നാൻസി ആഡംസ്
നാൻസി ആഡംസ് | |
---|---|
ജനനം | Jacqueline Nancy Mary Whittaker 19 മേയ് 1926 ലെവിൻ, ന്യൂസിലാൻഡ് |
മരണം | 27 മാർച്ച് 2007 കരോറി, വെല്ലിംഗ്ടൺ, ന്യൂസിലാൻഡ് | (80 വയസ്സ്)
അന്ത്യ വിശ്രമം | കരോരി സെമിത്തേരി |
പൗരത്വം | ന്യൂസിലാന്റ് |
കലാലയം | വെല്ലിംഗ്ടൺ ഗേൾസ് കോളേജ്, വിക്ടോറിയ യൂണിവേഴ്സിറ്റി കോളേജ് |
അറിയപ്പെടുന്നത് | സസ്യശാസ്ത്ര ചിത്രീകരണം, സാംസ്കാരിക പൈതൃക മാനേജ്മെന്റ്, ന്യൂസിലാൻഡിലെ കടൽപ്പായൽ - ഒരു ചിത്രീകരിച്ച ഗൈഡ് (1994) |
അവാർഡുകൾ | ലോഡർ കപ്പ് (1964), ന്യൂസിലാൻഡ് 1990 സ്മാരക മെഡൽ (1990), കംപാനിയൻ ഓഫ് ദി ക്വീൻസ് സർവീസ് ഓർഡർ (1989), കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ (1996), റോയൽ സൊസൈറ്റി ടെ അപാരംഗി 150 വാക്കുകളിൽ 150 സ്ത്രീകൾ |
Scientific career | |
Fields | സസ്യശാസ്ത്രം, ശരീരശാസ്ത്രം, ചിത്രീകരണം |
Institutions | ടെ പപ്പാ, ഡിഎസ്ഐആർ |
Author abbrev. (botany) | എൻ.എം. ആഡംസ് |
ന്യൂസിലാൻഡിലെ ഒരു സസ്യശാസ്ത്ര ചിത്രകാരിയും സസ്യശാസ്ത്ര സമാഹർത്താവും, ഫൈക്കോളജിസ്റ്റും മ്യൂസിയം ക്യൂറേറ്ററും ആയിരുന്നു ജാക്വലിൻ നാൻസി മേരി ആഡംസ് സിബിഇ ക്യുഎസ്ഒ (19 മെയ് 1926 - 27 മാർച്ച് 2007) . തന്റെ ഔദ്യോഗിക ജീവിതത്തിൽ (1943–1987) ഉടനീളം ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പിലും പിന്നീട് ഡൊമിനിയൻ മ്യൂസിയത്തിലും സാങ്കേതികവിദഗ്ധ, ചിത്രകാരി, സസ്യശാസ്ത്രത്തിന്റെ അസിസ്റ്റന്റ് ക്യൂറേറ്റർ എന്നീ നിലകളിലും മറ്റു വ്യത്യസ്ത ജോലികളിലും അവർ പ്രവർത്തിച്ചിട്ടുണ്ട്. സ്വയം ആർജ്ജിതമായ കഴിവുപയോഗിച്ച് അവർ ആഡംസ് ന്യൂസിലാന്റിൽ നിന്ന് 3300-ലധികം സസ്യ മാതൃകകൾ ശേഖരിക്കുകയും ആൽഗകളെയും മറ്റ് തദ്ദേശീയ സസ്യങ്ങളെയും കുറിച്ചുള്ള നാൽപ്പതോളം പ്രസിദ്ധീകരണങ്ങൾക്ക് ചിത്രീകരണം നൽകുകയും ചെയ്തു. നിരവധി ശാസ്ത്ര പ്രസിദ്ധീകരണങ്ങൾ രചിച്ച അവരുടെ പ്രധാന കൃതിയായ സീവീഡ്സ് ഓഫ് ന്യൂസിലാൻഡ് - ആൻ ഇല്ലസ്ട്രേറ്റഡ് ഗൈഡ് 1994 ൽ പ്രസിദ്ധീകരിച്ചു.
ഡൊമിനിയൻ മ്യൂസിയത്തിന്റെ (ടെ പാപ്പയുടെ മുൻഗാമി) ആദ്യകാല ദശകങ്ങളിൽ പ്രധാനിയായിരുന്ന നാൻസി ആഡംസ് സസ്യങ്ങളുടെ അധിനിവേശ ചരിത്രം മുതൽ സസ്യശാസ്ത്രം വരെയുള്ള ശേഖരങ്ങളിൽ ഗണ്യമായ ക്യൂറേറ്റോറിയൽ സംഭാവനകൾ നൽകുകയും സസ്യങ്ങളുടെ ചിത്രീകരണങ്ങൾ വരയ്ക്കുകയും ചെയ്തു. ഈ വിലപ്പെട്ട സംഭാവനകൾ ഇപ്പോൾ ടെ പാപ്പ മ്യൂസിയത്തിലെ ആർട്ട് ശേഖരത്തിന്റെ ഭാഗമായി തീർന്നു. വേനൽക്കാല ഗവേഷണത്തിനിടെ ലൂസിയ ആഡംസും മാർഗോ മോണ്ടെസ് ഡി ഓക്കയും കണ്ടെത്തിയ ശേഖരങ്ങൾ ടെ പാപ്പയുടെ ചരിത്രരേഖാശേഖരണങ്ങളിൽ മാത്രമല്ല, പുറം ലോകത്തും, പ്രത്യേകിച്ച് ബക്കിൾ സ്ട്രീറ്റിലെ പഴയ ഡൊമിനിയൻ മ്യൂസിയം കെട്ടിടത്തിന് സമീപമുള്ള പൂന്തോട്ടങ്ങളിലും അവരുടെ സ്വാധീനത്തിന്റെയും ക്യൂറേറ്റോറിയൽ വീക്ഷണത്തിന്റെയും അടയാളങ്ങൾ കണ്ടെത്താൻ കഴിയും.[1]
ആദ്യകാല ജീവിതം
[തിരുത്തുക]ജെസ്സി വിറ്റേക്കറുടെയും കെന്നത്ത് ഏണസ്റ്റ് ആഡംസിന്റെയും (ആദ്യകാല സസ്യശാസ്ത്രജ്ഞനായ ജെയിംസ് ആഡംസിന്റെ ചെറുമകൻ) മകളായി 1926 മെയ് 19 ന് ലെവിനിൽ നാൻസി ആഡംസ് ജനിച്ചു.[2][3]
