നിത്യചൈതന്യയതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിത്യചൈതന്യ യതി
നിത്യ ചൈതന്യ യതി.jpg
നിത്യ ചൈതന്യ യതി
ജനനം
ജയചന്ദ്രപ്പണിക്കർ

നവംബർ 2,1923[1]
മരണം
ഊട്ടി, ഇന്ത്യ
ദേശീയതഇന്ത്യൻ
തൊഴിൽതത്ത്വചിന്തകൻ

അദ്വൈതവേദാന്തദർശനത്തിലും ശ്രീനാരായണദർശനത്തിലുംപണ്ഡിതനായിരുന്ന എഴുത്തുകാരനും ആചാര്യനും തത്ത്വചിന്തകനുമായിരുന്നു ഗുരു നിത്യചൈതന്യ യതി (നവംബർ 2, 1923 - മേയ് 14, 1999). ജയചന്ദ്രപ്പണിക്കർ എന്നായിരുന്നു പൂർവ്വാശ്രമ നാമം. ശ്രീനാരായണഗുരുവിന്റെ രണ്ടാം പിൻഗാമിയായി കണക്കാക്കപ്പെടുന്നു (ശ്രീനാരായണഗുരുവിന്റെ പിൻഗാമിയായ നടരാജഗുരുവിനു ശേഷം). ശ്രീനാരായണ ദർശനങ്ങൾ പ്രചരിപ്പിക്കുവാനായി സ്ഥാപിക്കപ്പെട്ട നാരായണ ഗുരുകുലത്തിന്റെ തലവനായിരുന്നു. ഹൈന്ദവ സന്ന്യാസിയായിരുന്നെങ്കിലും ഇതരമതസ്ഥരുടെ ഇടയിലും യതി ഏറെ ബഹുമാനിക്കപ്പെട്ടിരുന്നു. ഭൗതികം, അധ്യാത്മികം, സാമൂഹികം, സമ്പദ് വ്യവസ്ഥ, വിദ്യാഭ്യാസം, ആരോഗ്യശാസ്ത്രം, സാഹിത്യം, സംഗീതം, ചിത്രകല, വാസ്തുശില്പം. തുടങ്ങി ഒട്ടേറെ വിഷയങ്ങൾ അദ്ദേഹം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തു.

ആദ്യ കാലം[തിരുത്തുക]

ഹൈന്ദവദർശനം
എന്ന പരമ്പരയുടെ ഭാഗം

ഓം
ബ്രഹ്മം · ഓം
ദർശനധാരകൾ

സാംഖ്യം · യോഗം
ന്യായം · വൈശേഷികം
മീമാംസ · ലോകായതം
വേദാന്തം (അദ്വൈതം • വിശിഷ്ടാദ്വൈതം •
ദ്വൈതം)

ദാർശനികർ

പ്രാചീന കാലഘട്ടം
കപില മഹർഷി · പതഞ്ജലി · അക്ഷപാദ ഗൗതമർ
കണാദൻ · ജൈമിനി · വ്യാസൻ
മാർക്കണ്ഡേയൻ
മദ്ധ്യകാലഘട്ടം
കുമാരിലഭട്ട · ശങ്കരാചാര്യർ · രാമാനുജാചാര്യർ ·
മധ്വാചാര്യർ · നിംബാർക്കാചാര്യർ
വല്ലഭാചാര്യർ · മധുസൂദന സരസ്വതി ·
നാംദേവ് · ചൈതന്യ മഹാപ്രഭു · തുളസീദാസ് ·
കബീർ · കമ്പർ · അക്ക മഹാദേവി

ആധുനിക കാലഘട്ടം
രാമകൃഷ്ണ പരമഹംസർ · സ്വാമി വിവേകാനന്ദൻ
രമണ മഹർഷി  · ശ്രീനാരായണഗുരു
ചട്ടമ്പിസ്വാമികൾ  · ശുഭാനന്ദഗുരു
അരബിന്ദോ  · തപോവനസ്വാമി
സ്വാമി ചിന്മയാനന്ദ

സ്വസ്തിക

ഹിന്ദുമതം കവാടം.


