നാഷണൽ ഹിസ്റ്റോറിക് മ്യൂസിയം, ബൾഗേറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാഷണൽ ഹിസ്റ്റോറിക് മ്യൂസിയം
Национален исторически музей
Sofia - National Museum of History.jpg
നാഷണൽ ഹിസ്റ്റോറിക് മ്യൂസിയവും അതിന്റെ മുറ്റവും
സ്ഥാപിതം5 മേയ് 1973 (1973-05-05)
സ്ഥാനംസോഫിയ, ബൾഗേറിയ
നിർദ്ദേശാങ്കം42°39′17.91″N 23°16′14.89″E / 42.6549750°N 23.2708028°E / 42.6549750; 23.2708028
വെബ്‌വിലാസംwww.historymuseum.org
നാലാം നൂറ്റാണ്ടിലെ ഒരു ഒഡ്രീഷ്യൻ പ്രഭുവിന്റെ റീത്ത്

ബൾഗേറിയയിലെ ഏറ്റവും വലിയ മ്യൂസിയമാണ് സോഫിയയിൽ സ്ഥിതിചെയ്യുന്ന നാഷണൽ ഹിസ്റ്റോറിക്കൽ മ്യൂസിയം (Национален исторически музей, Natsionalen istoricheski muzey). 1973 മെയ് 5 നാണ് ഇത് സ്ഥാപിതമായത്.[1] ബൾഗേറിയൻ ദേശത്തിന്റെ പതിമൂന്നാം ശതവാർഷിക സ്മരണയ്ക്കായി 1984 മാർച്ച് 2 ന് കോർട്ട് ഓഫ് ജസ്റ്റിസ് കെട്ടിടത്തിൽ ഒരു പുതിയ എക്സിബിഷൻ തുറന്നിരുന്നു.

മ്യൂസിയത്തിൽ ഒരു ക്ലോക്ക്‌റൂം, കഫെ, ലൈബ്രറി, സുവനീർ ഷോപ്പ് എന്നിവ ഉൾപ്പെടുന്നു. ചരിത്ര സ്മാരകങ്ങളുടെ പരിപാലനവും പുനരുദ്ധാരണവും കൈകാര്യം ചെയ്യുന്നതുൾപ്പടെ അവയുടെ ആധികാരികത നിർണ്ണയിക്കലും വിദഗ്ദ മൂല്യനിർണ്ണയിക്കലും ഇവിടെ കൈകാര്യം ചെയ്യുന്നു. ചരിത്രാതീത കാലഘട്ടം മുതൽ ഇന്നുവരെയുള്ള വസ്തുക്കളാണ് ഇവിടുത്തെ ശേഖരത്തിലുള്ളത്.

ഖനനം ചെയ്തെടുത്ത പ്രധാന പ്രദർശന ഇനങ്ങൾ:

  • വാൽചിത്രൻ നിധി (Valchitran Treasure)
  • ഡാബെൻ നിധി (Dabene Treasure)
  • റോഗോസൺ നിധി (ഭാഗികം) (Rogozen Treasure)
  • പനാഗുരിഷ്ടെ നിധി (പകർപ്പുകളും ചേർത്ത്) (Panagyurishte Treasure)

അവലംബം[തിരുത്തുക]

  1. Netlabs.BG, Bulgaria Guides-Sofia Travel Guide, Developed by. "National History Museum (Bulgaria)" (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2021-02-05.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]