ആഡംസിന്റെ മാതാപിതാക്കൾ അവരുടെ ചെറുപ്പത്തിൽ തന്നെ വേർപിരിഞ്ഞിരുന്നു. വിറ്റേക്കേഴ്‌സ് ചോക്ലേറ്റ് കമ്പനി ഉടമകളായ അവരുടെ മാതൃവഴിയിലുള്ള മുത്തശ്ശിമാർക്കൊപ്പം വെല്ലിംഗ്ടണിൽ അവർ വളർന്നു. [2]

."ഞാൻ വളരെ ചെറുപ്പമായിരുന്നപ്പോൾ മുതൽ, പുസ്തകങ്ങളിൽ ഏതോ ഒരാൾ ചെടികളുടെ ചിത്രങ്ങൾ വരച്ചിട്ടുണ്ടെന്ന് എനിക്കറിയാമായിരുന്നു.. അതാണ് ഞാൻ ചെയ്യാൻ ആഗ്രഹിച്ചത്." [2]എന്നവർ പറയുകയുണ്ടായി. ഈ വാക്കുകളിൽ നിന്നും ജീവിതത്തിന്റെ ആദ്യ നാളുകൾ മുതൽ തന്നെ ആഡംസ് സസ്യങ്ങളിലും ചിത്രരചനയിലും ശക്തമായ താല്പര്യം പ്രകടിപ്പിച്ചിരുന്നതായി മനസ്സിലാക്കാം:
പ്രൈമറി സ്കൂളിൽ നിന്നുതന്നെ അവരുടെ താൽപര്യം വളർത്തിയെടുത്തിരുന്നു. സസ്യശേഖരണത്തിൽ നല്ല അഭിനിവേശമുള്ള ഒരു സസ്യശാസ്ത്രജ്ഞനായിരുന്ന പ്രിൻസിപ്പൽ വില്യം മാർട്ടിൻ വിദ്യാർത്ഥികളെ പ്രകൃതിയിൽ നിന്ന് വരയ്ക്കാൻ പഠിപ്പിക്കുകയും അതിന്റെ ഭാഗമായി വെല്ലിംഗ്ടൺ സസ്യോദ്യാനത്തിലേക്ക് വിദ്യാർത്ഥികളുമായി യാത്രകൾ നടത്തുകയും ചെയ്തു. [2] ആഡംസ് വെല്ലിംഗ്ടൺ ഗേൾസ് കോളേജിലും വിക്ടോറിയ യൂണിവേഴ്സിറ്റി കോളേജിലും നിന്ന് സുവോളജിയും സസ്യശാസ്ത്രവും പഠിച്ചു. [3]കലയിലോ ചിത്രീകരണത്തിലോ അധിക ഔപചാരിക പരിശീലനം ആഡംസിന് ലഭിച്ചിരുന്നില്ല. അനാരോഗ്യം കാരണം, യൂണിവേഴ്സിറ്റി പഠനം അവർക്ക് പൂർത്തിയാക്കാനായില്ല.
കരിയർ
[തിരുത്തുക]1943-ൽ വെല്ലിംഗ്ടണിലെ ന്യൂസിലാൻഡിന്റെ ശാസ്ത്ര-വ്യാവസായിക ഗവേഷണ വകുപ്പിന്റെ (DSIR) സസ്യശാസ്ത്ര വിഭാഗത്തിൽ ആഡംസ് 16 വയസ്സുള്ളപ്പോൾ ഒരു സാങ്കേതികവിദഗ്ധയായി ചേർന്നു .[3]രണ്ടാം ലോകമഹായുദ്ധത്തിൽ സേവനമനുഷ്ഠിക്കുന്ന പുരുഷന്മാർക്ക് പകരം ജീവനക്കാരെ ഡി.എസ്.ഐ.ആർ. അന്വേഷിക്കുകയായിരുന്നു.[2] അതുവഴി സസ്യശാസ്ത്രജ്ഞയായ ലൂസി മൂറുമായി കടൽപ്പായലുകളെക്കുറിച്ച് പഠിക്കാൻ ആ മേഖലയിൽ അവർക്ക് അവസരം ലഭിച്ചു.[4][3]അക്കാലത്ത്, ലോകത്തിലെ ഏറ്റവും കൂടുതൽ അഗർ ജപ്പാനിലെ ചുവന്ന ആൽഗകളിൽ നിന്ന് ഉത്പാദിപ്പിക്കപ്പെട്ടിരുന്നതിനാൽ ന്യൂസിലാൻഡ് ആൽഗകളെ അടിസ്ഥാനമാക്കിയുള്ള അഗറിന്റെ പുതിയ ഉറവിടങ്ങൾ കണ്ടെത്തേണ്ടത് അത്യാവശ്യമായിരുന്നു. അതിനാൽ മൂർ ചുവന്ന ആൽഗ ലെപ്റ്റോക്ലാഡിയയെക്കുറിച്ചുള്ള ഗവേഷണം ആരംഭിക്കുകയും വിജയകരമായി പൂർത്തിയാക്കുകയും ചെയ്തു.[5]തവിട്ട് ആൽഗ ഹാലോപ്റ്റെറിസിന്റെ പ്രത്യുത്പാദന ജീവശാസ്ത്രത്തെക്കുറിച്ചുള്ള മറ്റൊരു പഠനത്തിനും ആഡംസ് മൂറിനെ സഹായിച്ചു.[6]1946-ൽ നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ച ഒരു പ്രസിദ്ധീകരണത്തിൽ ഈ ഗവേഷണ പദ്ധതിയിൽ സഹ-രചയിതാവായി ആഡംസിനെ പട്ടികപ്പെടുത്തിയിട്ടില്ലെങ്കിലും, "നൂറുകണക്കിന് മാതൃകകൾ പരിശോധിച്ച് അവയുടെ പ്രത്യുത്പാദന സ്വഭാവം നിർണ്ണയിക്കുകയും " ചെയ്യുന്നതിൽ ആഡംസ് നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.[3] ഡി.എസ്.ഐ.ആറിൽ മൂറിന് അയച്ച രാജ്യത്തുടനീളമുള്ള നിരവധി ആൽഗകളുടെ മാതൃകകൾ ആഡംസ് കൈകാര്യം ചെയ്യുകയും പ്രവർത്തിത ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. അതിൽ മെറ്റീരിയൽ മൗണ്ടിംഗ്, രജിസ്റ്റർ ചെയ്യൽ, ലേബലിംഗ്, തിരിച്ചറിയൽ, ചിത്രീകരണം എന്നിവ ഉൾപ്പെടുന്നു. സാങ്കേതികവിദഗ്ധ എന്ന നിലയിൽ, അവരുടെ കഴിവുകളും വർദ്ധിപ്പിച്ചുകൊണ്ട് ന്യൂസിലാൻഡ് സസ്യജാലങ്ങളെ (പ്രത്യേകിച്ച് ആൽഗകൾ) കുറിച്ചുള്ള ശേഖരണ നേതൃത്വം, മാതൃക തയ്യാറാക്കൽ, ഹെർബേറിയം ക്യൂറേഷൻ, ശാസ്ത്രീയ ചിത്രീകരണം എന്നിവയിലെ അറിവും അവർ നേടി.[3]
