നായർ പട്ടാളം
നായർ പട്ടാളം ഇന്ത്യയിലെ തിരുവിതാംകൂർ രാജ്യത്തിൻറെ സൈന്യമായിരുന്നു.[1] ഹൈന്ദവ വിഭാഗത്തിലെ നായന്മാരായിരുന്നു ഈ പടയുടെ അംഗങ്ങൾ. മാർത്താണ്ഡ വർമ്മ (1706–1758) രാജാവിൻറെ അംഗരക്ഷകരെ തിരുവിതാംകൂർ നായർ പട്ടാളം (ട്രാവൻകൂർ നായർ ആർമി) എന്നാണ് വിളിച്ചിരുന്നത്. തിരുവിതാംകൂർ, കൊച്ചി, സാമൂതിരി തുടങ്ങിയ രാജവംശങ്ങൾക്ക് അവരുടേതായ നായർ പടകൾ ഉണ്ടായിരുന്നു. ടിപ്പുവിനെതിരെ മലബാറിലെ രാജാക്കന്മാർ ശക്തമായ എതിർപ്പുകൾ നടത്തിയത് അവരുടെ നായർ പടയെ ഉപയോഗിച്ചുകൊണ്ടായിരുന്നു. ആദ്യകാലങ്ങളിൽ നായന്മാമാരെ മാത്രമേ ഈ പടയിൽ പ്രവേശിപ്പിച്ചിരുന്നുള്ളൂ. പിന്നീട്, അത് വിപുലീകരിക്കുകയും നിരവധി ഉപ ഘടകങ്ങൾ രൂപീകരിക്കുകയും ചെയ്തു. നായന്മാർ അല്ലാത്തവരുടെ പ്രവേശനത്തെത്തുടർന്നും നായർ പട്ടാളം എന്ന പേര് മാറ്റമില്ലാതെ തുടർന്നു. തിരുവനന്തപുരം ആയിരുന്നു ഇതിൻറെ ആസ്ഥാനം.
ചരിത്രം[തിരുത്തുക]

"ആധുനിക തിരുവിതാംകൂറിൻറെ നിർമ്മാതാവ്" എന്നറിയപ്പെടുന്ന മാർത്താണ്ഡ വർമ്മയാണ് തിരുവിതാംകൂറിൻറെ സൈന്യത്തെ നവീകരിച്ചത്.[1] കുമാരസ്വാമി പിള്ള ആയിരുന്നു അദ്ദേഹത്തിൻറെ സൈനിക മേധാവി.[3] 1741 ൽ കുളച്ചൽ യുദ്ധത്തിൽ തിരുവിതാംകൂർ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി ഡച്ച് സൈനിക മേധാവി യൂസ്റ്റാക്കിയുസ് ഡി ലാനോയിയെ പിടികൂടി.[4]തൻറെ സൈന്യത്തിൽ ചേരുകയും ആധുനിക രീതിയിൽ സൈനികരെ പരിശീലിപ്പിക്കുകയും ചെയ്യാമെന്ന വ്യവസ്ഥയിൽ ഡച്ച് സൈനിക മേധാവിയെ വെറുതെ വിടാൻ മാർത്താണ്ഡ വർമ്മ തിരുമാനിച്ചു. തിരുവിതാംകൂർ സൈന്യം 1818 ൽ തിരുവിതാംകൂർ നായർ ബ്രിഗേഡ് ആയി പുന-സംഘടിപ്പിച്ചു.[5] തിരുവിതാംകൂർ സൈന്യം 1935 മുതൽ ഇന്ത്യൻ സ്റ്റേറ്റ് ഫോഴ്സിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു.[6][1] തിരുവിതാംകൂർ രാജ്യത്തെ ഇന്ത്യൻ യൂണിയനുമായി സംയോജിപ്പിച്ചതോടെ നായർ ബ്രിഗേഡ് ഇന്ത്യൻ സൈന്യവുമായി മദ്രാസ് റെജിമെൻറിൻറെ 9 ആം ബറ്റാലിയനായും (ഒന്നാം തിരുവിതാംകൂർ) 1954 ൽ മദ്രാസ് റെജിമെൻറിൻറെ 16 ആം ബറ്റാലിയനായും (രണ്ടാം തിരുവിതാംകൂർ) കൊച്ചി കാലാൾപ്പട (പെരുമ്പടപ്പ് നായർ പട) 17 ആം ബറ്റാലിയനായും സംയോജിപ്പിക്കപ്പെട്ടു.[7][8]
അവലംബം[തിരുത്തുക]
- ↑ 1.0 1.1 1.2 "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2020-09-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2020-05-22.
- ↑ "kerala-legislative-assembly-museum". keralatourism.org.
- ↑ Travancore State Manual pdf Digital book
- ↑ "9 Madras : A Tale of 'Terrors'". Sainik Samachar. The journal of India's Armed Forces. മൂലതാളിൽ നിന്നും 12 മാർച്ച് 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 20 ഏപ്രിൽ 2007.
- ↑ "Army of Travancore". Report of the Administrative Reforms Committee 1958. Government of Kerala. മൂലതാളിൽ നിന്നും 16 ഡിസംബർ 2006-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 19 ഫെബ്രുവരി 2007.
- ↑ "തിരുവിതാംകൂർ പട്ടാളവും മൗണ്ട്ബാറ്റൻ പ്രഭുവും..." mathrubhumi.com. മൂലതാളിൽ നിന്നും 2020-10-28-ന് ആർക്കൈവ് ചെയ്തത്.
- ↑ "Army of Travancore". Military Heritage. Government of India. മൂലതാളിൽ നിന്നും 26 ജൂൺ 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 27 മാർച്ച് 2020.
- ↑ "9th battalion Nair Brigade". madrasregiment.org.