പത്തനംതിട്ട ജില്ലയിലെ വകയാറിനടുത്തുള്ള മുറിഞ്ഞകല്ലിൽ 1924 നവംബർ 2നാണ് ജയചന്ദ്രപ്പണിക്കർ ജനിച്ചത്. പിതാവ് പന്തളം രാഘവപ്പണിക്കർ കവിയും അദ്ധ്യാപകനുമായിരുന്നു. ഹൈസ്കൂൾ മെട്രിക്കുലേഷനു ശേഷം അദ്ദേഹം വീടുവിട്ട് ഒരു സാധുവായി ഭാരതം മുഴുവൻ അലഞ്ഞു തിരിഞ്ഞു. ഇന്നത്തെ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ മിക്കവാറും എല്ലാ സ്ഥലങ്ങളിലും അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. ഈ സഞ്ചാരത്തിനിടെ ഗാന്ധിജിയുമായും പ്രശസ്തരായ മറ്റുപല വ്യക്തികളുമായും അടുത്ത് ഇടപഴകാൻ അദ്ദേഹത്തിനു കഴിഞ്ഞു. രമണ മഹർഷിയിൽ നിന്ന് നിത്യ ചൈതന്യ എന്ന പേരിൽ സന്ന്യാസ ദീക്ഷ സ്വീകരിച്ചു.

സൂഫി ഫക്കീറുമാർ, ജൈന സന്ന്യാസികൾ, ബുദ്ധമത സന്യാസിമാർ, രമണ മഹർഷി തുടങ്ങി വളരെപ്പേരുമായി അദ്ദേഹത്തിൻ അടുത്ത ബന്ധമുണ്ടായിരുന്നു.

കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹം 1947-ൽ ആലുവ യൂ സി കോളേജിൽ തത്ത്വശാസ്ത്ര പഠനത്തിനായി ചേർന്നു. അതിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ തത്വശാസ്ത്രവും മനശാസ്ത്രവും പഠനം തുടർന്നു. പഠനത്തിനു ശേഷം അദ്ദേഹം കൊല്ലം ശ്രീനാരായണാ കോളേജ് , ചെന്നൈ, (മദ്രാസ്സ് )വിവേകാനന്ദാ കോളേജ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായിരുന്നു. ഈ കാലയളവിൽ അദ്ദേഹം വേദാന്തം, സാംഖ്യം, യോഗം വിദ്യ, മീമാംസ, പുരാണങ്ങൾ, സാഹിത്യം എന്നിവ പഠിച്ചു.

ഗുരു[തിരുത്തുക]

1951-ൽ ‍ നടരാജഗുരുവിനെ തന്റെ ആത്മീയ ഗുരുവായി സ്വീകരിക്കുകയും, നടരാജ ഗുരുവിന്റെ ദേഹവിയോഗത്തിനു ശേഷം, നിത്യ ചൈതന്യ യതി, ശ്രീ നാരായണ ഗുരുവിന്റെയും നടരാജ ഗുരുവിന്റെയും പിൻ‌ഗാമിയായി, നാരായണ ഗുരുകുലത്തിന്റെ അധിപസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാരായണ ഗുരുകുലത്തിന്റെ ദൈനം ദിന പ്രവർത്തനങ്ങളിലും ശിഷ്യരെ സ്വന്തം കർമമാർഗ്ഗം (സ്വധർമ്മം) തിരഞ്ഞെടുക്കുവാൻ വഴികാട്ടുന്നതിലും ഗുരു അവസാന നാളുകൾ വരെയും വ്യാപൃതനായിരുന്നു.

അദ്വൈത വേദാന്തത്തിന്റെയും ഭാരതീയ തത്വശാസ്ത്രത്തിന്റെയും ഒരു പ്രമുഖ വക്താവായിരുന്നു നിത്യ ചൈതന്യ യതി. ശ്രീനാരായണ ഗുരുവിന്റെ ആത്മീയ ശൃംഖലയിൽ മൂന്നാമനായ നിത്യ ചൈതന്യ യതി ഒരു കവിയും ചിന്തകനും മനശാസ്ത്ര വിദഗ്ദ്ധനും എഴുത്തുകാരനുമായിരുന്നു. ശ്രീനാരായണ ഗുരു, നടരാജ ഗുരു, നിത്യ ചൈതന്യ യതി, എന്നീ മൂന്നു ദാർശനികർ ഇന്ത്യയുടെ ആത്മാവ്, ചിന്ത എന്നിവയെ സാധാരണക്കാരനു മനസ്സിലാവുന്ന ഭാഷയിൽ പ്രകാശിപ്പിച്ചു. തത്ത്വശാസ്ത്രം, മനശാസ്ത്രം, സൗന്ദര്യ ശാസ്ത്രം, സാമൂഹികാചാരങ്ങൾ എന്നിവയെ കുറിച്ച് മലയാളത്തിൽ 120 പുസ്തകങ്ങളും ആംഗലേയത്തിൽ 80 പുസ്തകങ്ങളും അദ്ദേഹം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ബ്രഹ്മ വിദ്യയുടെ ഈസ്റ്റ് വെസ്റ്റ് സർവകലാശാല ചെയർപേർസണായും ‘ലോക പൗരന്മാ‍രുടെ ലോക ഗവർൺമെന്റ്’ എന്ന സംഘടനയുടെ മേൽനോട്ടക്കാരനായും അദ്ദേഹം പ്രവർത്തിച്ചു.