1948-ൽ, ആഡംസ് തന്റെ ആദ്യത്തെ സസ്യശാസ്ത്ര ചിത്രീകരണങ്ങൾ പ്രസിദ്ധീകരിച്ചു. ന്യൂസിലാന്റ് സെക്കൻഡറി സ്കൂൾ ബുള്ളറ്റിൻ പരമ്പരയായ പോസ്റ്റ്-പ്രൈമറി സ്കൂൾ ബുള്ളറ്റിനുവേണ്ടിയായിരുന്നു അവ. 1949-ൽ ലൂസി മൂറുമായി ചേർന്ന് "പിറ്റോസ്പോറം ഡാലി ചീസെം പഴത്തിന്റെ സവിശേഷതകൾ" എന്ന തലക്കെട്ടിൽ അവർ തന്റെ ആദ്യ ശാസ്ത്ര പ്രബന്ധം രചിച്ചു. അതിൽ ന്യൂസിലൻഡിലെ തദ്ദേശീയമായ ആ വൃക്ഷത്തിന്റെ ചിത്രീകരണവും ഉണ്ടായിരുന്നു. [7] 1950 മുതൽ 1959 വരെ ഡിഎസ്ഐആർ സസ്യശാസ്ത്ര വിഭാഗത്തിന്റെ സസ്യശാസ്ത്ര ചിത്രകാരിയായിരുന്ന ആഡംസ്, ആൽഗകൾ, പായലുകൾ, പൂച്ചെടികൾ എന്നിവയുൾപ്പെടെ വിവിധതരം പ്രോജക്ടുകളിലും സസ്യ ഗ്രൂപ്പുകളിലും പ്രവർത്തിച്ചു. [3] പോസ്റ്റ്-പ്രൈമറി സ്കൂൾ ബുള്ളറ്റിനിലെ അധിക പ്രസിദ്ധീകരണങ്ങൾ, 1963-ൽ ലൂസി മൂറുമായി ചേർന്ന് രചിച്ച "പ്ലാന്റ്സ് ഓഫ് ദി ന്യൂസിലാന്റ് കോസ്റ്റ്" എന്ന പുസ്തക രചനയിലേയ്ക്ക് നയിച്ചു. അതിൽ കടൽപ്പായൽ, മണൽക്കൂന സസ്യങ്ങൾ, മറ്റ് തീരദേശ സസ്യങ്ങൾ എന്നിവയുടെ ഡസൻ കണക്കിന് ചിത്രീകരണങ്ങൾ ഉണ്ടായിരുന്നു.[3]
1959-ൽ ഒരു ചിത്രകാരിയായി ആഡംസിനെ ഡൊമിനിയൻ മ്യൂസിയത്തിലേക്ക് (ഇപ്പോഴത്തെ മ്യൂസിയം ഓഫ് ന്യൂസിലാൻഡ് ടെ പാപ്പാ ടോംഗരേവ) നിയമിച്ചു. പ്രദർശനങ്ങൾ തയ്യാറാക്കുന്നതിലേയ്ക്കായി പ്രകൃതിദത്തമായ ചരിത്ര മാതൃകകൾ മുതൽ കൊളോണിയൽ ഫർണിച്ചറുകൾ, വസ്ത്രങ്ങൾ വരെയുള്ള ശേഖരങ്ങളുടെ ചിത്രീകരണം, രജിസ്ട്രേഷൻ എന്നിവ ഉൾപ്പെടുന്ന വളരെ വൈവിധ്യമാർന്ന ഒരു റോളായിരുന്നു അവിടെ അവർക്കുണ്ടായിരുന്നത്. [8][3]മ്യൂസിയത്തിൽ ആദ്യ ദശകത്തിൽ അവർ ചെയ്ത സസ്യശാസ്ത്ര ചിത്രീകരണ ജോലികളിൽ ഭൂരിഭാഗവും തന്റേതായ സ്വകാര്യ സമയത്താണ് അവർ ചെയ്തത്. അതിൽ സഹ-രചയിതാവായ ലിൻഡ്സെ പൂളുമായി ചേർന്ന് തയ്യാറാക്കിയ ന്യൂസിലാൻഡിലെ മരങ്ങളും കുറ്റിച്ചെടികളും എന്ന ജനപ്രിയ പുസ്തകത്തിന്റെ ആദ്യ പതിപ്പ്, ന്യൂസിലാൻഡിലെ ദേശീയ ഉദ്യാനങ്ങളിലേക്കുള്ള പതിനൊന്ന് ഗൈഡ്‌ബുക്കുകൾ, ന്യൂസിലാൻഡ് സസ്യജാലങ്ങളിലേക്കുള്ള ഗൈഡ്‌ബുക്കുകൾ എന്നിവ ഉൾപ്പെടുന്നു. [3] 1967-68 ലെ വേനൽക്കാലത്ത്, അലൻ മാർക്കും കുടുംബവുമൊത്ത് "ഫിയോർഡ്‌ലാൻഡിൽ നിന്ന് വടക്ക്-പടിഞ്ഞാറൻ നെൽസണിലേക്കുള്ള ഉത്കർഷേച്ഛ നിറഞ്ഞ ഒരു സഞ്ചാരവർത്തകക്കൂട്ടവുമായി പര്യവേഷണം" നടത്തികൊണ്ട് 1973-ൽ പ്രസിദ്ധീകരിച്ച "ന്യൂസിലാൻഡ് ആൽപൈൻ പ്ലാന്റ്‌സ്" എന്ന അവരുടെ പുസ്തകത്തിനായി ഫീൽഡ് വർക്ക് ചെയ്തു. അതിൽ യാത്രയ്ക്കിടെ പുതുമയുള്ള വസ്തുക്കളിൽ നിന്ന് ആഡംസ് വരച്ച 450 വാട്ടർ കളർ ചിത്രീകരണങ്ങളും ഉണ്ടായിരുന്നു.[9]


