നിക്കോലാസ് നിക്കിൽബൈ
കർത്താവ് | Charles Dickens |
---|---|
യഥാർത്ഥ പേര് | The Life and Adventures of Nicholas Nickleby |
ചിത്രരചയിതാവ് | Hablot Knight Browne (Phiz) |
രാജ്യം | England |
ഭാഷ | English |
സാഹിത്യവിഭാഗം | Novel |
പ്രസാധകർ | Chapman & Hall |
മാധ്യമം | |
ഏടുകൾ | 952 (first edition) |
OCLC | 231037034 |
മുമ്പത്തെ പുസ്തകം | Oliver Twist |
ശേഷമുള്ള പുസ്തകം | The Old Curiosity Shop |
നിക്കോലാസ് നിക്കിൽബൈ; അഥവാ നിക്കോലാസ് നിക്കിൽബൈയുടെ ജീവിതവും സാഹസികതയും ചാൾസ് ഡിക്കൻസ് എഴുതിയ ഒരു നോവൽ ആണ്. 1838 മുതൽ 1839 വരെ ഒരു തുടർക്കഥയായി ആ നോവൽ പ്രസിദ്ധീകരിച്ചു. ഇത് ചാൾസ് ഡിക്കൻസിന്റെ മൂന്നാമത്തെ നോവൽ ആയിരുന്നു.
ഈ നോവൽ യുവാവായ നിക്കോലാസ് നിക്കിൽബൈയുടെ ജീവിതവും സാഹസികതയും കേന്ദ്രീകരിച്ചിരിക്കുന്നു. അയാൾക്ക് തന്റെ പിതാവ് മരിച്ചുപോയതിനാൽ തന്റെ മാതാവിനെയും സഹോദരിയേയും പുലർത്തണമായിരുന്നു.
പശ്ചാത്തലം
[തിരുത്തുക]നിക്കോലാസ് നിക്കിൽബൈ ചാൾസ് ഡിക്കൻസിന്റെ പ്രസിദ്ധീകരിക്കപ്പെട്ട മൂന്നാമത്തെ നോവൽ ആയിരുന്നു. അദ്ദേഹം തന്റെ ഇഷ്ടപ്പെട്ട പ്രസാധകരുമായിച്ചേർന്ന് തന്റെ വിജയിച്ച മറ്റൊരു നോവലായ പിക്‌വിക് പേപ്പേഴ്സിന്റെ പ്രമേയത്തിന്റെ രൂപഘടനയുള്ള ഈ നോവൽ എഴുതി. മാസം മാസമായി തുടർക്കഥാരൂപത്തിൽ ആദ്യം പുറത്തുവന്ന ഈ നോവൽ അവസാനം ഒറ്റ പുസ്തകരുപത്തിൽ പ്രസിദ്ധീകരിച്ചു. ഇതിന്റെ സ്റ്റൈൽ ഒരോ അദ്ധ്യായമായിത്തിരിച്ചും നർമ്മ രൂപേണയും പ്രസിദ്ധീകരിച്ചു. എന്നിരുന്നാലും രണ്ടാം പകുതിയിൽ നോവൽ കൂടുതൽ ഗൗരവതരവും മുറുക്കമുള്ളതുമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഡിക്കൻസ്, ഒലിവർ ട്വിസ്റ്റ് എഴുതുന്ന കാലത്തുതന്നെയാണ് ഈ നോവലും സമാന്തരമായി എഴുതിയത്. പക്ഷെ, ഇതിന്റെ മൂഡ് താരത്മ്യേന ലാഘവത്തോടെയുള്ളതാണ്. [1]
References
[തിരുത്തുക]- ↑ Wilkinson, David N. & Emlyn Price "Charles Dickens's England", The International Dickens Fellowship, London, 2009. ISBN 9780955494338