നാസി ഗോൾഡ് ട്രെയിൻ

Coordinates: 50°49′20″N 16°18′24″E / 50.82222°N 16.30667°E / 50.82222; 16.30667 (Location of the Nazi Gold Train excavations in Wałbrzych)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാസി ഗോൾഡ് ട്രെയിൻ
പ്രോജക്റ്റ് റൈസ് ലെ ഭാഗികമായി പൂർത്തിയാക്കപ്പെട്ട ഒരു തുരങ്കം c. .
Location
50°49′20″N 16°18′24″E / 50.82222°N 16.30667°E / 50.82222; 16.30667 (Location of the Nazi Gold Train excavations in Wałbrzych)
Planned by ജർമനി
Objectiveconceal an armored train loaded with valuables and treasure from the Allies
Date1945 – present
Outcomeദൂരൂഹമായത്; ചരിത്രകാരന്മാർ ഈ കഥയെ തെറ്റായി കണക്കാക്കുന്നു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തിൽ നാസികൾ ഒളിപ്പിച്ചുവെച്ചുവെന്ന് കരുതപ്പെടുന്ന ഒരു തീവണ്ടിയെക്കുറിച്ചുള്ള സാങ്കൽപ്പിക വിശ്വാസമാണ് വാൾബ്രിഷ് ഗോൾഡ് ട്രെയിൻ എന്നുകൂടി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള നാസി ഗോൾഡ് ട്രെയിൻ. യുദ്ധത്തിൽ പരാജയപ്പെട്ടതോടെ പോളണ്ടിൽ നിന്ന് പിൻവാങ്ങുന്നതിന് മുന്നോടിയായി നാസികൾ തങ്ങളുടെ കൈവശം ശേഖരിച്ചിരുന്ന അമൂല്യ വസ്തുക്കൾ ഒരു തീവണ്ടിയിൽ നിറച്ച് ഒരു തുരങ്കത്തിലോ അതോ ഒരു ഖനിയിലോ ഒളിപ്പിച്ചുവെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. ഐതിഹ്യ പ്രകാരം സ്വർണ്ണം, മറ്റ് അമൂല്യ വസ്തുക്കൾ തുടങ്ങിയവ ഈ തീവണ്ടിയിൽ നിറച്ചിരുന്നുവത്രേ. യുദ്ധം അവസാനിച്ച ശേഷമുള്ള, ശീതയുദ്ധകാലത്ത് പോളിഷ് സൈന്യം ഉൾപ്പെടെയുള്ള അന്വേഷകരുടെ നിരന്തരമായ തെരച്ചിലിൽ, തീവണ്ടിയെന്നല്ല, അവ സഞ്ചരിച്ച ട്രാക്കുകളുടെയോ അമൂല്യ നിധികളുടെയോ യാതൊരു തെളിവുകളും കണ്ടെത്താനായില്ല. ഇത്തരത്തിൽ ഒരു തീവണ്ടി ഒളിപ്പിക്കൽ സംഭവം തികച്ചും അവിശ്വസനീയമാണെന്നാണ് ചരിത്രകാരന്മാർ കരുതുന്നത്.

രണ്ട് പോളിഷ് പൗരന്മാർ ചേർന്ന് 2015 മുതൽ 2018 വരെ നടത്തിയ ഗ്രൗണ്ട് പെനെട്രേറ്റിംഗ് റഡാർ പരിശോധനയിൽ ഭൂഗർഭത്തിൽ ട്രെയിൻ കണ്ടെത്തിയതായി അവകാശപ്പെട്ടതോടെ വിഷയത്തിന് വീണ്ടും ആഗോള മാധ്യമശ്രദ്ധ ലഭിക്കുകയുണ്ടായി. ഇതോടെ ഭരണകൂടത്തിന്റെയും സ്വകാര്യ വ്യക്തികളുടെയും സൈന്യത്തിന്റെയും സഹകരണത്തോടെ നടത്തിയ തെരച്ചിൽ വലിയൊരു ഗർത്തം രൂപപ്പെടുന്നതിലാണ് കലാശിച്ചത്. എന്നാൽ റഡാർ പരിശോധനയിൽ കണ്ടെത്തിയത് തീവണ്ടിയല്ല, മറിച്ച് ഭൂമിക്കടിയിലെ മറ്റെന്തോ പ്രതിഭാസമാണെന്ന് വ്യക്തമാക്കപ്പെട്ടതോടെ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഈ പ്രദേശം ഒരു വിനോദസഞ്ചാരകേന്ദ്രമാക്കാൻ കഴിഞ്ഞേക്കുമെന്ന ചിലരുടെ പ്രതീക്ഷ, ഇത്തരം ഒരു സാങ്കൽപ്പിക ട്രെയിനിന്റെ ഒരു മാതൃകതന്നെ നിർമ്മിക്കുവാൻ കാരണമാവുകയുണ്ടായി[1][2].

