നാൽപത്തിയൊന്ന് (41)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാല്പത്തിയൊന്ന്
പ്രമാണം:Nalpathiyonnu.jpg
Theatrical release poster
സംവിധാനംലാൽ ജോസ്
നിർമ്മാണംജി. പ്രജിത്G.Prajith
അനുമോദ് ബോസ്
ആദർശ് നാരായണൻ
രചനപി.ജി പ്രഗീഷ്
അഭിനേതാക്കൾബിജു മേനോൻ
ശരഞ്ജിത്ത്
നിമിഷ സജയൻ
ധന്യ അനന്യ
ഇന്ദ്രൻസ്
സുരേഷ് കൃഷ്ണ
ശിവജി ഗുരുവായൂർ
സംഗീതംബിജിബാൽ
ഛായാഗ്രഹണംS Kumar
ചിത്രസംയോജനംരഞ്ജൻ എബ്രഹാം
സ്റ്റുഡിയോSignature Studios
വിതരണംL.J Filims
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം
സമയദൈർഘ്യം2 hours 14 minutes

2019 ൽ ലാൽ ജോസ് സംവിധാനം ചെയ്ത ഒരു ഇന്ത്യൻ മലയാള ഭാഷാ പരിഹാസ ചിത്രമാണ് നാൽപത്തിയൊന്ന് (41) ബിജു മേനോൻ, ശരഞ്ജിത്ത്, നിമിഷ സജയൻ, ധന്യ അനന്യ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്നു . [1] ജി പ്രജിത്ത്, അനുമോദ് ബോസ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്, സംഗീതം നൽകിയിരിക്കുന്നത് ബിജിബാൽ ആണ് . [2] കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ ശക്തമായ അനുയായികൾ-ശബരിമല തീർത്ഥാടനത്തിന് പുറപ്പെട്ട രണ്ട് ആളുകൾ-രസകരമായ സംഭവങ്ങളിലൂടെ ഈ സാമൂഹിക-രാഷ്ട്രീയ ആക്ഷേപഹാസ്യം ചുരുളഴിയുന്നു. പ്രശസ്ത സംവിധായകൻ ലാൽ ജോസിന്റെ 25 -ാമത്തെ സംവിധാന സംരംഭമാണിത്. 2019 നവംബർ 8 നാണ് ചിത്രം റിലീസ് ചെയ്തത്. 

യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ. 2011 -ലെ പുല്ലു മേട് തിക്കിലും തിരക്കിലും കേരളത്തെ ഞെട്ടിച്ച ദുരന്തത്തെക്കുറിച്ചാണ് ചിത്രത്തിന്റെ ക്ലൈമാക്സ് പറയുന്നത്. [3] [4]

കഥാംശം[തിരുത്തുക]

ഇടതുപക്ഷപ്രവർത്തകനും യുക്തിവാദിയും വിദ്യാഭ്യാസ വിചക്ഷണനുമായ ഉല്ലാസ് മാഷും പാർട്ടി പ്രവർത്തകനായ വാവാച്ചി കണ്ണനും - ശബരിമല തീർത്ഥാടനത്തിലേക്ക് എത്തിച്ചേരുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ്. ഈ ചിത്രത്തിന്റെ ആശയം. രണ്ട് സാമൂഹിക -രാഷ്ട്രീയ ആക്ഷേപഹാസ്യ സംഭവങ്ങൾ ഉല്ലാസകരമായ സംഭവങ്ങളിലൂടെയാണ് പുറത്തുവരുന്നത്. [5]

ഇടതുപക്ഷ സഹയാത്രികനും യുക്തിവാദിയും അധ്യാപകനുമായ ഉല്ലാസ് മാഷും പാർട്ടി പ്രവർത്തകനായ വാവാച്ചി കണ്ണനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. വ്യവസായിയായ ദൈവം എന്ന പുസ്തകം എഴുതിയ, തികഞ്ഞ നിരീശ്വരവാദിയായ ഉല്ലാസ് ആൾദൈവങ്ങളുടെ പിറകിലുള്ള കള്ളത്തരങ്ങളെ മറ്റുള്ളവരുടെ മുന്നിൽ അവതരിപ്പിക്കുന്നു. ദൈവം ഇല്ല എന്ന് ഉറപ്പിക്കാൻ മാമൂലുകളെ വെല്ലുവിളിക്കുന്ന ഉല്ലാസിന് ഭാഗ്യസൂയവുമായുള്ള വിവാഹം വരെ മുടങ്ങുന്നു. പക്ഷേ കാലം കാത്തുവച്ചത് നാൽപത്തിയൊന്ന് ദിവസത്തെ വ്രതമെടുത്ത് മല കയറാനുള്ള യോഗമാണ്. [6]

മദ്യപാനിയായ പാർട്ടി പ്രവർത്തകൻ വാവാച്ചി കണ്ണൻ ആണ് അതിനു കാരണമായത്. 41 ദിവസത്തെ വ്രതമെടുത്ത് മലക്ക് പോകാൻ പാർട്ടി നിർദ്ദേശിക്കുമ്പോൾ രക്ഷപ്പെടുന്നതിനായി ഉല്ലാസ് മാഷ് കൂടെ വരാമെങ്കിൽ പോകാമെന്ന് സമ്മതിക്കുന്നു. ഒരു കുടുംബത്തെ രക്ഷിക്കാനായി ഉല്ലാസ് സമ്മതിക്കുന്നു. അവർ മലക്ക് പോകുന്നു. രക്തം പോകുന്ന അസുഖമുള്ള കണ്ണൻ അവിടെ വെച്ച് മരിക്കുന്നു. അവിടെ അതേ ദിവസം ഉണ്ടായ അപകടത്തിലേക്ക് ഈ മരണം ചേർത്ത് ആ കുടുംബത്തെ രക്ഷിക്കുന്നു.

