നിഗൂഢാത്മക കവിതകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പ്രതിരൂപത്മകതയുമായി(സിംബലിസം) സാമ്യമുള്ളവയാണ് നിഗൂഢാത്മക കവിതകൾ അഥവാ മിസ്റ്റിക് കവിതകൾ. കവി ഈശ്വര ചൈതന്യവുമായി താദാത്മ്യം കൊള്ളുന്ന അനുഭവമുണ്ടാകുന്നു. ചില നിമിഷം ഈ അനുഭൂതിയിൽ വലയം കൊള്ളുന്ന കവി പൂർ‌വ്വാവസ്ഥയിൽ എതിയ ശേഷം സമാധിലബ്ധമായ ആ അവസ്ഥ വിവരിക്കാൻ ശ്രമിക്കുന്നു. അവാച്യമായ അവസ്ഥയായതിനാൽ അത് സാധാരണഭാഷയിൽ വിവരിക്കാൻ കഴിയില്ല. ചില പ്രതീകങ്ങൾ ഉപയോഗിച്ചാണ് കവികൾ തന്റെ അനുഭവം കവിതയാക്കുന്നത്. ഇവയെ മിസ്റ്റിക് കവിതകൾ എന്നു പറയുന്നു. ടാഗോറിന്റെ ഗീതാഞ്ജലിയും ജിയുടെ കവിതയുമെല്ലാം മിസ്റ്റിക് കവിതകൾക്കുദാഹരണങ്ങളാണ്.

"https://ml.wikipedia.org/w/index.php?title=നിഗൂഢാത്മക_കവിതകൾ&oldid=743789" എന്ന താളിൽനിന്ന് ശേഖരിച്ചത്