നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സി. അന്തപ്പായിയുടെ നോവലാണു് നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം. സാഹിത്യ രംഗത്തെ വരേണ്യതയെ ചോദ്യം ചെയ്യുന്ന ഈ കൃതി 1893-ൽ പ്രസിദ്ധീകരിച്ചു. ‘നാലുപേരിലൊരുത്തൻ’ ഒരു പ്രഹസനമാണെന്നു് മുണ്ടശ്ശേരി പോലും തെറ്റിദ്ധരിച്ചിട്ടുണ്ടു്.[1] നാലദ്ധ്യായങ്ങളാണു് ഇതിനുള്ളതു്. കഥാഖ്യാനം ഏറെയും സംഭാഷണ രൂപത്തിലാണു്. ഇതുമൂലമാകാം ഇതൊരു നാടകമാണെന്നു പലരും രേഖപ്പെടുത്തുന്നതു്. ഭാഷാ നാടകങ്ങളെ സംബന്ധിച്ച വിമർശനമാണു് ഇതിലുള്ളതു്.

എടാ നിന്ദക്കഴുവേറീ, ഇവൻ നിമിത്തം ഒരു കാര്യത്തിൽ മനസ്സിരുത്തുവാൻ പാടില്ലെന്നായല്ലൊ. കച്ചേരിക്കു പോകുന്ന കാര്യം അന്വേഷിക്കേണ്ടവൻ നീയോ ഞാനോ? എന്തെടാ? കഴുവേറീ, പറ. ഇനിക്കറിഞ്ഞുകൂടേ അതിനുള്ള നേരം? നിന്നെ ഇങ്ങനെ കൂടെക്കൂടെ ഇതിന്റെ മുകളിലേയ്ക്കു വലിച്ചു കൊണ്ടു വരണോ?

- ഇങ്ങനെയാണു് കൃതിയുടെ തുടക്കം.

കാഴ്ച്ചപ്പാട്[തിരുത്തുക]

നോവൽ ചർച്ചകളിൽ അന്തപ്പായിയും ഈ കൃതിയും വളരെയൊന്നും കടന്നുവന്നിട്ടില്ല.

അവലംബം[തിരുത്തുക]

  1. നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം, സി.അന്തപ്പായി, ചിന്ത പബ്ലിഷേഴ്സ്, 2013, പഠനം-ഉദയകുമാർ, പുറം-11
Wikisource-logo.svg
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം എന്ന താളിലുണ്ട്.