നാസ്തിക ചലനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സസ്യചലനങ്ങളുടെ ദിശയ്ക്ക് ഉദ്ദീപനങ്ങളുടെ ദിശയുമായി യാതൊരു ബന്ധവും ഇല്ലായെങ്കിൽ അത്തരം സസ്യചലനങ്ങളാണ് നാസ്തിക ചലനങ്ങൾ. സ്പർശം, പ്രകാശം, താപം, ആർദ്രത എന്നീ ഉദ്ദീപനങ്ങൾക്കനുസരിച്ച് സസ്യശരീരം ചലിക്കുന്നു. എന്നാൽ ചലനദിശ ഉദ്ദീപനദിശയ്ക്കടുത്തേയ്ക്കോ അതോ അവയിൽനിന്നകന്നോ എന്ന് പറയാൻ കഴിവില്ലെങ്കിൽ അത്തരം ചലനങ്ങളെല്ലാം നാസ്തികചലനം എന്ന വിഭാഗത്തിലുൾപ്പെടുന്നു. ഇവിടെ, ഏതുദിശയിൽ നിന്ന് ഉദ്ദീപനം സസ്യശരീരത്തിലേറ്റാലും സസ്യശരീരമെമ്പാടും അത് ഒരേപോലെ പ്രതികരണപ്രവർത്തനങ്ങൾ ഉളവാക്കുന്നു. പരന്നതും ഡോഴ്സോ-വെൻട്രലി ഫ്ലാറ്റൻഡ് (dorso-ventrally flattened) ആയതുമായ ഇലകളും ദളങ്ങളും ഈ ചലനങ്ങൾ വ്യക്തമായി പ്രകടിപ്പിക്കുന്നു.[1] നാസ്തികചലനങ്ങളുടെ പേരുകളുടെ അന്ത്യപദമായി നാസ്റ്റി (-nasty) എന്നുചേർക്കുന്നു.

വിവിധതരം നാസ്തികചലനങ്ങൾ[തിരുത്തുക]

പ്രകാശ നാസ്തികചലനം (Photonasty)[തിരുത്തുക]

പ്രകാശതീവ്രത എന്ന ഉദ്ദീപനത്താൽ ഉളവാകുന്ന നാസ്തികസസ്യചലനത്തെ പ്രകാശനാസ്തിക ചലനം എന്നുവിളിക്കുന്നു. മിക്ക പുഷ്പങ്ങളും നല്ല തീവ്രപ്രകാശത്തിൽ പുഷ്പിക്കുകയും ഇരുളാകുമ്പോൾ ഇതളുകൾ അടയുകയും ചെയ്യുന്നു. നൂൺ ഫ്ളവറിൽ (Pentapetes) ഈ ചലനമാണ് നടക്കുന്നത്. മങ്ങിയ പ്രകാശത്തിൽ പൂക്കൾ വിടരുകയും തീവ്രപ്രകാശത്തിൽ അടയുകയുംചെയ്യുന്ന ചലനങ്ങൾക്ക് ഉദാഹരണമാണ് ഗാർഡൻ പഴ്സലയ്ൻ (Portulaca grandiflora). രാത്രിയിൽ പൂവിടർന്ന് പകലെത്തുമ്പോൾ അടയുന്നവയാണ് നൈറ്റ് ബ്ലൂമിംഗ് ക്യാക്റ്റൈ (Night blooming cacti).

നിക്റ്റിനാസ്റ്റി (Nyctinasty)[തിരുത്തുക]

പകലും രാത്രിയും ഒന്നിടവിട്ടുവരുന്നതുവഴി സൃഷ്ടിക്കപ്പെടുന്നതരം സസ്യചലനങ്ങളെയാണ് നിക്റ്റിനാസ്റ്റി എന്നുവിളിക്കുന്നത്. നിദ്രാചലനം (Sleep Movement) എന്നും ഇവ അറിയപ്പെടുന്നു. പ്രകാശവും ഊഷ്മാവും ഇത്തര ചലനങ്ങൾക്ക് കാരണമാകാറുണ്ട്. എങ്കിലും പ്രകാശോദ്ദീപനത്തിനാണ് ഇതിൽ സ്വാധീനം ഏറെയുള്ളത്. വൈകുന്നേരങ്ങളിൽ ചിലയിനം പയർവർഗ്ഗസസ്യങ്ങളുടെ ഇലകൾ കൂമ്പുന്നത് ഇത്തരം ചലനങ്ങൾക്കുദാഹരണങ്ങളാണ്. ചിനോപോഡിയം, കരംബോല എന്നിവയും ഇത്തരം ചലനങ്ങൾ കാണിക്കുന്നു.

രാസ നാസ്തികചലനം (Chemonasty)[തിരുത്തുക]

ജല നാസ്തികചലനം (Hydronasty)[തിരുത്തുക]

താപ നാസ്തികചലനം (Thermonasty)[തിരുത്തുക]

ഭൗമ നാസ്തികചലനം (Geonasty/gravinasty)[തിരുത്തുക]

സ്പർശ നാസ്തികചലനം (Thigmonasty/seismonasty/haptonasty)[തിരുത്തുക]

സ്പർശം എന്ന ഉദ്ദീപനത്താൽ ഉളവാക്കപ്പെടുന്ന ചലനങ്ങളാണിവ. മഴത്തുള്ളി പതിക്കുന്നതോ, കാറ്റുവീശുന്നതോ പോലുള്ള ഉദ്ദീപനങ്ങൾ ഇവയ്ക്കിടയാക്കുന്നു. മൈമോസ പ്യൂഡിക്ക എന്ന ശാസ്ത്രനാമമുള്ള തൊട്ടാവാടിച്ചെടിയുടെ ഇലകൾ സ്പർശനത്താൽ കൂമ്പുന്നത് ഏറ്റവും പരിചിതമായ ഉദാഹരണമാണ്. ഇലയുടെ അഗ്രഭാഗത്തേൽക്കുന്ന ഉദ്ദീപനം നേരിയതരത്തിലുള്ള ചലനമേ സാധ്യമാക്കൂ. അതിനാൽ ചില പത്രകങ്ങൾ (leaflets?)മാത്രമേ മടങ്ങുന്നുള്ളൂ. വീനസ് ഫ്ലൈ ട്രാപ്പ്, ബിഗോണിയ എന്നിവയും ഇത്തരം ചലനങ്ങൾക്ക് വിധേയമാകുന്നു.

ഉദാഹരണങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Botany for Degree Students, A.C. Dutta, Oxford University Press, 2009, page:306-308
"https://ml.wikipedia.org/w/index.php?title=നാസ്തിക_ചലനങ്ങൾ&oldid=2018797" എന്ന താളിൽനിന്ന് ശേഖരിച്ചത്