Jump to content

നായ പരിശീലനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നായയെ അതിന് കൊടുക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പെരുമാറാൻ പഠിപ്പിക്കുന്ന രീതിയാണ് നായ പരിശീലനം. സാധാരണയായി ഉപയോഗിക്കുന്ന നിർദ്ദേശങ്ങളാണ് "ഇരിക്കുക", "കിടക്കുക " അതു പോലെ വെളിയിൽ പോയി വിസർജ്ജിക്കുക എന്നിവ.

നായയെ പരിശീലിപ്പിക്കുന്നതിനായി പല രീതികളും പറഞ്ഞു വരുന്നുണ്ട്, സമ്മാനങ്ങൾ കൊടുത്ത് സന്തോഷിപ്പിച്ചും, ശിക്ഷ കൊടുത്തും പരിശീലിപ്പിക്കുന്ന രീതികളുണ്ട്.അടിസ്ഥാന അനുസരണാശീലം മുതൽ വേട്ടയാടുന്നതിനും , കാലികളെ മേയ്ക്കുന്നതിനും , വിനോദത്തിനും , തേടിപ്പിടിച്ചു കണ്ടെത്തുന്നതിനും , മൽസരങ്ങൾക്കും , പട്ടാള പോലീസ് ആവശ്യങ്ങൾക്കും , ശാരീരിക വൈകല്യം ഉള്ളവരെ സഹായിക്കുന്നതിനും നായകളെ പരിശീലിപ്പിക്കേണ്ടത് ആവശ്യമാണ്.

കൂട്ടമായി ജീവിക്കുന്ന മൃഗങ്ങൾ എന്ന നിലയിൽ കൂടെയുള്ള നായ്ക്കളുമായി സഹകരിക്കുന്നതിനുള്ള സഹജവാസന കാട്ടു നായ്ക്കൾക്കുണ്ട്. ഈ സഹജവാസനമൂലം , കൈകാര്യം ചെയ്യുന്ന മനുഷ്യൻ കൊടുക്കുന്ന സങ്കേതങ്ങൾ ശരിയായി വ്യാഖ്യാനിക്കാനുള്ള കഴിവ് വളർത്തു നായ്ക്കൾക്ക് സിദ്ധിച്ചിട്ടുണ്ട്.

അടിസ്ഥാന പരിശീലനം

[തിരുത്തുക]

ചുറ്റുപാടുമുള്ളവരെ മുഷിപ്പിക്കാതെ ജീവിക്കാൻ നായ്ക്കളെ പരിശീലിപ്പിക്കേണ്ടതുണ്ട്.


താഴെ പറയുന്ന ഏഴ് നിർദ്ദേശങ്ങളാണ് ഇവയുടെ അടിസ്ഥാന പരിശീലനം.

  • ഇരിക്കുക
  • കിടക്കുക
  • കാത്തു നിൽക്കുക
  • വരിക
  • കൂടെ നടക്കുക
  • ചേർന്നിരിക്കുക
  • എഴുന്നേൽക്കുക

തെറ്റുതിരുത്തൽ ഒരു രീതിയിലുള്ള ശിക്ഷ നടപടിയാണ്[1] .തെറ്റുതിരുത്തൽ ശാരീരികമാവാം(കഴുത്തിലുള്ള ചങ്ങലയിൽ പിടിച്ചു വലിച്ച്) അല്ലെങ്കിൽ മാനസികമാവാം(സമ്മാനങ്ങൾ പിൻവലിച്ച്).ചുരുക്കത്തിൽ അരുതാത്ത പെരുമാറ്റങ്ങൾ ഒഴിവാക്കാൻ ചെറിയ ശിക്ഷകളും നല്ല പെരുമാറ്റങ്ങൾ ആവർത്തിക്കാൻ സമ്മാനങ്ങളും ഉപയോഗിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Beaver (2009) Canine Behavior Insights and Answers Second Edition. Saunders Elsevier
"https://ml.wikipedia.org/w/index.php?title=നായ_പരിശീലനം&oldid=1791524" എന്ന താളിൽനിന്ന് ശേഖരിച്ചത്