നാഷ്‌വിൽ അന്താരാഷ്ട്ര വിമാനത്താവളം

Coordinates: 36°07′36″N 086°40′55″W / 36.12667°N 86.68194°W / 36.12667; -86.68194
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഷ്‌വിൽ അന്താരാഷ്ട്ര വിമാനത്താവളം
Nashville International Airport
Summary
എയർപോർട്ട് തരംപൊതു
ഉടമമെട്രോപൊളിറ്റൻ ഗവണ്മെന്റ് ഓഫ് നാഷ്‌വിൽ ഡേവിഡ്സൺ കൌണ്ടി
പ്രവർത്തിപ്പിക്കുന്നവർമെട്രോപൊളിറ്റൻ നാഷ്‌വിൽ അയർപോർട്ട് അതോറിറ്റി (MNAA)
Servesനാഷ്‌വിൽ, ടെന്നസി
Focus city forസൗത്ത് വെസ്റ്റ് എയർലൈൻസ്
സമുദ്രോന്നതി599 ft / 183 m
നിർദ്ദേശാങ്കം36°07′36″N 086°40′55″W / 36.12667°N 86.68194°W / 36.12667; -86.68194
വെബ്സൈറ്റ്www.flynashville.com
Map
BNA is located in Tennessee
BNA
BNA
BNA is located in the United States
BNA
BNA
Location of airport in Tennessee / United States
റൺവേകൾ
ദിശ Length Surface
ft m
2L/20R 7,704 മീറ്റർ Concrete
2C/20C 8,001 മീറ്റർ Concrete
2R/20L 8,001 2,439 Concrete
13/31 11,030 3,362 Concrete
Statistics (2017)
Total passengers14,134,448
Aircraft operations198,750

അമേരിക്കയിലെ ടെന്നസിയിൽ നാഷ്‌വിൽ പ്രദേശത്ത് സ്ഥിതിചെയ്യുന്ന വിമാനത്താവളമാണ് നാഷ്‌വിൽ അന്താരാഷ്ട്ര വിമാനത്താവളം. (ആംഗലേയം:Nashville International Airport) (IATA: BNAICAO: KBNAFAA LID: BNA). ഇത് പൊതുജനങ്ങൾക്കും പട്ടാള ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നതിനായി നിർമിച്ചതാണ്. 1937-ൽ സ്ഥാപിതമായ ഈ വിമാനത്താവളത്തിന്റെ ആദ്യത്തെ പേര് ബെറി ഫീൽഡ് (ആംഗലേയം:Berry Field) എന്നായിരുന്നു. ഇപ്പോഴത്തെ ടെർമിനൽ 1987-ലാണ് പണികഴിച്ചത്. 1988-ൽ നാഷ്‌വിൽ അന്താരാഷ്ട വിമാനത്താവളം എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഏകദേശം 3,900 ഏക്കർ (15.8 km2) വിസ്തൃതിയിലായി വ്യാപിച്ചുകിടക്കുന്ന ഈ വിമാനത്താവളത്തിൽ നാല് റൺവേകൾ ആണുള്ളത്. അതിൽ ഏറ്റവും നീളം കുടിയതിന് 11,030 feet (3,360 m) നീളമുണ്ട്.[1]. പ്രതിദിനം നാനൂറ്റിയൻപതോളം വിമാനങ്ങൾ വന്നുപോകുന്നു[2]. 2017-ൽ യാത്രക്കാരുടെ എണ്ണത്തിന്റെ കണക്ക് അനുസരിച്ച് അമേരിക്കയിലെ 32-ആമത് തിരക്കുള്ള വിമാനത്താവളമായി ഇത് മാറി[3]. അമേരിക്ക, കാനഡ, മെക്സിക്കോ, കരീബിയൻ, യൂറോപ്പ് പ്രദേശങ്ങളിലായി അൻപത്തിയാറോളം പ്രദേശങ്ങളിലേയ്ക്കായി 16 വിമാന കമ്പിനികളുടെ 520 ഓളം സർവീസുകൾ നടത്തിവരുന്നു. ഈ വിമാനത്താവളത്തിലെ ടെർമിനൽ 1,000,000-square-foot (93,000 m2) വിസ്തീർണ്ണത്തിലായി 44 ഗേറ്റുകൾ വഴി യാത്രാസൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. മിഡിൽ ടെന്നസി, ദക്ഷിണ കെന്റക്കി, വടക്കൻ അലബാമ എന്നിവിടങ്ങളിലായി 79 കൗണ്ടികളിലായി വ്യാപാരബന്ധവും നടത്തിവരുന്നു. സൗത്ത്‌വെസ്റ്റ് എയർലൈൻസിന്റെ ഹബ് കൂടിയാണ് ഈ വിമാനത്താവളം. നേരത്തെ അമേരിക്കൻ എയർലൈൻസിന്റെ ഹബ് കൂടിയായിരുന്നു. ഇതു കൂടാതെ ബെറിഫീൽഡ് എയർ നാഷണൽ ഗാർഡിന്റെ ബേയ്സും ടെന്നസി എയർ നാഷണൽ ഗാർഡിന്റെ 118-ആം എയർലിഫ്റ്റ് വിങ്ങിന്റെ ആസ്ഥാനം കൂടിയാണ്.

