നാസെൻറെസ് ഡൊ ലാഗോ ജാറി ദേശീയോദ്യാനം
ദൃശ്യരൂപം
Nascentes do Lago Jari National Park | |
---|---|
Parque Nacional Nascentes do Lago Jari | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Nearest city | Tapauá - State of Amazonas |
Coordinates | 5°42′18″S 62°32′38″W / 5.705°S 62.544°W |
Area | 812,745.18 hectares (2,008,337.1 acres) |
Designation | National park |
Created | 8 May 2008 |
Administrator | Chico Mendes Institute for Biodiversity Conservation |
നാസെൻറെസ് ഡൊ ലാഗോ ജാറി ദേശീയോദ്യാനം (പോർച്ചുഗീസ് : Parque Nacional Nascentes do Lago Jari) ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു ദേശീയോദ്യാനമാണ്. BR-319 ഹൈവേ മേഖലയുടെ സ്വാധീനത്തിലുള്ള ആമസോൺ മഴക്കാടുകളുടെ ഒരു മേഖലയെ ഈ ദേശീയോദ്യാനം സംരക്ഷിക്കുന്നു.
സ്ഥാനം
[തിരുത്തുക]ഈ ദേശീയോദ്യാനത്തിൻറെ വിസ്തീർണ്ണം 812,745.18 ഹെക്ടർ (2,008,337.1 ഏക്കർ) ആണ്. ഇതു നിലനിൽക്കുന്നത് ആമസോൺ ബയോമിലാണ്.[1] ഈ ദേശീയോദ്യാനത്തിൽ BR-319 ഹൈവേയുടെ പടിഞ്ഞാറൻ ഭാഗം, പുരുസ് നദിയുടെ കിഴക്കു ഭാഗം ലാഗോ ജാറിയുടെ തെക്കു ഭാഗം, മാറ്റുപ്പിരി സംസ്ഥാന ഉദ്യാനത്തിൻറെ തെക്കു പടിഞ്ഞാറൻ ഭാഗം എന്നിവ ഉൾക്കൊള്ളുന്നു.[2] ആമസോണാസ് സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഈ ദേശീയോദ്യാനത്തിൻറെ 6% ഭാഗം ബെറൂറീ മുനിസിപ്പാലിറ്റിയിലും 94% ഭാഗം തപൌവ മുനിസിപ്പാലിറ്റിയിലുമായാണ്.[3]