1969-ന്റെ അവസാനം ആഡംസ് ആൽഗകൾക്കുവേണ്ടി പ്രത്യേക ചുമതലോടെ സസ്യശാസ്ത്രത്തിന്റെ അസിസ്റ്റന്റ് ക്യൂറേറ്ററായി ചേർന്നു. [2][3] ടെ പാപ്പയിൽ സൂക്ഷിച്ചിരിക്കുന്ന അവരുടെ ഏകദേശം 3300 സസ്യശേഖരങ്ങളിൽ ഭൂരിഭാഗവും തുടർന്നുള്ള ദശകത്തിൽ ആഡംസ് ശേഖരിച്ചവയാണ്. [10] ക്യൂറേറ്റർ പാട്രിക് ബ്രൗൺസി, ടെക്നീഷ്യൻ ഫിയോണ പിറ്റ് എന്നിവരോടൊപ്പം പ്രവർത്തിച്ച ആഡംസ്, മ്യൂസിയത്തിലെ സസ്യശാസ്ത്ര ശേഖരം കൂട്ടുന്നതിലും അത് രജിസ്റ്റർ ചെയ്യുന്നതിലും സംഘടിപ്പിക്കുന്നതിലും മേൽനോട്ടം ചെയ്യുന്നതിലും നിർണായക പങ്കുവഹിച്ചു. [3]മ്യൂസിയത്തിലെ അവരുടെ കാലത്ത്, ആൽഗകളുടെ ശേഖരം ഏകദേശം 1,000 മാതൃകകളിൽ നിന്ന് 20,000 ആയി ഉയർന്നു. ഇത് തദ്ദേശീയ സമുദ്ര ആൽഗകളുടെ ഒരു വലിയ അവലംബ ശേഖരമായി മാറി. നിരവധി പ്രാദേശിക പട്ടികകൾ, സസ്യജാലങ്ങൾ, ടാക്സോണമിക് പുനരവലോകനങ്ങൾ എന്നിവയ്ക്ക് അടിസ്ഥാനപരമായ അറിവ് ഇതിലൂടെ നൽകുകയുണ്ടായി. [9][11]
1987-ൽ മ്യൂസിയത്തിലെ തന്റെ സ്ഥാനത്ത് നിന്ന് അവർ വിരമിച്ചെങ്കിലും മ്യൂസിയത്തിന്റെ ഓണററി റിസർച്ച് അസോസിയേറ്റായി തുടർന്നു.[12][13][9]1994-ൽ വിരമിച്ചതിനുശേഷം പ്രസിദ്ധീകരിച്ച അവരുടെ പ്രധാന കൃതിയായ സീവീഡ്സ് ഓഫ് ന്യൂസിലാൻഡ് - ആൻ ഇല്ലസ്ട്രേറ്റഡ് ഗൈഡ്, 1855-ന് ശേഷമുള്ള എല്ലാ മാക്രോ ആൽഗ സസ്യജാലങ്ങളുടെ മുഴുവൻ വിവരങ്ങളുമടങ്ങിയ ആദ്യത്തെ പുസ്തകമായിരുന്നു.[3] വടക്കുള്ള കെർമഡെക് ദ്വീപുകൾ മുതൽ തെക്കുള്ള സബ്അന്റാർട്ടിക് ദ്വീപുകൾ വരെയുള്ള ന്യൂസിലാൻഡിലെ ഏകദേശം 800 സ്പീഷീസുകളിൽ 75% ചിത്രീകരിക്കുകയും വിവരിക്കുകയും ചെയ്യുന്ന 360 പേജുള്ള ഒരു മോണോഗ്രാഫ് ആയിരുന്നു ഈ പുസ്തകം. [3][9] അവരുടെ ഈ പുസ്തകം 1995-ലെ പുസ്തക നിർമ്മാണത്തിനുള്ള ന്യൂസിലാൻഡ് പുസ്തക അവാർഡ് നേടുകയുണ്ടായി.[14]
ആഡംസ് ഒരു സമർത്ഥയായ ചിത്രകാരിയായിരുന്നു. തദ്ദേശീയ സസ്യങ്ങൾ, ആൽപൈൻ ജീവജാലം, മരങ്ങൾ, കുറ്റിച്ചെടികൾ എന്നിവയെക്കുറിച്ചുള്ള ഏകദേശം നാൽപ്പതോളം പ്രസിദ്ധീകരണങ്ങൾ അവർ ചിത്രീകരിച്ചു. ഈ പ്രസിദ്ധീകരണങ്ങളിൽ താലസ് ഓഫ് മാർച്ചസ്റ്റ ബീയറിങ്ങ് ആർക്കിഗോണിയോഫോറെസിൽ ന്യൂസിലാൻഡുകാരിയായ എല്ല ഓർ കാംബെൽ എഴുതിയ ഒരു ലേഖനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ആഡംസ് ചിത്രങ്ങൾ വരച്ചിരുന്നു. [15] സൂക്ഷ്മമായ ആൽഗകളുടെ ഈ ചിത്രീകരണങ്ങൾക്ക് അവർക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിരുന്നു. [12]
ഡൊമിനിയൻ മ്യൂസിയത്തിലെ ക്യൂറേറ്റോറിയൽ പ്രവർത്തനത്തിലൂടെ, ആഡംസിന് ന്യൂസിലാന്റ് സസ്യശാസ്ത്രത്തിന്റെയും അതിലെ സസ്യശാസ്ത്രജ്ഞരുടെയും ചരിത്രത്തിൽ വളരെയധികം താല്പര്യം ജനിച്ചു.[9]അവർ നിരവധി ആദ്യകാല ന്യൂസിലാന്റ് ജീവശാസ്ത്രജ്ഞരെക്കുറിച്ച് സമഗ്രമായി ഗവേഷണം നടത്തികൊണ്ട് ജെയിംസ് ആഡംസ്, ബെർണാഡ് ആസ്റ്റൺ, പ്രത്യേകിച്ച് സഹ സസ്യശാസ്ത്ര ചിത്രകാരൻ ജോൺ ബുക്കാനൻ എന്നിവരെക്കുറിച്ച് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു.[9][16]
ഡൊമിനിയൻ മ്യൂസിയത്തിൽ നാൻസി ആഡംസ്
[തിരുത്തുക]1959-ൽ നാൻസി ചരിത്രപരമായ സസ്യശാസ്ത്ര ചരിത്രരേഖശേഖരണങ്ങളുടെ ചിത്രകാരിയായി ഡൊമിനിയൻ മ്യൂസിയത്തിൽ ജോലി ചെയ്യാൻ തുടങ്ങി. അവർ വിലമതിക്കുന്ന നിരവധി മാർഗനിർദേശ പുസ്തകങ്ങൾ നിർമ്മിക്കുകയും ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. സസ്യശാസ്ത്രത്തിലും സസ്യശാസ്ത്ര ചിത്രീകരണത്തിലും അവരുടെ വൈദഗ്ദ്ധ്യം പ്രസിദ്ധമായിരുന്നു. 1964-ൽ അവർക്ക് സസ്യസംരക്ഷണത്തിനുള്ള സേവനങ്ങൾക്കായി ലോഡർ കപ്പ് ലഭിച്ചിട്ടുണ്ട്.[1].
