Jump to content

നാരായണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴയ തലമുറയിലെ മുടിയാട്ടം കലാകാരിയാണ് നാരായണി. പതിനെട്ടാം വയസ്സിൽ മുടിയാട്ടം അവതരിപ്പിച്ചുതുടങ്ങി.[1]

ജീവിതരേഖ

[തിരുത്തുക]

അമ്പലപ്പുഴ കരൂർ തറയിൽ പത്മനാഭന്റെ ഭാര്യ. ആമയിട എൽ.പി. സ്‌കൂളിലെ പഴയ നാലാംക്ലാസുകാരി. പതിനാറാം വയസ്സിലായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെ നാത്തൂന്മാർ മുടിയാട്ടം ആടുന്നത് കണ്ടു പഠിച്ചു. ഭർത്താവിന്റെ അച്ഛൻ ഇട്ടിയാതി, ഉടുക്കുകൊട്ടി പാടിയപ്പോൾ ആടിയതായിരുന്നു ആദ്യ അരങ്ങ്.

1958ൽ അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ സ്‌കൂൾ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ആദ്യ കലാപരിപാടി അവതരിപ്പിച്ചു. പിന്നെ കേരളത്തിലെമ്പാടും വേദികൾ. സർക്കാർപരിപാടികളിൽ പ്രത്യേക ക്ഷണം.

നിരവധി ശിഷ്യഗണങ്ങൾക്ക് ഉടമ. ഒട്ടേറെ മുടിയാട്ടം പാട്ടുകൾ മനഃപാഠം. പുതിയ തലമുറയിൽപ്പെട്ട ഒട്ടേറെപ്പേർക്ക് ഗുരു. സംസ്ഥാന സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരകത്തിൽ തൂപ്പുജോലി ചെയ്താണ് ജീവിക്കുന്നത്.

അവലംബം

[തിരുത്തുക]
  1. "'ആടിത്തുടങ്ങിയാൽ പ്രായം പതിനെട്ട്'". മാതൃഭൂമി. Archived from the original on 2010-10-24. Retrieved 19 നവംബർ 2010.
"https://ml.wikipedia.org/w/index.php?title=നാരായണി&oldid=3635211" എന്ന താളിൽനിന്ന് ശേഖരിച്ചത്