പശ്ചാത്തലം[തിരുത്തുക]

പ്രൊജക്റ്റ് റൈസിന്റെ പൂർത്തിയാകാത്ത തുരങ്കങ്ങളിലൊന്ന്.

ഇന്നത്തെ റോക്ലഫ് നഗരത്തിലെ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് സ്ലെസിയൻ ഫ്രീബർഗ് സ്റ്റേഷനിലെത്തിയ തീവണ്ടി, അവിടെ നിന്ന് പുറപ്പെട്ടെങ്കിലും തൊട്ടടുത്ത വാൾഡൻബർഗ് സ്റ്റേഷനിൽ എത്തിച്ചേർന്നില്ല എന്നാണ് വാദം[3]. ഉപേക്ഷിക്കപ്പെട്ട ഒരു കൽക്കരി ഖനിയിലോ[4], സിയാസ് കോട്ടയ്ക്ക് സമീപത്തുള്ള രഹസ്യ നാസി നിർമ്മാണപദ്ധതിയുടെ ഭാഗമായ ഒരു തുരങ്കത്തിലോ[5][6] ഈ തീവണ്ടി പ്രവേശിച്ചിട്ടുണ്ടാകാം എന്ന് ഇവർ പറയുന്നു. 330 ടൺ സ്വർണ്ണാഭരണങ്ങൾ, ആയുധങ്ങൾ, അമൂല്യമായ കലാസൃഷ്ടികൾ എന്നിവയെല്ലാം ഈ തീവണ്ടിയിൽ ഉണ്ടായിരുന്നുവത്രേ[7][8].

എന്നാൽ ചരിത്രകാരന്മാർ ഈ കഥയുടെ വാസ്തവികതയെ ചോദ്യം ചെയ്യുകയാണ് ചെയ്യുന്നത്[6]. പോളിഷ് പീപ്പിൾസ് റിപ്പബ്ലിക്കിന് കീഴിൽ ഏറെക്കാലം ഈ പ്രദേശത്ത് സൈന്യം തെരച്ചിൽ നടത്തിയെങ്കിലും തീവണ്ടിയുടേതായ ഒരു തെളിവും കണ്ടെത്താൻ അവർക്ക് സാധിച്ചിരുന്നില്ല[9].

അവലംബം[തിരുത്തുക]

  1. Care, Rosie (October 5, 2016). "Nazi gold train replica being built in Poland". AOL Money UK. Archived from the original on November 7, 2016. Retrieved 2016-10-25.
  2. Lydia Batham (October 3, 2016). "Video: Legendary Nazi gold train replica being built in Poland". Belfast Telegraph. Retrieved 2016-10-25.
  3. "Legend realized? Discovery of lost Nazi 'gold train' invigorates Polish town". Christian Science Monitor. 2015-09-04. ISSN 0882-7729. Retrieved 2021-05-23.
  4. "Has A Long-Lost Nazi Train Packed With Gold Been Found In Poland?". www.wbur.org (in ഇംഗ്ലീഷ്). Retrieved 2022-09-11.
  5. Day, Matthew (September 4, 2015). "Polish soldiers seal off 'Nazi gold train' location as finders reveal their 'clear evidence'". The Daily Telegraph. Retrieved 2015-09-04.
  6. 6.0 6.1 "Men claim to find Nazi train loaded with treasure in Poland". USA Today. Gannett Company. Associated Press. August 20, 2015. Retrieved 2015-08-29.
  7. Elgot, Jessica (August 28, 2015). "Deathbed confession may have revealed location of 'Nazi gold train'". The Guardian. Retrieved 2015-09-07.
  8. "Poland radar image 'almost certainly Nazi train'". BBC News. BBC. August 28, 2015. Retrieved 2015-09-07.
  9. Gitau, Beatrice (August 28, 2015). "Deathbed confession reveals location of Nazi train that might contain gold". Yahoo! News. The Christian Science Monitor. Retrieved 2015-08-29.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാസി_ഗോൾഡ്_ട്രെയിൻ&oldid=3930626" എന്ന താളിൽനിന്ന് ശേഖരിച്ചത്