നിക്കോളാസ് റോഡ്രിഗ്‌സ്
ദൃശ്യരൂപം
നിക്കോളാസ് റോഡ്രിഗ്‌സ് | |
---|---|
മുൻഗാമി | സ്റ്റീഫൻ പാദുവ |
മണ്ഡലം | നോമിനേറ്റഡ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ആലപ്പുഴ, തിരുവിതാംകൂർ, ബ്രിട്ടീഷ് ഇന്ത്യ | ജൂലൈ 16, 1927
മരണം | ജൂലൈ 4, 2015 എറണാകുളം, കേരളം, ഇന്ത്യ | (പ്രായം 87)
രാഷ്ട്രീയ കക്ഷി | സി.പി.എം. |
പങ്കാളി | ഐറിൻ റോഡ്രിഗ്‌സ് |
കുട്ടികൾ | സൈമൺ ബ്രിട്ടോ,മെഴ്‌സി ഡിസിൽവ, റെക്‌സി ലൂയിസ്, ജൂലി പിൻഹീറോ, ആന്റണി ക്രിസ്റ്റി റോഡ്രിഗ്‌സ്, ഫ്രാൻസി പൊടുത്തൂർ |
വസതി | എറണാകുളം |
എട്ടാം കേരള നിയമസഭയിലെ എൽ.ഡി.എഫിന്റെ നോമിനേറ്റഡ് ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്നു നിക്കോളാസ് റോഡ്രിഗ്‌സ്. [1]
ജീവിതരേഖ
[തിരുത്തുക]സെമൺ റോഡ്രിഗ്സിന്റെയും അനത്തീസ്യുയുടെയും മകനാണ്. മെഷീനിസ്റ്റ് ഡിപ്ലോമയുമായി രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രീട്ടീഷ് നേവി ഉദ്യോഗസ്ഥനായിരുന്നു. പിന്നീട് എഫ്.എ.സി.ടി.യിൽ ഉദ്യോഗസ്ഥനായി. 1987 ൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായി അദ്ദേഹത്തെ ഇടതു മുന്നണി നാമനിർദ്ദേശം ചെയ്തു. 1987 ഏപ്രിൽ 23-ന് സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. കേരള കർഷക സംഘത്തിന്റെ എറണാകുളം ഏരിയാ സെക്രട്ടറി, ജില്ലാ കമ്മിറ്റിയംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഐറീനാണ് ഭാര്യ. പന്ത്രണ്ടാം നിയമസഭയിൽ ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയായിരുന്ന സൈമൺ ബ്രിട്ടോ, മേഴ്സി ഡിസില്വ, റെക്സി ലൂയിസ്, ജൂലി പിഞ്ഞീറോ, ആന്റണി ക്രിസ്റ്റി, ഫ്രാൻസി പൊടുത്തൂർ എന്നിങ്ങനെ ആറുമക്കളുണ്ട്.
അവലംബം
[തിരുത്തുക]- ↑ "Nicholos Rodrigues". http://www.niyamasabha.org. Retrieved 5 ജൂലൈ 2015.
{{cite web}}
: External link in
(help)|publisher=