നാരായൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാരായൻ
Narayan DSW.JPG
ജനനം (1940-09-26) സെപ്റ്റംബർ 26, 1940  (80 വയസ്സ്)
മരണം
ഇടുക്കി,കുടയത്തൂർ മല
ദേശീയത ഇന്ത്യ
തൊഴിൽനോവലിസ്റ്റ്, പോസ്റ്റ്മാസ്റ്റർ
ജീവിതപങ്കാളി(കൾ)പങ്കജാക്ഷി[1]
പ്രധാന കൃതികൾകൊച്ചരേത്തി, ഊരാളിക്കുടി, ചെമ്മാരും കൂട്ടാളും

മലയാള നോവലിസ്റ്റാണ് നാരായൻ (ജനനം: സെപ്റ്റംബർ 26 1940). മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

ഇടുക്കി ജില്ലയിലെ കുടയത്തൂർ മലയുടെ അടിവാരത്ത് ചാലപ്പുറത്തുരാമന്റെയും കൊടുകുട്ടിയുടെയും മകനായി 1940 സെപ്റ്റംബർ 26 ന് ജനിച്ചു[1]. കുടയത്തൂർ ഹൈസ്കൂളിൽ നിന്നും എസ്.എസ്.എൽ.സി. പാസ്സായി. തപാൽ വകുപ്പിൽ ജോലിയിൽ പ്രവേശിച്ച് 1995-ൽ പോസ്റ്റ്മാസ്റ്ററായി വിരമിച്ചു[2]. സമൂഹത്തിന്റെ അടിത്തട്ടിലെ സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ചിത്രീകരിക്കുന്ന നോവലുകളാണ് പ്രധാന സാഹിത്യസംഭാവന. പ്രകൃതിയോടു മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെക്കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയിട്ടുള്ള നോവലാണ് കൊച്ചരേത്തി. ഈ കൃതിയിലെ ഭാഷാപരമായ പ്രത്യേകതകൾ, പ്രമേയം തുടങ്ങിയവ ഇതിനെ ദലിത് നോവൽ എന്ന നിലയിൽ ശ്രദ്ധേയമാക്കി. മുതുവാന്മാരുടെയും ഊരാളന്മാരുടെയും ജീവിതമാണ് ഊരാളിക്കുടി എന്ന നോവലിലെ പ്രമേയം. ലളിതവും എന്നാൽ ശക്തവുമാണ് ആവിഷ്കരണരീതി.

കൃതികൾ[തിരുത്തുക]

 • കൊച്ചരേത്തി[3]
 • ഊരാളിക്കുടി
 • ചെങ്ങാറും കുട്ടാളും
 • വന്നല - നോവൽ
 • നിസ്സഹായന്റെ നിലവിളി (കഥാസമാഹാരം)
 • ഈ വഴിയിൽ ആളേറെയില്ല (നോവൽ)
 • പെലമറുത (കഥകൾ)
 • ആരാണു തോൽക്കുന്നവർ (നോവൽ)

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. 1.0 1.1 http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=327
 2. "സംഭാഷണം" (PDF). മലയാളം വാരിക. 2013 ഏപ്രിൽ 19. ശേഖരിച്ചത് 2013 ഒക്ടോബർ 07. Check date values in: |accessdate= and |date= (help)
 3. http://tribeworld.in/narayan.php
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നാരായൻ (1940 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നാരായൻ&oldid=3246531" എന്ന താളിൽനിന്ന് ശേഖരിച്ചത്