നാഷ്ണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഷ്ണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ്
നബാർഡ്‌- മുദ്ര മുംബൈയിലെ ആസ്ഥാനം
നബാർഡ്‌- മുദ്ര മുംബൈയിലെ ആസ്ഥാനം
ആസ്ഥാനം മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
സ്ഥാപിതം 12 ജൂലൈ 1982 [1]
ചെയർമാൻ ഡോ. പ്രകാശ് ബക്ഷി [2]
കറൻസി (രൂപ)
ധന ശേഖരം 81,220 കോടി (US$13 billion) (2007)
വെബ് വിലാസം www.nabard.org
ഭാരതത്തിലെ ഒരു ഉന്നത വികസന ബാങ്ക് ആണ് നാഷ്ണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ്

ഭാരതത്തിലെ ഒരു ഉന്നത വികസന ബാങ്ക് ആണ് നാഷ്ണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ്.നബാർഡ് എന്ന് പൊതുവെ അറിയപ്പെടുന്നു. പൊതുമേഖലാ സ്ഥാപനമായ നബാർഡ് മുംബൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നു. കാർഷിക മേഖലാ വികസനം, ചെറുകിട-കുടിൽ വ്യവസായങ്ങളുടെ വികസനം, കൈത്തൊഴിൽ വികസനം, ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക നിലയെ താങ്ങി നിർത്തൽ, ഗ്രാമപ്രദേശങ്ങളിൽ നിലനിൽക്കാവുന്ന സമഗ്ര വികസനപദ്ധതികൾ നടപ്പാക്കുക എന്നിവയാണ് നബാർഡിന്റെ ഉദ്ദേശലക്ഷ്യങ്ങൾ.[3]

1982 ജൂലൈ 12നു പാർലമെന്റിന്റെ പ്രത്യേക നിയമം വഴി നബാർഡ് സ്ഥാപിതമായി. ഗ്രാമീണ കാർഷിക,ചെറുകിട വ്യവസായ മേഖലകളിലേക്ക് കൂടുതൽ മൂലധന നിക്ഷേപം കൊണ്ടുവന്ന് ഗ്രാമീണ പ്രദേശങ്ങളെ ശാക്തീകരിക്കുക എന്നതായിരുന്നു നബാർഡിന്റെ സ്ഥാപന ലക്ഷ്യം. ഭാരതീയ റിസർവ് ബാങ്ക് അതിന്റെ കയ്യിലുണ്ടായിരുന്ന നബാർഡിന്റെ ഓഹരികളും ഭാരതീയ ഗവണ്മെന്റിനു കൈമാറിയതിനാൽ നബാർഡിന്റെ 99 ശതമാനം ഓഹരികളും ഇപ്പോൾ ഭാരത സർക്കാരിന്റെ ഉടമസ്ഥതയിലാണ്.[4]

ചരിത്രം[തിരുത്തുക]

ശിവരാമൻ കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ച് പാർലമെന്റ് 1982 ജൂലൈ 12ന് നാഷ്ണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡവലപ്മെന്റ് ആക്റ്റ് 1981 പാസ്സാക്കി. അതുപ്രകാരം നബാർഡ് നിലവിൽ വന്നു. അഗ്രിക്കൾച്ചർ ക്രെഡിറ്റ് വിഭാഗം, ഭാരതീയ റിസർവ് ബാങ്കിന്റെ റൂറൽ പ്ലാനിങ്ങ് ആന്റ് ക്രെഡിറ്റ് സെൽ, അഗ്രിക്കൾച്ചർ റീഫിനാൻസ് ആന്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ എന്നിവ ഇതുമൂലം നിർത്തലാക്കി അവയുടെ കടമകളും അധികാരങ്ങളും നബാർഡിനു നൽകി. ഗ്രാമീണ പ്രദേശങ്ങളിൽ സാമ്പത്തിക ക്രയവിക്രയത്തിന് ഏറ്റവും മുന്നിൽ നിൽക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ് നബാർഡ്.

കടമകളും അധികാരങ്ങളും[തിരുത്തുക]

ഭാരതത്തിലെ ചെറുകിട,കുടിൽ,ഗ്രാമീണ വ്യവസായങ്ങളുടെയും കാർഷിക മേഖലയുടെയും ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പരമോന്നത സ്ഥാപനമാണ് നബാർഡ്. നബാർഡിന്റെ കടമകൾ താഴെ പറയുന്നവയാണ്.

 • ഗ്രാമപ്രദേശങ്ങളിലെ വിവിധ വികസനപ്രവൃത്തികൾക്ക് സാമ്പത്തിക സഹായം നൽകുക.
 • ഗ്രാമപ്രദേശങ്ങളിലെ സാമ്പത്തിക ക്രയവിക്രയ സ്ഥാപനങ്ങളെ ഒത്തിണക്കി പ്രവർത്തിപ്പിക്കുക.
 • ഭാരത സർക്കാർ, സംസ്ഥാന സർക്കാരുകൾ, ഭാരതീയ റിസർവ് ബാങ്ക്, മറ്റുള്ള ദേശീയ സ്ഥാപനങ്ങൾ എന്നിവയോടൊക്കെ നയതന്ത്ര ബന്ധം പുലർത്തുകയും നയരൂപീകരണത്തിൽ പങ്കാളിയാവുകയും ചെയ്യുക.
 • നബാർഡിന്റെ കീഴിൽ നടക്കുന്ന പ്രവർത്തനങ്ങളെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക.
 • ഗ്രാമപ്രദേശങ്ങളിൽ മൂലധനം മുടക്കുന്ന സാമ്പത്തിക സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക.
 • ഗ്രാമീണ സമ്പദ്ഘടനയെ സഹായിക്കുന്ന സ്ഥാപനങ്ങളെ വളർത്തുക.
 • ഗ്രാമീണ സമ്പദ്ഘടനയെ സ്വാധീനിക്കുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കുക.
 • ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകുക.

അവലംബം[തിരുത്തുക]

 1. "25 YEARS OF DEDICATION TO RURAL PROSPERITY". Nabard.org. Archived from the original on 2011-07-19. Retrieved 2010-09-01.
 2. "Apex Development Bank with a mandate for facilitating credit flow". Nabard.org. Archived from the original on 2011-07-19. Retrieved 2010-09-01.
 3. ആമുഖം, നബാർഡ്. "നബാർഡ്". Archived from the original on 2012-09-19. Retrieved 5 സെപ്റ്റംബർ 2012.
 4. "RBI sells Nabard stake to govt". 15 October 2010. Retrieved 28 December 2011.