മ്യൂസിയത്തിലെ അവരുടെ ആദ്യകാല വർഷങ്ങളിലെ പ്രധാനപ്പെട്ട സസ്യശാസ്ത്ര പ്രവർത്തനത്തോടൊപ്പം, നോർത്ത്‌കോട്ട് ബേഡിനൊപ്പം വികസ്വര കൊളോണിയൽ ചരിത്രത്തിന്റെയും തുണിത്തരങ്ങളുടെയും ക്യൂറേഷനിൽ അവർ ഒരു പ്രധാന വ്യക്തിയായി പ്രവർത്തിച്ചിട്ടുണ്ട്. നാൻസിക്ക് ചെറുപ്പം മുതലേ ഫാഷനിൽ താൽപ്പര്യമുണ്ടായിരുന്നു. കുട്ടിക്കാലത്ത് അവർ വരച്ച രേഖാചിത്രങ്ങളും പെയിന്റിംഗുകളും തുണിത്തരങ്ങളുടെ ക്യൂറേഷനിൽ വസ്ത്രങ്ങളുടെ ആകൃതി, ചലനം, നിറം എന്നിവയിൽ അവർ അതീവ ശ്രദ്ധ ചെലുത്തിയിരുന്നതായി കാണാം [1].
ഡൊമിനിയൻ മ്യൂസിയത്തിലെ അവരുടെ ആദ്യത്തെ പത്ത് വർഷങ്ങളിൽ, മ്യൂസിയത്തിന്റെ തുണിത്തരങ്ങളുടെ ശേഖരം 'ഏതെങ്കിലും തരത്തിലുള്ള അടിസ്ഥാന ക്രമത്തിൽ' സ്ഥാപിക്കുക എന്ന ചുമതല അവർ സ്വയം നിർവഹിച്ചു. അത് അവരുടെ ഔദ്യോഗിക പദവിയല്ലെങ്കിലും, ചില അവസരങ്ങളിൽ അവർ 'വസ്ത്രങ്ങളുടെ സൂക്ഷിപ്പുകാരി' എന്ന് സ്വയം അടയാളപ്പെടുത്തുമായിരുന്നു. 1960 കളുടെ തുടക്കത്തിൽ ഡൊമിനിയൻ മ്യൂസിയത്തിന്റെ ശതാബ്ദി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 'എ സെഞ്ച്വറി ഓഫ് കൊളോണിയൽ കോസ്റ്റ്യൂം' എന്ന പരേഡ് സംഘടിപ്പിക്കാൻ അവരെ ക്ഷണിച്ചപ്പോൾ അവരുടെ ക്യൂറേറ്റോറിയൽ വൈദഗ്ദ്ധ്യം അംഗീകരിക്കപ്പെട്ടു. ഒന്നിലധികം ഭാഗങ്ങളുള്ള വിപുലമായ ആ പരേഡിൽ പ്രദർശിപ്പിച്ച വസ്ത്രങ്ങൾ നാൻസി സ്വയം തിരഞ്ഞെടുത്തതായിരുന്നു.[1].
സസ്യശാസ്ത്രജ്ഞയും, ചിത്രകാരിയും... ലാൻഡ്‌സ്‌കേപ്പറും
[തിരുത്തുക]1969-ൽ, നാൻസി മ്യൂസിയത്തിലെ സസ്യശാസ്ത്ര വിഭാഗത്തിൽ അസിസ്റ്റന്റ് ക്യൂറേറ്ററായി ജോലി ചെയ്യാൻ തുടങ്ങി. ഇവിടെ അവർ ടാക്സോണമിയിലും പരിസ്ഥിതിയിലും വിപുലമായ അറിവുള്ള പ്രഥമപ്രവർത്തകയായി അറിയപ്പെട്ടു. ന്യൂസിലാൻഡ് സസ്യജാലങ്ങളെക്കുറിച്ച് അവർ കൂടുതൽ പുസ്തകങ്ങൾ നിർമ്മിക്കുകയും ചിത്രീകരിക്കുകയും ചെയ്തു.[1].
1960-കളുടെ അവസാനം മുതൽ 80-കൾ വരെ മ്യൂസിയത്തിന് അടുത്തുള്ള ബക്കിൾ സ്ട്രീറ്റിലെ മൈതാനത്തിനായുള്ള ലാൻഡ്‌സ്‌കേപ്പിംഗ് പ്ലാനുകളെക്കുറിച്ച് കൂടിയാലോചിക്കേണ്ടി വന്നപ്പോൾ, നാൻസിയുടെ സസ്യശാസ്ത്ര വൈദഗ്ദ്ധ്യം ആവശ്യമായി വന്നു. ഇത് സഹപ്രവർത്തകർക്കിടയിൽ അവർ നേടിയ ബഹുമാനത്തെ പ്രതിഫലിപ്പിച്ചു. 1968-ൽ അവർ മൈതാനത്തിന്റെ വിശദമായ ഒരു ഭൂപടം വരച്ചു. അതിലൂടെ അവിടെ വളരുന്ന സസ്യങ്ങളെ ശ്രദ്ധിക്കുകയും ഭാവിയിലേക്കുള്ള നടീൽ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.[1].
