നിക് യുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക് യുടി
TrangBang.jpg
1972 ജൂൺ 8 ന് എടുത്ത ഈ ചിത്രത്തിന് നിക് യുറ്റിക്ക് പുലിറ്റ്സർ പുരസ്കാരം നേടിക്കൊടുത്തു. മധ്യത്തിലുള്ള ഫാൻ തി കിം ഫുക് ഏറെനാൾ ലോകത്തിന്റെ ശ്രദ്ധനേടി.(© Nick Ut/The Associated Press)
ജനനം (1951-03-29) മാർച്ച് 29, 1951 (വയസ്സ് 66)
ലോങ് ആൻ പ്രവിശ്യ, ഫ്രഞ്ച് ഇന്തോചൈന
തൊഴിൽ പത്ര ചായാഗ്രാഹകൻ
മറ്റു പേരുകൾ Nick Ut
Notable credit(s) പുലിറ്റ്സർ സമ്മാനജേതാവ്

നിക് യുടി എന്നറിയപ്പെടുന്ന ഹുയുങ് കോംഗ് യുടി അസോസിയേറ്റഡ് പ്രസ്സിന്റെ ഒരു പത്ര ഛായാഗ്രാഹകനാണ്. വിയറ്റ്നാം യുദ്ധകാലത്ത് തെക്കൻ വിയറ്റ്നാമിലെ റ്റ്രാങ്ക് ബാങ്ക് ഗ്രാമത്തിൽ നിന്നും നാപാം ബോംബാക്രമണത്തിൽ നിന്ന് രക്ഷനേടുവാനായി ഉടുതുണി കത്തിവീണ് നഗ്നയായി അലമുറയിട്ട് ഓടുന്ന ഒൻപത് വയസ്സുള്ള ഫാൻ തി കിം ഫുക് എന്ന പെൺകുട്ടിയുടെ ചിത്രം പകർത്തിയതിലൂടെ നിക് യുടി ലോകപ്രശസ്തനായി. പുലിറ്റ്സർ സമ്മാനത്തിനർഹമായ ചിത്രമായിരുന്നു ഇത്.

ജീവിതം[തിരുത്തുക]

ഫ്രഞ്ച് ഇന്തോചൈനയിലെ ലോംഗ് ആൻ പ്രവശ്യയിൽ ജനിച്ച നിക് യുടി തന്റെ 16-ആം വയസ്സിൽ തന്നെ അസോസിയേറ്റഡ് പ്രസ്സിനുവേണ്ടി ചിത്രങ്ങൾ പകർത്തിതുടങ്ങിയിരുന്നു.


"https://ml.wikipedia.org/w/index.php?title=നിക്_യുടി&oldid=2584695" എന്ന താളിൽനിന്നു ശേഖരിച്ചത്