അഭിനേതാക്കൾ[7][തിരുത്തുക]

ക്ര.നം. താരം വേഷം
1 ബിജു മേനോൻ ഉല്ലാസ് കുമാർ
2 നിമിഷ സജയൻ ഭാഗ്യസൂയം
3 ശരൺജിത്ത് വാവാച്ചി കണ്ണൻ
4 ധന്യ അനന്യ സുമ
5 ഇന്ദ്രൻസ് കുട്ടനാശാരി
6 സുരേഷ് കൃഷ്ണ സഖാവ് രവി നമ്പ്യാർ
7 പ്രദീപ് കോട്ടയം ഡോ കൊച്ചനിയൻ
8 വിജിലേഷ് കാരയാട് ലിജോ
9 ശ്രീകാന്ത് മുരളി നാരായണ സ്വാമി
10 ശിവജി ഗുരുവായൂർ സെബാസ്റ്റ്യൻ മാഷ്
11 ഗോപാലകൃഷ്ണൻ അബൂബക്കർ
12 എൽസി സുകുമാരൻ ഉല്ലാസ് മാഷിൻ്റെ അമ്മ
13 ഗുരു മനാഫ് തേരാളി മാഷ്
14 സുബീഷ് സുധി സഖാവ് പരുന്ത് ബിജു
15 പത്മനാഭൻ വയസ്സനായ ഭക്തൻ
16 അലിയ വസിം ജനി മോൾ
17 ലീല കൊറോത്ത് അമ്മു ഏടത്തി
18 ഗീതി സംഗീത ഭാഗ്യസൂയത്തിൻ്റെ അമ്മ
19 ആനന്ദ് ബാൽ എം.എൽ.എ വി കെ സുധീഷ്
20 ശിവദാസ് മട്ടന്നൂർ മോഹനൻ
21 ഉണ്ണി നായർ പങ്കൻ മാമൻ
22 മിനി രാധൻ സുമയുടെ അയൽക്കാരി
23 രാജേഷ് തകഴി സുമയുടെ അയൽക്കാരൻ
24 മഹേഷ് കണ്ണ് ഡോക്ടർ
25 മാർഗരറ്റ് ഇമ്മട്ടി ഏലിയേടത്തി
26 ഷൈനി കണ്ണൂർ സഖാവ് രമ്യ
27 സന്തോഷ് ലക്ഷ്മൺ ബംഗാളി
28 ബിനു ഭാസ്കർ സജി
29 പി കെ ജെ രാജ് സൈബർ സഖാവ് 1
30 ബെന്നി എ എസ് ഐ ചേക്കുന്ന്
31 ശിവൻ തിരൂർ വയസ്സനായ ഭക്തൻ്റെ സുഹൃത്ത്
32 രവി തൃശ്ശൂർ കാൻ്റീൻ മാനേജർ

ഗാനങ്ങൾ[8][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 അരുതരുതു് വിജേഷ് ഗോപാൽ റഫീഖ് അഹമ്മദ്
2 അയ്യനയ്യനയ്യൻ ശരത് റഫീഖ് അഹമ്മദ്
3 ഈ നീലവാനവും ശ്രുതി ദയഅലീന ജോഷി ശ്രീരേഖ ഭാസ്‌ക്കർ
4 മേലെ മേഘക്കൊമ്പിൽ ശ്രേയ ഘോഷാൽ റഫീഖ് അഹമ്മദ്

പ്രകാശനം[തിരുത്തുക]

നാൽപത്തിയൊന്ന് (41) 2019 നവംബർ 8 ന് ഇന്ത്യയിൽ റിലീസ് ചെയ്തു. [10]

പരാമർശങ്ങൾ[തിരുത്തുക]

  1. "41 movie review: ഭക്തിയും യുക്തിയും മലകയറുമ്പോൾ". News18 Malayalam. ശേഖരിച്ചത് 8 November 2019.
  2. Nalpathiyonnu (41) Movie Review: A Sabarimala story without any real drama, ശേഖരിച്ചത് 2020-02-26
  3. MG, Gokul (2019-11-09). "Nalpathiyonnu movie review: Of faith and its social manifest". Deccan Chronicle (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-02-26.
  4. "Another Black Friday for Sabarimala pilgrims - Indian Express". archive.indianexpress.com. ശേഖരിച്ചത് 2020-02-26.
  5. "Nalpathiyonnu (41) movie review: Lal Jose takes a Communist to Sabarimala but plays it safe from then on- Entertainment News, Firstpost". Firstpost (ഭാഷ: ഇംഗ്ലീഷ്). 2019-11-10. ശേഖരിച്ചത് 2020-02-26.
  6. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2021-10-18-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-10-18.
  7. "നാൽപത്തിയൊന്ന് (41)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. ശേഖരിച്ചത് 2020-07-26. {{cite web}}: Cite has empty unknown parameter: |1= (help)
  8. "നാൽപത്തിയൊന്ന് (41)". മലയാളസംഗീതം ഇൻഫൊ. ശേഖരിച്ചത് 2020-07-26.
  9. "41 movie review: Lal Jose offers intuitive film with Biju Menon". OnManorama (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-02-26.
  10. "Nalpathiyonnu (41) Trailer: Biju Menon and Nimisha Sajayan's soulful entertainer is sure to leave you wanting for more - Times of India". The Times of India (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2020-02-26.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാൽപത്തിയൊന്ന്_(41)&oldid=3805573" എന്ന താളിൽനിന്ന് ശേഖരിച്ചത്