1983-ൽ ഉദ്യാന പദ്ധതികളെക്കുറിച്ചുള്ള ഒരു മീറ്റിംഗിലേക്ക് അവരെ ക്ഷണിച്ചു. അവിടെ അന്തരിച്ച ഡോ. പാട്രിക് ബ്രൗൺസി ഉൾപ്പെടെയുള്ള മറ്റ് സസ്യശാസ്ത്രജ്ഞരോടൊപ്പം ലാൻഡ്സ്കേപ്പിംഗ് നിർദ്ദേശങ്ങൾക്ക് അവർ സംഭാവന നൽകി. ഉദ്യാനത്തിൽ നടുന്ന പ്രക്രിയയിലുടനീളം അവർ മ്യൂസിയത്തിന് ഉപദേശം നൽകുകയുണ്ടായി. കൂടാതെ അവരുടെ ഉപദേശങ്ങളുടെ നേരിട്ടുള്ള നിലപാടുകളും സ്വീകരിച്ചു. സൈറ്റിൽ ഒരു 'വിദ്യാഭ്യാസ, ആൽപൈൻ ഉദ്യാനം' നടാനുള്ള മ്യൂസിയത്തിന്റെ പദ്ധതികളെക്കുറിച്ച് സെക്രട്ടറിക്ക് അയച്ച മെമ്മോയിൽ അവർ ഈ കാടുപിടിച്ച പ്രദേശത്തെക്കുറിച്ച് തീർച്ചയായും ഒന്നും പറഞ്ഞിരുന്നില്ല :
"നമ്മൾ ആദ്യം വിഭാവനം ചെയ്തതുപോലെ തദ്ദേശീയ അലങ്കാര ഉദ്യാനത്തിൽ ചെടികൾ അധികം ശ്രദ്ധ ആവശ്യമില്ലാതെ തനിയെ വളരുന്നതായിരിക്കണം. പഠന ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഈ ഉദ്യാനത്തിന് കൂടുതൽ ആസൂത്രണവും ശ്രദ്ധയും ആവശ്യമാണ്. ലേബലിംഗിന് പ്രഥമ പ്രാധാന്യമുണ്ട്. മ്യൂസിയം ഗ്രൗണ്ടുകൾ വേലികെട്ടിയിട്ടില്ലാത്തതും മേൽനോട്ടമില്ലാത്തതുമാകുന്നതുവരെ ലേബലുകൾ സ്ഥാനത്ത് തുടരുമെന്ന് സങ്കൽപ്പിക്കാൻ പ്രയാസമാണ്. അതിനാൽ ആ ഉദ്യാനത്തിനരികിലൂടെ കടന്നുപോകുന്ന ധാരാളം കാൽനടയാത്രക്കാരുടെ നശീകരണത്തിന് സാധ്യതയുള്ളതായി ഉദ്യാനം തുറന്നിരിക്കുന്നു. മാത്രമല്ല, ഇപ്പോഴത്തെ ആകർഷകമായ അലങ്കാര നടീലിന് പ്രത്യേക പാരിസ്ഥിതിക, ഭൂമിശാസ്ത്രപരമായ അല്ലെങ്കിൽ വ്യവസ്ഥാപിത സസ്യ ശേഖരണങ്ങൾക്ക് പ്രത്യേക മേഖലകളില്ല. ഭാവിയിൽ ഗണ്യമായ പുനഃസംഘടന കൂടാതെ ഇപ്പോൾ തഴച്ചുവളരുന്ന സസ്യങ്ങൾ നീക്കം ചെയ്യാതെ അത്തരം പദ്ധ്തികൾ വികസിപ്പിക്കുക അസാധ്യമായിരിക്കും. "[1]
.
പൂന്തോട്ടത്തിന്റെ 'പരക്കെ തുറന്നിരിക്കുന്ന' സ്ഥലം കേടുപാടുകൾക്ക് സാധ്യതയുള്ളതു കാരണം 'ആൽപൈൻ പാറക്കെട്ടുകളിലെ സെൽമിസിയ പോലുള്ള പുഷ്പങ്ങളുടെ നടീലിന്' വിജയിക്കില്ലെന്ന് അവർ വാദിക്കുന്നു. പകരം 'ഹെബെ സ്പീഷീസ്, മുഹ്ലെൻബെക്കിയ, കൊറോക്കിയ തുടങ്ങിയ വരണ്ട പ്രദേശങ്ങളിൽ കാണപ്പെടുന്ന തരത്തിലുള്ള ടസ്സോക്ക് പുല്ലുകളും […] ഉയർന്ന പ്രദേശങ്ങളിൽ വളരുന്ന കുറ്റിച്ചെടികളും നടാൻ' അവർ നിർദ്ദേശിക്കുന്നു. 1983 ഓഗസ്റ്റിൽ നടന്ന ഒരു മീറ്റിംഗിൽ മറ്റ് സസ്യശാസ്ത്രജ്ഞരുമായി കൂടിയാലോചിച്ചതനുസരിച്ച്, 'വ്യത്യസ്ത ഉയരങ്ങളിലുള്ള ചെടികളുടെ, ഇലകളുടെ നിറം, ഘടന, വളർച്ചരീതി എന്നിവ നോക്കി ഗ്രൂപ്പുകളായോ കൂട്ടങ്ങളായോ' സ്പീഷീസുകൾ നടണമെന്നും അവർ നിർദ്ദേശിക്കുന്നു; മറ്റ് സ്പീഷീസുകളെ കാറ്റിൽ നിന്ന് സംരക്ഷിക്കുന്നതിന് തന്ത്രപ്രധാനമായ പ്രദേശങ്ങളിൽ മരങ്ങൾ സ്ഥാപിക്കണമെന്നും; 'കുത്തനെയുള്ള പുല്ലുള്ള തീരങ്ങളിൽ ബുദ്ധിമുട്ടുള്ള പുല്ലരിയൽ ഇല്ലാതാക്കാൻ' പുൽത്തകിടികളിൽ തക്ഷകപ്പുല്ല് നടണമെന്നും അവർ നിർദ്ദേശിക്കുന്നു. നടുന്നതിന് നിർദ്ദേശിച്ച ചില ഇനങ്ങളിൽ കാരക്ക, റെവാറെവ, പുരിരി, ടിറ്റോക്കി, കൊഹെക്കോഹെ, കാബേജ് മരങ്ങൾ, ഡെയ്‌സി മരങ്ങൾ, ഹരകെകെ എന്നിവ ഉൾപ്പെടുന്നു.[1].
