നിക്കി പ്രധാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക്കി പ്രധാൻ
വ്യക്തി വിവരങ്ങൾ
പൂർണ്ണനാമംNikki Pradhan
പൗരത്വംഇന്ത്യൻ
Sport
രാജ്യംഇന്ത്യ
കായികമേഖലHockey
ക്ലബ്ഝാർഖണ്ഡ്‌, ഇന്ത്യൻ റെയിൽവേ[1]

ഇന്ത്യൻ വനിതാ ദേശീയ ഹോക്കി ടീമിലെ ഒരു കളിക്കാരിയാണ് നിക്കി പ്രധാൻ. ഝാർഖണ്ഡിൽ നിന്നുള്ള ആദ്യ വനിതാ ഹോക്കി കളിക്കാരി കൂടിയാണ് ഇവർ.

ജീവിത രേഖ[തിരുത്തുക]

ഝാർഖണ്ഡിലെ ഖുന്തി ജില്ലയിലെ മുർത്തു ബ്ലോക്കിലുള്ള ഹേഷൽ ഗ്രാമത്തിൽ സോമ പ്രധാൻ - ജിതൻ ദേവി ദമ്പതികളുടെ മകളായി 1993 ഡിസംബർ എട്ടിന് ജനിച്ചു. റാഞ്ചിയിലെ ബരിയാതു ഗേൾസ് ഹോക്കി സെന്ററിലാണ് പരിശീലനം നേടിയത്.[2] 2016ൽ ബ്രസീലിലെ റിയോയിൽ നടന്ന റിയോ ഒളിമ്പിക്‌സിനുള്ള വനിതാ ഹോക്കി ടീമിന്റെ ഭാഗമായിരുന്നു ഇവർ.[3][4]

അന്താരാഷ്ട്ര അരങ്ങേറ്റം[തിരുത്തുക]

ബാങ്കോക്കിൽ നടന്ന അണ്ടർ 17 ഏഷ്യാ കപ്പിലാണ് ആദ്യമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ആ മൽസരത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി.[5]

2015ലെ അണ്ടർ 21 ഏഷ്യാ കപ്പിലും ഇന്ത്യൻ വനിതാ ടീം അംഗമായിരുന്നു. പരിക്കിനെ തുടർന്ന് കളിക്കാനിറങ്ങിയില്ല. മൽസരത്തിൽ ഇന്ത്യ വെള്ളി മെഡൽ നേടി.

2012ലെ അണ്ടർ 21 വിഭാഗം ഏഷ്യാ കപ്പിലും ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു. ഒളിമ്പിക്‌സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ആദ്യ ഝാർഖണ്ഡ് വനിതയാണ് നിക്കി പ്രധാൻ.[6]

അവലംബം[തിരുത്തുക]

  1. "Our girl Nikki makes it to Rio- Khunti lass becomes state's first woman hockey player at Olympics". telegraphindia.com. ശേഖരിച്ചത് 13 August 2016.
  2. "Nikki Pradhan first woman hockey player from Jharkhand at Olympics". timesofindia.indiatimes.com. ശേഖരിച്ചത് 1 August 2016.
  3. "Jharkhand's Nikki Pradhan in hockey team for Rio Olympic". The Times of India. 13 June 2016. ശേഖരിച്ചത് 17 August 2016.
  4. "Nikki Pradhan overcomes hurdles to become Jharkhand's first woman hockey Olympian". Sports Keeda. 8 August 2016. ശേഖരിച്ചത് 17 August 2016.
  5. "Nikki Pradhan". sportingindia.com. മൂലതാളിൽ നിന്നും 2016-08-14-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 13 August 2016.
  6. "Jharkhand's Nikki Pradhan in hockey team for Rio Olympic". timesofindia.indiatimes.com. ശേഖരിച്ചത് 1 August 2016.
"https://ml.wikipedia.org/w/index.php?title=നിക്കി_പ്രധാൻ&oldid=3776700" എന്ന താളിൽനിന്ന് ശേഖരിച്ചത്