നാരായണൻ കാവുമ്പായി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ ഒരു ബാലസാഹിത്യകാരനും പത്രപ്രവർത്തകനുമാണ് നാരായണൻ കാവുമ്പായി. കണ്ണൂർ ജില്ലയിലെ കാവുമ്പായിയിൽ ജനനം. പതിനാലു ബാലസാഹിത്യകൃതികൾ ഉൾപ്പെടെ ഇരുപതോളം കൃതികൾ എഴുതിയിട്ടുണ്ട്. 2008-ഇൽ നവോത്ഥാന കഥകൾ എന്ന് കൃതിക്കു അബുദാബി ശക്തി അവാർഡ് ഇദ്ദേഹത്തിനു ലഭിച്ചിരുന്നു[അവലംബം ആവശ്യമാണ്]. ഇപ്പോൾ ദേശാഭിമാനി പത്രാധിപ സമിതി അംഗമായി ജോലി ചെയ്യുന്നു. തത്തമ്മ ദ്വൈവാരികയുടെ എഡിറ്റോറിയൽ ചുമതലക്കാരൻ കൂടിയാണ് ഇദ്ദേഹം.

"https://ml.wikipedia.org/w/index.php?title=നാരായണൻ_കാവുമ്പായി&oldid=1755136" എന്ന താളിൽനിന്ന് ശേഖരിച്ചത്