ചരിത്രം[തിരുത്തുക]

നാഷ്‌വില്ലിലെ ആദ്യത്തെ വിമാനത്താവളം ഹാംപ്റ്റൺ ഫീൽഡ് ആയിരുന്നു. ഇത് 1921 വരെ പ്രവർത്തിച്ചിരുന്നു. അതിനുശേഷം 1921 മുതൽ 1928 വരെ ഹെർമിറ്റേജ് സമുഹമായിരുന്നു ഇത് പ്രവർത്തിച്ചിരുന്നത്. നാഷ്‌വില്ലിലെ ആദ്യത്തെ എയർലൈനുകൾ റൂഥർഫോർഡ് കൗണ്ടിയിലെ സ്കൈഹാർബർ വിമനത്താവളത്തിലേയ്ക്ക് സർവീസ് നടത്തിയിരുന്ന അമേരിക്കൻ എയർലൈനും ഈസ്റ്റേൺ എയർലൈനും ആയിരുന്നു[4]. സ്കൈഹാർബർ വിമാനത്താവളത്തിനേക്കാൾ വലുതും നഗരത്തിന് അടുത്തുമായി ഒരു വിമാനത്താവളത്തിന്റെ ആവശ്യകത മുന്നിൽ കണ്ട് 1935-ൽ അന്നത്തെ മേയർ ഹിലാരി ഹൗസിന്റെ നേതൃത്വത്തിൽ ജനങ്ങളുടെ ഒരു സംഘം രൂപീകരിക്കുകയും ഡിക്സി പാർക്ക്‌വേയ്ക്ക് സമീപത്തായി അനുയോജ്യമായ സ്ഥലം കണ്ടെത്തുകയും 1936-ൽ പണി ആരംഭിക്കുകയും ചെയ്തു[5]. അമേരിക്കൻ എയർലൈൻസും ഈസ്റ്റേൺ എയർലൈൻസുമാണ് ആദ്യം യാത്രാ സേവനം ആരംഭിച്ചു. മൂന്ന് നിലകളിലായി യാത്രാ ടെർമിനലുകളും മൂന്ന് റൺവേകളുമാണ് ഈ വിമാനത്താവളത്തിനുള്ളത് [6][7]

അവലംബം[തിരുത്തുക]

  1. 1.0 1.1 FAA Airport Master Record for BNA (Form 5010 PDF). Federal Aviation Administration. Effective November 15, 2012.
  2. https://www.flynashville.com/news-and-media/Pages/default.aspx
  3. "Flights & Airlines".
  4. വിമാനത്താവളങ്ങൾ. "ടെന്നസി എൻസൈക്ലോപീശിയ ഓഫ് ഹിസ്റ്ററി ആൻഡ് കൾച്ചർ". ടെന്നസി ഹിസ്റ്റോറിക്കൽ സൊസൈറ്റി.
  5. "നാഷ്‌വിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 75-ആം വാർഷികം". Nashville International Airport. Metropolitan Nashville Airport Authority. 2012. Archived from the original on 2012-06-10. Retrieved August 29, 2012.
  6. "History of Nashville International Airport". [Metropolitan Nashville Airport Authority (MNAA)]. Retrieved June 14, 2013.
  7. "Nashville International Airport turns 75". Nashville Tennessean. June 13, 2012. Retrieved July 10, 2012.