നിദാ ഫാസ്ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിദാ ഫാസലി
നിദാ ഫാസലി (ചണ്ഡീഗഢ് , 28 ജനുവരി 2014)
നിദാ ഫാസലി (ചണ്ഡീഗഢ് , 28 ജനുവരി 2014)
ജനനംMuqtida Hasan Nida Fazli
(1938-10-12)12 ഒക്ടോബർ 1938
ഡെൽഹി, ബ്രിട്ടീഷ് ഇന്ത്യ
മരണം8 ഫെബ്രുവരി 2016(2016-02-08) (പ്രായം 77)
മുംബൈ, ഭാരതം
Occupationകവി, നോവലിസ്റ്റ്‌, ഗാനരചയിതാവ്
Languageഉർദു
Nationalityഇന്ത്യൻ

നിദാ ഫാസ്ലി (ഉർദു:ندا فاضلی) ഉർദുവിലെ ഒരു പ്രസിദ്ധ കവിയും സിനിമാ ഗാനരചയിതാവുമായിരുന്നു.[1][2][3] അദ്ദേഹത്തിന്റെ പൂർണ നാമം മുഖ്തദ ഹസൻ നിദാ ഫാസലി എന്നാണ്. നിദാ ഫാസലി ജനിച്ചത് ഡെൽഹിയിലെ ഒരു കശ്മീരി കുടുംബത്തിലാണ്. പക്ഷേ അദ്ദേഹം പഠിചതും വളർന്നതും ഗ്വാളിയോറിലാണ്. അദ്ദേഹത്തിന്റെ അച്ഛനും ഒരു ഉർദു കവിയായിരുന്നു. 2016 ഫെബ്രുവരി 8 ന് ഹൃദയാഘാതത്തെ തുടർന്ന് നിദാ ഫാസലി മുംബൈയിൽ അന്തരിച്ചു.

ദേശീയോദ്ഗ്രഥനത്തിന് സംഭാവനകൾ[തിരുത്തുക]

നിദാ ഫാസിലി വിഭജനത്തെ എതിർത്തിരുന്നു. മാത്രമല്ല അദ്ദേഹം സാമുദായിക കലാപങ്ങൾക്കും രാഷ്ട്രീയക്കാരുടെ മൗലികവാദത്തിനും എതിരേ ശക്തമായി ആഞ്ഞടിച്ചു. 1992 ലെ കലാപ സമയത്ത് സുരക്ഷാ കാരണങ്ങളാൽ ഒരു സുഹൃത്തിന്റെ വീട്ടിൽ അഭയം തേടി. സാമുദായിക ഐക്യത്തിന് വേണ്ടി തൂലിക ചലിപ്പിച്ചതിന് അദ്ദേഹത്തെ ദേശീയോദ്ഗ്രഥന പുരസ്കാരം നൽകി ആദരിച്ചു. ഉർദു, ഹിന്ദി, ഗുജറാത്തി ഭാഷകളിലായി 24 പുസ്തകങ്ങൾ അദ്ദേഹം എഴുതിയിട്ടുണ്ട്. അവയിൽ ചിലത് മഹാരാഷ്ട്രയിലെ സ്കൂൾ പാഠപുസ്തകമാക്കിയിട്ടുണ്ട്. ദീവാരോങ് കേ ബീച് എന്ന ആത്മകഥാരൂപ നോവലിന് മധ്യപ്രദേശ് സർക്കാറിന്റെ മീർ തഖി മീർ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[4]

പുരസ്കാരങ്ങൾ[തിരുത്തുക]

  • ഖോയാ ഹുആ സാ കുഛ് എന്ന ഉർദു കാവ്യസമാഹാരത്തിന് 1998 ൽ സാഹിത്യ അക്കാദമി അവാർഡ്.[5]
  • 2003 ൽ സുർ എന്ന സിനിമയിലെ ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള സ്റ്റാർ സ്ക്രീൻ അവാർഡ്.
  • 2003 ൽ സുർ എന്ന സിനിമയിലെ ആ ഭി ജാ എന്ന ഗാനത്തിന് ഏറ്റവും മികച്ച ഗാനരചയിതാവിനുള്ള ബോളിവുഡ് മൂവി അവാർഡ്.
  • 2013 ൽ ഭാരത സർക്കാറിന്റെ പദ്മശ്രീ പുരസ്കാരം.[6]

അവലംബം[തിരുത്തുക]

  1. Ghosh, Avijit (8 February 2016). "Noted Urdu poet and Bollywood lyricist Nida Fazli passes away". The Times of India. ശേഖരിച്ചത് 10 February 2016.
  2. "Citizens decry petty politics". The Times of India. 10 November 2009. മൂലതാളിൽ നിന്നും 2012-11-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-23.
  3. "When writing poetry becomes a 'business'". The Hindu. 6 August 2007. മൂലതാളിൽ നിന്നും 2008-04-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-23.
  4. "Didn't Compare Amitabh With Kasab: Nida Fazli". Outlook. ശേഖരിച്ചത് 2016-02-08.
  5. "SAHITYA Akademi Awards :Urdu". Sahitya Akademi Award. മൂലതാളിൽ നിന്നും 2016-03-04-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 9 February 2016.
  6. Press Trust of India (8 February 2016). "Poet behind 'Hosh waalon Ko Khabar Kya', Nida Fazli, passes away at 78". Daily News and Analysis. ശേഖരിച്ചത് 10 February 2016.
"https://ml.wikipedia.org/w/index.php?title=നിദാ_ഫാസ്ലി&oldid=3654878" എന്ന താളിൽനിന്ന് ശേഖരിച്ചത്