി dagger TBA ലക്ഷ്മൺ തമിഴ് ചിത്രീകരണം



</br> തമിഴ് അരങ്ങേറ്റം
[7] [8]
അശോക് ഗല്ല ചിത്രം dagger TBA ശ്രീറാം ആദിത്യ തെലുങ്ക് ചിത്രീകരണം [9]

ടെലിവിഷൻ പരിപാടി[തിരുത്തുക]

വർഷം പരിപാടി   ചാനൽ കുറിപ്പ് Ref.
2017 കപിൽ ശർമ്മ ഷോ സോണി ടൈഗർ ഷ്രോഫ്, സബ്ബീർ ഖാൻ എന്നിവരോടൊപ്പം അതിഥിയായി [10]
2019 കൊഞ്ചെം ടച്ച് ലോ അൺടെ ചെപ്ത സീ തെലുങ്ക് റാം പോതിനേനി, നബാ നടേഷ് എന്നിവരോടൊപ്പം അതിഥിയായി
ബിഗ് ബോസ് തെലുങ്ക് 3 സ്റ്റാർ മാ റാം പോതിനേനിക്കൊപ്പം അതിഥിയായി

അവാർഡുകളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Nidhhi Agerwal awards and nominations
Awards and nominations
Award Wins Nominations
Totals
Awards won
Nominations 1
References
വർഷം അവാർഡ് വിഭാഗം ചലച്ചിത്രം  ഫലം Ref.
2017 സീ സിനി അവാർഡുകൾ മികച്ച വനിതാ അരങ്ങേറ്റത്തിനുള്ള സീ സിനി അവാർഡ് മുന്ന മൈക്കൽ വിജയിച്ചു [11]
2019 സിമാ അവാർഡുകൾ മികച്ച പുതുമുഖ നടി സവ്യാസാച്ചി നാമനിർദ്ദേശം [12]
  • ഇന്റർനാഷണൽ ഫിലിം ആൻഡ് ടെലിവിഷൻ ക്ലബ് ഓഫ് ഏഷ്യൻ അക്കാദമി ഓഫ്  ഫിലിം &amp; ടെലിവിഷൻ ന്റെ ലൈഫ് മെമ്പർഷിപ്പ് നൽകി ആദരിച്ചു
  • യമഹ ഫാസിനോ മിസ് ദിവാ 2014 - ഫൈനലിസ്റ്റ്

അവലംബം[തിരുത്തുക]

  1. "Nidhhi Agerwal: There's more pressure, stress and judgment after your first film". Hindustan Times (ഭാഷ: ഇംഗ്ലീഷ്). 2017-11-07. ശേഖരിച്ചത് 2020-06-11.
  2. "Nidhhi Agerwal". Indiatimes. മൂലതാളിൽ നിന്നും 6 June 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 May 2017.
  3. "Nidhhi Agerwal passed four rounds of audition to bag 'Munna Michael'". Times of India. 2017-07-15. മൂലതാളിൽ നിന്നും 22 July 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-11-17.
  4. "Nidhhi Agerwal's role in 'Savyasachi' is far from glamorous". Times of India. 2017-11-24. മൂലതാളിൽ നിന്നും 13 December 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-11-17.
  5. "Nidhhi Agerwal confirmed to romance Ram in 'iSmart Shankar'". Times of India. 2018-01-28. മൂലതാളിൽ നിന്നും 4 February 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-11-17.
  6. "Nidhhi Agerwal to play a scientist in Puri Jagannadh's next". Times of India. 2018-03-05. ശേഖരിച്ചത് 2019-11-17.
  7. "Nidhhi Agerwal to be paired opposite Jayam Ravi". Times of India. 2019-05-22. മൂലതാളിൽ നിന്നും 26 May 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-11-17.
  8. "Nidhhi to make K'wood debut with #JR25". Times of India. 2019-05-23. മൂലതാളിൽ നിന്നും 27 May 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-11-17.
  9. "Nidhhi Agerwal set to romance Mahesh Babu's nephew Ashok Galla in her next". Times of India. 2019-11-08. മൂലതാളിൽ നിന്നും 14 November 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-11-17.
  10. "The Kapil Sharma Show". Times of India. 2017-07-17. ശേഖരിച്ചത് 2019-11-17.
  11. "Zee Cine Awards 2018: Sridevi, Varun Dhawan win top acting honours; Golmaal Again gets best film". Firstpost. 2017-12-20. ശേഖരിച്ചത് 2020-01-04.
  12. "SIIMA 2019 nominations list out: Who among Kiara Advani, Srinidhi Shetty and Nidhhi Agerwal will claim best debut award?". DNA India. 2019-07-30. മൂലതാളിൽ നിന്നും 17 November 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-11-17.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നിധി_അഗർവാൾ&oldid=3429631" എന്ന താളിൽനിന്ന് ശേഖരിച്ചത്