സമാധി[തിരുത്തുക]

ദീർഘകാലം രോഗബാധിതനായിരുന്ന അദ്ദേഹം, 1999 മേയ് 14-നു ഊട്ടിയിലെ തന്റെ ആശ്രമത്തിൽ സമാധി പ്രാപിച്ചു. 75 വയസ്സായിരുന്നു അദ്ദേഹത്തിന്. ഭൗതികശരീരം ഊട്ടിയിൽ തന്നെ സമാധിയിരുത്തി.

പുസ്തകങ്ങൾ[തിരുത്തുക]

അദ്ദേഹത്തിന്റെ ചില പുസ്തകങ്ങൾ ഇവിടെ ചേർക്കുന്നു.[2]

 1. ഭഗവദ് ഗീത, മഹർഷി വ്യാസന്റെ ഒരു നിശ്ശബ്ദ പ്രാർത്ഥന.
 2. ബൃഹദാരണ്യകോപനിഷദ്.
 3. ഏകലോകാനുഭവം
 4. പ്രേമവും അർപ്പണവും
 5. ഇതോ അതോ അല്ല - ഓം, നാരായണഗുരുവിന്റെ ആത്മോപദേശ ശതകത്തെ ആസ്പദമാക്കിയ നൂറു ധ്യാനങ്ങൾ.
 6. ദർശനമാലയുടെ മനശാസ്ത്രം.
 7. അതുമാത്രം, ജ്ഞാനത്തിന്റെ ഉറവിടം - ആത്മോപദേശശതകത്തിന് ഒരു അടിക്കുറിപ്പ്.
 8. പ്രേമവും അനുഗ്രഹങ്ങളും.
 9. ഭാരതീയ മനശാസ്ത്രത്തിന് ഒരു ആമുഖം.
 10. ഭാരതീയ മനശാസ്ത്രം.
 11. യതിചരിതം, ആത്മകഥ
 12. സ്നേഹസംവാദം
 13. മരണം എന്ന വാതിലിനപ്പുറം
 14. വിശുദ്ധ ഖുർആന് ഹൃദയാജ്ഞലി
 15. ലാവണ്യനുഭവവും സൌന്ദര്യനുഭുതിയും
 16. നളിനി എന്ന കാവ്യശില്പം
 17. ഭഗവദ്ഗീത സാദ്ധ്യായം
 18. സിമോൺ ഡി ബുവ അവരുടെ കഥ പറയുന്നു.
 19. യാത്ര
 20. പ്രശ്നോത്തരങ്ങൾ
 21. സൗന്ദര്യം അനുഭവം അനുഭൂതി
 22. കലയുടെ മനശ്ശാസ്ത്രം
 23. ഊർജ്ജതാണ്ഡവം
 24. നെരൂദയുടെ ഓർമ്മക്കുറിപ്പുകൾ
 25. പരിവർത്തനോന്മുഖ വിദ്യാഭ്യാസം
 26. യതിയുടെ സൗമ്യ സങ്കൽപ്പങ്ങൾ
 27. തുമ്പപ്പൂ മുതൽ സൂര്യൻ വരെ

പുരസ്കാരങ്ങൾ[തിരുത്തുക]

നളിനി എന്ന കാവ്യശില്പം എന്ന ഗ്രന്ഥത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട് [3][4].മൂല്യങ്ങളുടെ കുഴമറിച്ചിൽ എന്ന ഗ്രന്ധവും ഗുരു നിത്യ ചൈതന്യയതി എഴുതിയിട്ടുണ്ട്.

അവലംബം[തിരുത്തുക]

 1. "Biography on Kerala Sahitya Akademi portal". Kerala Sahitya Akademi portal. 2019-04-02. ശേഖരിച്ചത് 2019-04-02.
 2. http://www.amazon.com/exec/obidos/search-handle-url?%5Fencoding=UTF8&search-type=ss&index=books&field-author=Nitya%20Chaitanya%20Yati
 3. http://www.mathrubhumi.com/books/awards.php?award=15
 4. നിരൂപണത്തിനും പഠനത്തിനും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.
"https://ml.wikipedia.org/w/index.php?title=നിത്യചൈതന്യയതി&oldid=3429263" എന്ന താളിൽനിന്ന് ശേഖരിച്ചത്