അവാർഡുകളും ബഹുമതികളും
[തിരുത്തുക]1964-ലെ ലോഡർ കപ്പ്, 1990-ലെ ന്യൂസിലാൻഡ് സ്മാരക മെഡൽ എന്നിവ അവർക്ക് ലഭിച്ച അവാർഡുകളിൽ ഉൾപ്പെടുന്നു.[17][9]അവർക്ക് 1989-ലെ ന്യൂ ഇയർ ഓണേഴ്‌സിൽ പൊതു സേവനങ്ങൾക്കായി കമ്പാനിയൻ ഓഫ് ദി ക്വീൻസ് സർവീസ് ഓർഡർ[18]1996-ലെ ന്യൂ ഇയർ ഓണേഴ്‌സിൽ സസ്യശാസ്ത്രത്തിനുള്ള സേവനങ്ങൾക്ക് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ എന്നിവ നൽകി. [19] 1994-ൽ, 600 വ്യത്യസ്ത സസ്യ ഇനങ്ങളെക്കുറിച്ചുള്ള വിവരണവും 441 ചിത്രീകരണവുമുള്ള സീവീഡ്‌സ് ഓഫ് ന്യൂസിലാൻഡ്: ആൻ ഇല്ലസ്ട്രേറ്റഡ് ഗൈഡ് എന്ന കൃതിക്ക് അവർക്ക് ഒരു അവാർഡ് ലഭിച്ചു. [20] അവർ റോയൽ സൊസൈറ്റി ടെ അപ്രാങ്ഗിയുടെ 150 വാക്കുകളിൽ 150 സ്ത്രീകൾ എന്ന പരമബഹുമതിക്കർഹയാകുകയും ചെയ്തു.[21]
എപ്പോണിമി
[തിരുത്തുക]താഴെ പറയുന്ന രണ്ട് ജനുസുകളും നാല് ഇനം ആൽഗകളും നാൻസി ആഡംസിന്റെ പേരിലാണ് അറിയപ്പെടുന്നത്:
- ആഡംസിയെല്ല – ചുവന്ന ആൽഗകളുടെ ഒരു ജനുസ്സ്[22]
- നാൻസിത്താലിയ - ചുവന്ന ആൽഗകളുടെ ഒരു ജനുസ്സ്[23]
- ലെസോനിയ ആഡംസിയേ – ഒരു ഇനം തവിട്ട് ആൽഗകൾ[24]
- ലിസിതിയ അഡാംസിയ – ഒരു ഇനം തവിട്ട് ആൽഗകൾ[25]
- ഫൈകോഡ്രിസ് അഡാംസിയ – ഒരു ഇനം തവിട്ട് ആൽഗകൾ[26]
- പോളിസിഫോണിയ അഡാംസിയ –ഒരു ഇനം തവിട്ട് ആൽഗകൾ[27]
നാൻസി ആഡംസ് പേരിട്ട സ്പീഷീസുകളുടെ പട്ടിക
[തിരുത്തുക]ഉറവിടം:[28]
- ആൻ്റിതാംനിയോണല്ല അഡ്നാറ്റ (ജെ.അഗർദ്) എൻ.എം.ആഡംസ്
- കാലോഫിലിസ് ആംഗുസ്റ്റിഫ്രോൺസ് (ഹുക്ക്.എഫ്. & ഹാർവ്.) സൗത്ത് & എൻ.എം.ആഡംസ്
- എറിത്രോട്രീഷ്യ ഫോളിഫോർമിസ് സൗത്ത് & എൻ.എം.ആഡംസ്
- നെസോഫില ഹോഗാർഡി ഡബ്ല്യു.എ.നെൽസൺ & എൻ.എം.ആഡംസ്
- പ്ലോകാമിയം മൈക്രോക്ലാഡിയോയിഡുകൾ സൗത്ത് & എൻ.എം.ആഡംസ്
- പോളിസിഫോണിയ പെർണക്കോളഎൻ.എം.ആഡംസ്
- ഗിഗാർട്ടിന ഡിലറ്റാറ്റ (ഹുക്ക്.എഫ്. & ഹാർവ്.) എൻ.എം.ആഡംസ്
- ക്ലിഡോഫില്ലൺ കാസ്പർ (ഡബ്ല്യു.എ.നെൽസൺ & എൻ.എം.ആഡംസ്) ഡബ്ല്യു.എ.നെൽസൺ
- ഹാലോപ്റ്റെറിസ് വിർഗാറ്റ (ഹുക്ക്.എഫ്. & ഹാർവ്.) എൻ.എം.ആഡംസ്
- സ്ട്രെബ്ലോക്ലാഡിയ മുള്ളേരിയാന ((ജെ.അഗർദ്) എൽ.ഇ.ഫിലിപ്സ്, ഹോമ്മേഴ്സ്., എൻ.എം.ആഡംസ് & ഡബ്ല്യു.എ.നെൽസൺ
മരണം
[തിരുത്തുക]2007 മാർച്ച് 27 ന് ന്യൂസിലാൻഡിലെ വെല്ലിംഗ്ടണിലെ കരോറിയിൽ വച്ച് നാൻസി ആഡംസ് അന്തരിച്ചു. മരണസമയത്ത് അവർക്ക് 80 വയസ്സായിരുന്നു. [9][3] അവരുടെ സസ്യശാസ്ത്ര മാതൃകകളും ആദ്യകാല പെയിന്റിംഗുകൾ, ഡ്രോയിംഗുകൾ, ചിത്രങ്ങൾ, എഴുത്തുകൾ എന്നിവയുൾപ്പെടെയുള്ള ചരിത്രരേഖകൾ ടെ പാപ്പയിലാണ് സൂക്ഷിച്ചിരിക്കുന്നത്.[29][10]കരോറി സെമിത്തേരിയിലാണ് അവരെ സംസ്കരിച്ചിരിക്കുന്നത്.[30]
നാൻസി ആഡംസിന്റെ സസ്യശാസ്ത്ര ചിത്രീകരണ ഗാലറി
[തിരുത്തുക]-
ന്യൂസിലാൻഡിലെ വൈൽഡ് ഫ്ലവേഴ്സിൽ നിന്നുള്ള പ്ലേറ്റ് 7 (1970)
-
കടൽപ്പായൽ ജലച്ചായചിത്രം (1989)
-
സീവീഡ്സ് ഓഫ് ന്യൂസിലാൻഡ് (1994) എന്നതിൽ നിന്നുള്ള പ്ലേറ്റ് 105.
-
സീവീഡ്സ് ഓഫ് ന്യൂസിലാൻഡ് (1994) എന്നതിൽ നിന്നുള്ള പ്ലേറ്റ് 68.
-
വൈൽഡ് ഫ്ലവേഴ്സ് ഇൻ ന്യൂസിലാൻഡ് (1970) എന്ന ചിത്രത്തിലെ പ്ലേറ്റ് 8
ഗ്രന്ഥസൂചിക
[തിരുത്തുക]Library resources |
---|
About നാൻസി ആഡംസ് |
By നാൻസി ആഡംസ് |
- ന്യൂസിലൻഡിലെ മരങ്ങളും കുറ്റിച്ചെടികളും, എ. എൽ. പൂളും നാൻസി എം. ആഡംസും ചേർന്ന്, 1963
- ന്യൂസിലൻഡിലെ പർവത പൂക്കൾ, 1980
- ന്യൂസിലൻഡിലെ കാട്ടുപൂക്കൾ, 1980
- ന്യൂസിലൻഡിലെ കടൽപ്പായൽ: ചിത്രീകരിച്ച ഒരു ഗൈഡ്, 1994
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 1.5 1.6 1.7 "Nancy Adams: Botanist, artist… and landscaper". Te Papa’s Blog (in New Zealand English). 2025-02-21. Retrieved 2025-03-01.
- ↑ 2.0 2.1 2.2 2.3 2.4 2.5 Hannah, Kate. "Adams, Nancy Mary". Te Ara (in ഇംഗ്ലീഷ്). Retrieved 13 July 2021.
- ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 3.12 3.13 3.14 Nelson, Wendy (8 January 2008). "Nancy Adams (1926–2007)". Phycologia. 47 (1): 1–4. doi:10.2216/0031-8884(2008)47[1:NA]2.0.CO;2.
- ↑ Barnard, Annie; Adams, Lucia (13 March 2024). "Nancy Adams and the art of seaweed; a conversation with Wendy Nelson, and a trip to Days Bay". Te Papa blog. Archived from the original on 26 May 2024. Retrieved 29 May 2024.
