നാരായൺ ഗണേഷ് ഗോരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Gore on a 1998 stamp of India

മഹാരാഷ്ട്രയിലെ ഒരു സോഷ്യലിസ്റ്റ് നേതാവും മറാഠി എഴുത്തുകാരനുമായിരുന്നു[1] നാരായൺ ഗണേഷ് ഗോരെ (ദേവനാഗരി: नारायण गणेश गोरे) (1907-1 മെയ് 1993).

ആദ്യകാലജീവിതം[തിരുത്തുക]

കൊങ്കണിലെ ഹിൻഡാലെയിലാണ് ഇദ്ദേഹം ജനിച്ചത്. പൂനെയിൽ ആയിരുന്നു അദ്ദേഹത്തിന്റെ സ്കൂൾ, കോളേജ് വിദ്യാഭ്യാസം. തുടർന്ന് നിയമത്തിൽ ബിരുദം നേടി. കോളേജ് ദിനങ്ങളിൽ ബ്രിട്ടീഷ് ഭരണത്തിനെതിരായി ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാട്ടത്തിൽ പങ്കെടുത്തു. 1942 ൽ തടവ് ശിക്ഷ അനുഭവിച്ചു.

സ്വാതന്ത്യാനന്തരം[തിരുത്തുക]

1947 ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം, 1957-62 കാലഘട്ടത്തിൽ, രണ്ടാം ലോകസഭാംഗമായും  1967-68 ൽ പൂനെ മേയർ ആയും സേവനമനുഷ്ഠിച്ചു. 1970-76 കാലഘട്ടത്തിൽ രാജ്യസഭയിൽ അംഗമായി. 1977-79 കാലഘട്ടത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ അംബാസഡറായി. നിരവധി വർഷങ്ങളായി ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടിയുടെ പ്രസിഡന്റായിരുന്നു. 1979-83 കാലത്ത് ഗോരെ സാധന (साधना) എന്ന വാരികയുടെ പത്രാധിപരായിരുന്നു. 1998 മേയ് 1-ന് നാരായൺ ഗോരെയുടെ ചിത്രം ആലേഖനം ചെയ്ത ഒരു തപാൽ സ്റ്റാമ്പ് പുറത്തിറക്കി[2]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണീകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാരായൺ_ഗണേഷ്_ഗോരെ&oldid=3635216" എന്ന താളിൽനിന്ന് ശേഖരിച്ചത്