നാളികേര മതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാളികേര മതത്തിന്റെ ജലോപരിതലത്തിൽ സ്ഥാപിച്ച ആരാധനാലയം,1969ലെ പടം

1963ൽ തെക്കൻ വിയറ്റ്‌നാമിൽ സ്ഥാപിതമായ ഒരു പരമ്പരാഗത മതമാണ് നാളികേര മതം.[1] ഈ മതത്തന്റെ സ്ഥാപകനായ ഗുയെൻ താൻഹ് നാമിന്റെ[2][3] അധ്യാപനങ്ങളും ബുദ്ധ, ക്രൈസ്തവ മതങ്ങളിലെ ചില വിശ്വാസങ്ങളാണ് ഇതിന്റെ അടിസ്ഥാനം. 1975ൽ ഈ മതത്തെ വിയറ്റനാമീസ് അധികൃതർ നിരോധിച്ചു. നാളികേര മതം ഏറ്റവും സജീവമായിരുന്ന കാലത്ത് 4000 അനുയായികളാണ് ഇതിന് ഉണ്ടായിരുന്നത്.

ആചാരം[തിരുത്തുക]

നാളികേരം മാത്രം ഉപയോഗിക്കുകയും നാളികേരത്തിന്റെ പാൽ മാത്രം കുടിക്കുകയും ചെയ്യണമെന്നാണ് നാളികേര മതത്തിൻ ശാസന.[4] നാളികേര മതത്തിലെ സന്യാസിമാർക്ക് ഒമ്പത് സ്ത്രീകളെ വരെ ഭാര്യമാരായി വിവാഹം ചെയ്യാൻ അനുമതിയുണ്ടായിരുന്നു.[5]

ചരിത്രം[തിരുത്തുക]

വിയറ്റ്‌നാമീസ് പണ്ഡിതനായ ഗുയെൻ താൻഹ് നാമാണ് 1963ൽ നാളികേര മതം സ്ഥാപിച്ചത്.[4] നാളികേര സന്യാസി[6][7], ഹിസ് കോക്കനട്ട്ഷിപ്പ്[8], കോൺകോഡിന്റെ പ്രവാചകൻ[8], അങ്കിൾ ഹായ് [8] (1909 – 1990[1]). അന്നീ അപരനാമങ്ങളിലും ഇദ്ദേഹം അറിയപ്പെടുന്നു. ഒരു ഫ്രഞ്ച് സർവ്വകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഇദ്ദേഹം[4] തെക്കൻ വിയറ്റ്‌നാമിലെ ബെൻ ട്രെ പ്രവിശ്യയിൽ [4] വെള്ളത്തിൽ പൊങ്ങികിടക്കുന്ന തരത്തിൽ ഒരു ആരാധനാലയം സ്ഥാപിച്ചു.[8] മൂന്ന് വർഷം താൻ നാളികേരം മാത്രമാണ് ഉപയോഗിച്ചതെന്നും[1] ആ കാലയളവിൽ കല്ലുകൊണ്ട് നിർമ്മിച്ച ചെറിയ തറയിൽ ധ്യാനത്തിൽ ഇരുന്നിട്ടുണ്ടെന്നും നാളികേര മതത്തിന്റെ പ്രവാചകൻ വാദിച്ചു.[5]. 1971ൽ തെക്കൻ വിയറ്റ്‌നാമിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച് പരാജയപ്പെട്ടു.[4] വിചിത്രമായ സ്വഭാവത്തിന് ഉടമയായിരുന്നെങ്കിലും ഇദ്ദേഹത്തെ തെക്കൻ വിയറ്റനാം സർക്കാർ 'മതത്തിന്റെ മനുഷ്യൻ'(Man of Religion) എന്ന് വിളിക്കുകയും ആദരിക്കുകയും ചെയ്തു.[9] പരമ്പരാഗത ബുദ്ധ വസ്ത്രമായിരുന്നു ഇദ്ദേഹം സാധാരണയായി ധരിച്ചിരുന്നത്. കഴുത്തിൽ കുരിശ് ധരിക്കുകയും ചെയ്തിരുന്നു.[10]

ജനസംഖ്യ[തിരുത്തുക]

നാളികേര മതത്തിന്റെ ഏറ്റവും സുവർണ്ണ കാലത്ത് ലോകവ്യാപകമായി ഇതിന് 4000 അനുയായികളാണ് ഉണ്ടായിരുന്നത്. ഈ മതത്തിന്റെ ഏറ്റവും പ്രസിദ്ധനായ അനുയായി പ്രമുഖ അമേരിക്കൻ നോവലിസ്റ്റ് ജോൺ സ്‌റ്റെയിൻബെക്കിന്റെ മകനായിരുന്നു.[4]

നിരോധനം[തിരുത്തുക]

നാളികേര മതം ഒരു കപടമതമാണെന്ന് കണക്കാക്കി 1975ൽ വിയറ്റ്‌നാം അധികൃതർ മതത്തെ നിരോധിച്ചു.[4]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Dodd, Jan (2003). The Rough guide to Vietnam (4 ed.). Rough Guides. p. 142. ISBN 9781843530954.
  2. Pillow, Tracy (2004). Bringing Our Angel Home. iUniverse. p. 106. ISBN 9781469714011.
  3. Ehrhart, William Daniel (1987). Going back: an ex-marine returns to Vietnam. McFarland. ISBN 9780899502786.
  4. 4.0 4.1 4.2 4.3 4.4 4.5 4.6 "Coconut religion". Vinhthong. ശേഖരിച്ചത് May 25, 2013.
  5. 5.0 5.1 Hoskin, John; Howland, Carol (2006). Vietnam (4 ed.). New Holland Publishers. p. 115. ISBN 9781845375515.
  6. Pillow, Tracy (2004). Bringing Our Angel Home. iUniverse. p. 106. ISBN 9781469714011.
  7. Ehrhart, William Daniel (1987). Going back: an ex-marine returns to Vietnam. McFarland. ISBN 9780899502786.
  8. 8.0 8.1 8.2 8.3 Vu Trinh (1974). "The Coconut Monk". Vietspring.
  9. Ellithorpe, Harold (1970). "South Vietnam: The Coconut Monk". Far Eastern Economic Review. p. 15.
  10. "THE OTHER SIDE OF EDEN: LIFE WITH JOHN STEINBECK". American Buddha. ശേഖരിച്ചത് May 26, 2013.
"https://ml.wikipedia.org/w/index.php?title=നാളികേര_മതം&oldid=2390868" എന്ന താളിൽനിന്ന് ശേഖരിച്ചത്