- ↑ Moore, Lucy Beatrice (1 January 1944). "New Zealand seaweed for agar-manufacture". New Zealand Journal of Science and Technology. 25B: 183–209.
- ↑ Moore, Lucy Beatrice (1 April 1946). "Oogamy in the Brown Alga Halopteris". Nature (in English). 157 (3991): 553. Bibcode:1946Natur.157..553M. doi:10.1038/157553A0.
{{cite journal}}
: CS1 maint: unrecognized language (link) - ↑ Moore, Lucy Beatrice; Adams, Nancy (1948). "Fruit Characters of Pittosporum dallii Cheesem". Transactions and Proceedings of the Royal Society of New Zealand (in English). 77: 250–252.
{{cite journal}}
: CS1 maint: unrecognized language (link) - ↑ Barnard, Annie; Adams, Lucia (31 January 2024). "Following a Botany Legend: exploring the life of Nancy Adams". Te Papa Blog. Archived from the original on 20 May 2024. Retrieved 28 May 2024.
- ↑ 9.0 9.1 9.2 9.3 9.4 9.5 9.6 9.7 Mark, Alan (1 September 2007). "Obituary: (Jacqueline) Nancy Mary Adams, CBE, QSO. 1926–2007". New Zealand Journal of Botany (in English). 45 (3): 515–519. Bibcode:2007NZJB...45..515M. doi:10.1080/00288250709509735.
{{cite journal}}
: CS1 maint: unrecognized language (link) - ↑ 10.0 10.1 "Nancy Adams". bionomia.net (in ഇംഗ്ലീഷ്). Retrieved 6 November 2024.
- ↑ Nelson, Wendy; Dalen, Jennifer L.; Neill, Kate F. (2013-11-26). "Insights from natural history collections: analysing the New Zealand macroalgal flora using herbarium data". PhytoKeys (in English) (30): 1–21. doi:10.3897/PHYTOKEYS.30.5889. PMC 3881353. PMID 24399897.
{{cite journal}}
: CS1 maint: unrecognized language (link) - ↑ 12.0 12.1 New Zealand Garden Journal (2007). "Obituary" (PDF).
- ↑ Lehnebach, Carlos A.; Regnault, Claire; Rice, Rebecca; Awa, Isaac Te; Yates, Rachel A. (1 November 2023). Flora: Celebrating our Botanical World (in English). Te Papa Press. p. 70. ISBN 978-1-9911509-1-2.
{{cite book}}
: CS1 maint: unrecognized language (link) - ↑ "Past Winners | New Zealand Book Awards Trust". www.nzbookawards.nz. Retrieved 6 November 2024.
- ↑ Campbell, Ella O. (November 1961). "The Liverwort Genus Marchasta". Tuatara. 9 (2): 77. Retrieved 15 March 2015.
- ↑ Adams, Nancy (2002). "John Buchanan F.L.S. botanist and artist (1819–1898)". Tuhinga: Records of the Museum of New Zealand te Papa Tongarewa. 13: 71–115.
- ↑ Haines, Catharine (2001). International women in science: a biographical dictionary to 1950. Santa Barbara, California: ABC-CLIO. pp. 2. ISBN 1-57607-090-5.
madge adam oxford.
- ↑ "No. 51580". The London Gazette (3rd supplement). 31 December 1988. p. 34.
- ↑ "New Year honours list 1996". Department of the Prime Minister and Cabinet. 30 December 1995. Retrieved 23 March 2019.
- ↑ Herald, The New Zealand. "Obituary: Nancy Adams". Retrieved 4 March 2014.
- ↑ "150 Women in 150 Words". Royal Society Te Apārangi. Retrieved 11 November 2020.
- ↑ Phillips, Louise E. (2002). "Taxonomy of Adamsiella L.E.Phillips et W.A.Nelson gen. nov. and Epiglossum Kützing (Rhodomelaceae, Ceramiales)". Journal of Phycology. 38 (1): 209–229. Bibcode:2002JPcgy..38..209P. doi:10.1046/J.1529-8817.2002.00159.X.
- ↑ Millar, Alan J. K.; Nelson, Wendy A. (2002). "Nancythalia humilis gen. et sp. nov. and Abroteia suborbiculare (Delesseriaceae, Rhodophyta) from New Zealand". Phycologia (in English). 41 (3): 245–253. Bibcode:2002Phyco..41..245M. doi:10.2216/I0031-8884-41-3-245.1.
{{cite journal}}
: CS1 maint: unrecognized language (link) - ↑ Hay, Cameron H. (1987). "Lessonia adamsiae sp. nov. (Phaeophyta: Laminariales) from the Snares Islands, New Zealand". New Zealand Journal of Botany. 25 (2): 295–308. Bibcode:1987NZJB...25..295H. doi:10.1080/0028825X.1987.10410076.
- ↑ Nelson, Wendy (1993). "Epiphytic Species of Porphyra (Bangiales, Rhodophyta) from New Zealand". Botanica Marina. 36 (6). doi:10.1515/BOTM.1993.36.6.525.
- ↑ Lin, Showe-Mei; Nelson, Wendy (2010-05-01). "Systematic revision of the genus Phycodrys (Delesseriaceae, Rhodophyta) from New Zealand, with the descriptions of three new species, P. novae-zelandiae sp. nov., P. franiae sp. nov. and P. adamsiae sp. nov". European Journal of Phycology. 45 (2): 200–214. doi:10.1080/09670260903540847.
- ↑ Womersley, H. B. S. (1979-01-01). "Southern Australian species of Polysiphonia Greville (Rhodophyta)". Australian Journal of Botany (in English). 27 (4): 459. doi:10.1071/BT9790459.
{{cite journal}}
: CS1 maint: unrecognized language (link) - ↑ Nelson, Wendy; Neill, Kate; D'Archino, Roberta; Rolfe, Jeremy Richard (2019-08-01). "Conservation status of New Zealand macroalgae, 2019". New Zealand Threat Classification Series. 30: 1–33.
- ↑ "Nancy Adams". collections.tepapa.govt.nz. Retrieved 6 November 2024.
- ↑ "At Nancy Adams' Desk: Juvenilia and wildflowers". Te Papa's Blog (in New Zealand English). 2024-06-11. Retrieved 2024-11-07.
- ↑ "Author Query for 'N.M.Adams'". International Plant Names Index.
പുറം കണ്ണികൾ
[തിരുത്തുക]- Biography of Nancy Adams in Te Ara Encyclopedia of New Zealand
- Biography of Nancy Adams Archived 2013-02-23 at archive.today at Museum of New Zealand Te Papa Tongarewa
- Te Papa blog on Adams' work on Three Kings Islands
- Te Papa hub on Nancy Adams at Te Papa
- Interview with Kate Hannah, author of Adams' biography on Te Ara RNZ, 27 June 2019