ഉള്ളടക്കത്തിലേക്ക് പോവുക

നാഷ്വ മുസ്തഫ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഷ്വ മുസ്തഫ
نشوى مصطفى
ജനനം
നാഷ്വ മുസ്തഫ

(1968-10-15) ഒക്ടോബർ 15, 1968 (age 57) വയസ്സ്)
അൽമ മേറ്റർഎയിൻ ഷംസ് യൂണിവേഴ്സിറ്റി
തൊഴിൽനടി
സജീവ കാലം1991–present
ജീവിതപങ്കാളിമുഹമ്മദ് ഇമാദ് (m. 1993)
കുട്ടികൾമറിയം ഇമാദ് , അബ്ദുൾറഹ്മാൻ ഇമാദ്

ഈജിപ്ഷ്യൻ നടിയാണ് നാഷ്വ മുസ്തഫ (ജനനം: 15 ഒക്ടോബർ 1968).[1]എൽ-റെഹ്ല, എൽ-ഫറാ, മഹമൂദ് ദി എജിപ്ഷൻ എന്നീ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. [2]

സ്വകാര്യ ജീവിതം

[തിരുത്തുക]

1968 ഒക്ടോബർ 15 ന് ഈജിപ്തിലെ കെയ്‌റോയിലാണ് മുസ്തഫ ജനിച്ചത്. അമേരിക്കയിൽ വളരെക്കാലം താമസിച്ചിരുന്ന മുഹമ്മദ് ഇമാദിനെ അവർ വിവാഹം കഴിച്ചു. എന്നിരുന്നാലും അവരുടെ പാരമ്പര്യമനുസരിച്ച് മതപരമായ വിവാഹത്തിനായി അദ്ദേഹം ഈജിപ്തിൽ തിരിച്ചെത്തി. 1993-ൽ വിവാഹിതരായ ഇവർക്ക് മറിയം, അബ്ദുൾറഹ്മാൻ എന്നീ രണ്ട് മക്കളുണ്ട്. മകൻ അബ്ദുൾറഹ്മാൻ 2019 ജൂലൈയിൽ വിവാഹിതനായി.[3]

1991-ൽ കോൺഷ്യസ് ഓഫ് ടീച്ചർ ഹിക്മത്ത് എന്ന പരമ്പരയിലൂടെ ടെലിവിഷൻ ജീവിതം ആരംഭിച്ചു. ആ സീരിയലിൽ 'അബീർ' എന്ന കഥാപാത്രത്തെയാണ് അവർ അവതരിപ്പിച്ചത്. 1999-ൽ എൽ-ഫറാ എന്ന ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. 2001-ൽ പ്രശസ്തമായ ഈജിപ്ഷ്യൻ സാഹസിക കോമഡി ചിത്രമായ ആഫ്രിക്കാനോയിൽ അഭിനയിച്ചു. അതിൽ 'സൈനബ്' എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. 2001 ജൂലൈ 11 ന് ഈജിപ്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം പ്രമുഖചിത്രമായി.[4][5]2013 ൽ, ക്യാഷ് ടാക്സി എന്ന ടെലിവിഷൻ പ്രോഗ്രാമിൽ അവർ ആതിഥേയത്വം വഹിച്ചിരുന്നു. ഇത് ബ്രിട്ടീഷ് അന്തർദ്ദേശീയ ഗെയിം ഷോ കാഷ് കാബിന്റെ (ബ്രിട്ടീഷ് ഗെയിം ഷോ) ഈജിപ്ഷ്യൻ പതിപ്പായിരുന്നു. പ്രോഗ്രാം എംബിസി മസറിൽ സംപ്രേഷണം ചെയ്തു.[6]

2017 ൽ അവർ ത്രീ ഇൻ വൺ എന്ന ടെലിവിഷൻ പ്രോഗ്രാം നിർമ്മിച്ചു.[7]2018 ൽ, മിയാമി തിയേറ്ററിൽ ആദ്യമായി അവതരിപ്പിച്ച സെൽഫി മാ എൽ എൽ-മോട്ട് എന്ന സ്റ്റേജ് നാടകം അവർ നിർമ്മിച്ചു. മുമ്പ് ഈ നാടകത്തിന് സെൽഫി മാ സയ്യിദ്‌ന എന്നാണ് പേര് നൽകിയിരുന്നത്. എന്നാൽ പിന്നീട് മാധ്യമ നിയന്ത്രണ വകുപ്പിന്റെ കരാർ കാരണം ഇത് മാറ്റി.[8]

ഫിലിമോഗ്രാഫി

[തിരുത്തുക]
YearFilmRoleGenreRef.
1991കോൺഷ്യസ് ഓഫ് ടീച്ചർ ഹിക്മത്ത് അബീർTV സീരീസ്
1992അൽ ഹെൽമിയ നൈറ്റ്സ്നഹീദ്TV സീരീസ്
1997സീസിനിയറെസ്കTV സീരീസ്
1998നഹ്നൗ ല നസ്രാ അൽ ഷൗക്കവത്തർTV സീരീസ്
1999എൽ-ഫറഹ്മദിഹഫിലിം
2000ഫിലിം സകഫിഎസ്മാറ്റ്ഫിലിം
2001ആഫ്രിക്കാനോസൈനബ്ഫിലിം
2001എൽ-റെഹ്ലഫിലിം
2002El ragol el abiad el motawassetഔഫഫിലിം
2002എൽ-ലിംബിഫിലിം
2002തീവ്സ് ഇൻ KG2എറ്റിഡൽഫിലിം
2003മിഡോ മാഷാകെൽനഹീദ്ഫിലിം
2003മലക് റോഹിസാൽവTV സീരീസ്
2003ഔലാദ് അൽ അകബെർTV സീരീസ്
2004മഹമൂദ് ദി ഈജിപ്ഷൻFatimaTV സീരീസ്
2005സേയ്ഡ് എൽ അറ്റാഫിബാർബിഫിലിം
2007റാഷ് ബോയ് ഡ്രീംസ്ഹെയാംഫിലിം
2008ഷെബ് മോൺഹാരെഫ്ഫിലിം
2012മജ്മൂത് ഇൻസാൻTV സീരീസ്
2014അലേഷ്വനജ്വTV സീരീസ്
2018എൽ ഷ്രീറ്റ് എൽ അഹ്മർകാരവാനTV സീരീസ്
2020ഷാ-മിംഗ്ഫിലിം

അവലംബം

[തിരുത്തുക]
  1. "Everything in Egypt is on hold". Arabs Today. Retrieved 3 November 2020.
  2. "Nashwa Moustafa". elcinema. Retrieved 3 November 2020.
  3. "Nashwa Mustafa celebrates the wedding of her son amid the presence of stars". اخبار مجنونة. Archived from the original on 2021-11-25. Retrieved 3 November 2020.
  4. "Africano (2001)". elcinema. Retrieved 20 October 2020.
  5. "Africano 2001 'افريكانو' Directed by Amr Arafa". letterboxd. Retrieved 20 October 2020.
  6. "Bio: Adam Wood" Archived 26 ജൂൺ 2012 at the Wayback Machine
  7. "Nashwa Mustafa prepares for a new TV program". Arabs Today. Retrieved 3 November 2020.
  8. "Nashwa Mustafa returns to theatrical scene with 'Death Selfie'". Egypt Today. Retrieved 3 November 2020.

പുറംകണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നാഷ്വ_മുസ്തഫ&oldid=3821582" എന്ന താളിൽനിന്ന് ശേഖരിച്ചത്