Jump to content

നിക്കി അയ്‌കോക്‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിക്കി അയ്‌കോക്‌സ്
ജനനം
നിക്കി ലിൻ അയ്‌കോക്സ്

(1975-05-26)മേയ് 26, 1975
മരണംനവംബർ 16, 2022(2022-11-16) (പ്രായം 47)
തൊഴിൽനടിയും സംഗീതജ്ഞയും
സജീവ കാലം1995–2015
ജീവിതപങ്കാളി(കൾ)മാറ്റ് റാബ്

നിക്കി ലിൻ അയ്‌കോക്‌സ് (ജീവിതകാലം: മേയ് 26, 1975 - നവംബർ 16, 2022) സൂപ്പർനാച്ചുറൽ, കോൾഡ് കേസ് എന്നീ പരമ്പരകളിലെയും, ജീപ്പേഴ്‌സ് ക്രീപ്പേഴ്‌സ് 2, പെർഫെക്റ്റ് സ്ട്രേഞ്ചർ, ദി എക്‌സ്-ഫയൽസ്: ഐ വാണ്ട് ടു ബിലീവ് എന്നീ ചിത്രങ്ങളിലെയും വേഷങ്ങളിലൂടെ പ്രശസ്തയായ ഒരു അമേരിക്കൻ നടിയും സംഗീതജ്ഞയുമായിരുന്നു. 2015-ൽ റെഡ് വെൽവെറ്റ് റൂം എന്ന പേരിൽ അവർ തന്റെ ആദ്യ എക്സ്റ്റെൻഡഡ്‌ പ്ലേ ആൽബം പുറത്തിറക്കി.[1]

ആദ്യകാലം[തിരുത്തുക]

ഒക്ലഹോമയിലെ ഹെന്നസിയിലാണ് അയ്‌കോക്സ് ജനിച്ചത്. കുട്ടിക്കാലത്ത് അവർ പിയാനോ വായിക്കുകയും സംഗീതം ആസ്വദിക്കുകയും ചെയ്തിരുന്നു.[2]

കരിയർ[തിരുത്തുക]

അയ്‌കോക്‌സിന്റെ ആദ്യകാല വേഷങ്ങളിൽ 3rd റോക്ക് ഫ്രം ദി സൺ, യുഎസ്എ ഹൈ, ബോയ് മീറ്റ്സ് വേൾഡ്, ദി എക്സ്-ഫയൽസ്, പ്രൊവിഡൻസ് എന്ന പരമ്പരയിലെ ആവർത്തിച്ചുള്ള വേഷങ്ങൾ എന്നിവ ഉൾപ്പെടുന്നു.[3][4] 2003-ൽ, ജീപ്പേഴ്‌സ് ക്രീപ്പേഴ്‌സ് 2 എന്ന ചിത്രത്തിൽ മിൻസി ഹെയ്‌സ് എന്ന മാനസികാസ്വാസ്ഥ്യമുള്ള ചിയർലീഡറായി അവർ അഭിനയിച്ചു.[5][6] 2001-ൽ പുറത്തിറങ്ങിയ ജീപ്പേഴ്‌സ് ക്രീപ്പേഴ്‌സ് എന്ന ഹൊറർ ചിത്രത്തൻറെ തുടർച്ചയായിരുന്നു ഇത്.

സ്വകാര്യജീവിതം, മരണം[തിരുത്തുക]

2021 മാർച്ചിലെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, തനിക്ക് രക്താർബുദം ബാധിച്ചതായി അയ്‌കോക്സ് വെളിപ്പെടുത്തിയിരുന്നു.[7][8] 2022 നവംബർ 16 ന് 47 ആം വയസ്സിൽ രോഗം മൂർഛിച്ച് അവർ മരിച്ചു.[9][10] സൂപ്പർനാച്ചുറൽ പരമ്പരയുടെ നിർമ്മാതാവ് എറിക് ക്രിപ്‌കെ, ഷോയിലെ അഭിനേതാക്കളായ ജിം ബീവർ, മാർക്ക് പെല്ലെഗ്രിനോ, റേച്ചൽ മൈനർ, റിച്ചാർഡ് സ്‌പൈറ്റ് ജൂനിയർ എന്നിവർ ആദരാഞ്ജലികൾ അർപ്പിച്ചു.[11] അയ്‌കോക്‌സ് മാറ്റ് റാബിനെയാണ് വിവാഹം കഴിച്ചിരുന്നത്.[12][13][14]

അവലംബം[തിരുത്തുക]

  1. "Red Velvet Room - EP by Nicki Aycox". Retrieved July 1, 2023 – via music.apple.com.
  2. Minelle, Bethany (21 November 2022). "Supernatural actress Nicki Aycox dies aged 47". Sky News (in ഇംഗ്ലീഷ്). Retrieved 2022-12-11.
  3. Minelle, Bethany (21 November 2022). "Supernatural actress Nicki Aycox dies aged 47". Sky News (in ഇംഗ്ലീഷ്). Retrieved 2022-12-11.
  4. Tinoco, Armando (2022-11-21). "Nicki Aycox Dies: 'Supernatural' Actor Was 47". Deadline Hollywood (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-12-12.
  5. Minelle, Bethany (21 November 2022). "Supernatural actress Nicki Aycox dies aged 47". Sky News (in ഇംഗ്ലീഷ്). Retrieved 2022-12-11.
  6. Tinoco, Armando (2022-11-21). "Nicki Aycox Dies: 'Supernatural' Actor Was 47". Deadline Hollywood (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-12-12.
  7. Speakman, Kimberlee; Parker, Ryan (November 20, 2022). "Nicki Aycox, Supernatural Actress, Dead at 47". People (in ഇംഗ്ലീഷ്). Retrieved 2022-12-11.
  8. Zee, Michaela (2022-11-21). "Nicki Aycox, 'Supernatural' Star, Dies at 47". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-12-12.
  9. Liu, Narayan (20 November 2022). "Supernatural Star Nicki Aycox Dies". CBR. Retrieved 20 November 2022.
  10. Garvey, Marianne (2022-11-21). "Nicki Aycox, 'Supernatural' actress, has died at age 47". CNN (in ഇംഗ്ലീഷ്). Retrieved 2023-01-05.
  11. Highfill, Samantha (November 21, 2022). "'Supernatural' cast and creator pay tribute to late actress Nicki Aycox". Entertainment Weekly (in ഇംഗ്ലീഷ്). Retrieved 2022-12-12.
  12. Minelle, Bethany (21 November 2022). "Supernatural actress Nicki Aycox dies aged 47". Sky News (in ഇംഗ്ലീഷ്). Retrieved 2022-12-11.
  13. Tinoco, Armando (2022-11-21). "Nicki Aycox Dies: 'Supernatural' Actor Was 47". Deadline Hollywood (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2022-12-12.
  14. Staff (2023-09-01). "Nicki Aycox Death; 'Supernatural' Star Actress, Nicki Lynn Aycox is Dead" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-11-09.
"https://ml.wikipedia.org/w/index.php?title=നിക്കി_അയ്‌കോക്‌സ്&oldid=3987680" എന്ന താളിൽനിന്ന് ശേഖരിച്ചത്