നായൻമൂല തടയണ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നായന്മൂല തടയണ

നായന്മൂല തടയണ Nayanmoola Saddle dam കേരളത്തിലെ വയനാട് ജില്ലയിലെ തരിയോട് ഗ്രാമത്തിൽ കബനിനദിയുടെ പോഷകനദിയായ കരമൻതോടിനു കുറുകേ നിർമ്മിച്ചിട്ടുള്ള അണക്കെട്ടാണ്. [1] കുറ്റ്യാടി ഓഗ്‍മെന്റേഷൻ പദ്ധതിയുടെ ഭാഗമായി ബാണാസുര സാഗർ റിസർവോയുടെ ( കുറ്റ്യാടി ഓഗ്‍മെന്റേഷൻ) ശേഷി കൂട്ടുവാനായി നിർമ്മിച്ചിട്ടുള്ള ആറ് അണക്കെട്ടുകളിൽ ഒന്നാണിത്. [2]മണ്ണുകൊണ്ട് നിർമ്മിച്ചിട്ടുള്ള ഈ അണക്കെട്ടിന്റെ ഉയരം 3.5 metres (11 ft) ഉം നീളം 24.0 metres (78.7 ft) ആണ്.

കുറ്റ്യാടി ഓഗ്‍മെന്റേഷൻ പദ്ധതി പ്രകാരം ബാണാസുരസാഗർ അഥവാ കുറ്റ്യാടി ഓഗ്‍മെന്റേഷൻ റിസർവ്വൊയുടെ കരുത്ത് കൂട്ടുവാനായി സ്ഥാപിച്ചിട്ടുള്ള ആറ് തടയണകളിൽ ഒന്നാണിത്. കുറ്റ്യാടി ഓഗ്‍മെന്റേഷന്റെ ഭാഗമായ പ്രധാന അണക്കെട്ടായ ബാണാസുരസാഗർ അണക്കെട്ട് ഒരു മണ്ണുകൊണ്ടുള്ള അണക്കെട്ടാണ്. ഇത് ഏഷ്യയിലെ ഏറ്റവും വലിപ്പം കൂടിയ മണ്ണുകോണ്ട് നിർമ്മിച്ച് അണക്കെട്ടാണ്. ഇതിൽ നിന്നുള്ള വെള്ളം ഒഴുക്കിക്കളയാൻ ഒരു സ്പിൽവേ അണക്കെട്ടും ആറു മറ്റു തടയണകളുമാണുള്ളത്. ഇവ കോട്ടഗിരി സാഡിൽ അണക്കെട്ട്, നിയർ കോട്ടഗിരി സാഡിൽ അണക്കെട്ട്, കോസാനി സാഡിൽ അണക്കെട്ട്, കുറ്റ്യാടി സാഡിൽ അണക്കെട്ട്, നായൻമൂല തടയണ, മാഞ്ഞൂര തടയണ എന്നിവയാണ്. കേരള സ്റ്റേറ്റ് എലക്റ്റിസ്റ്റിറ്റി ബോർഡ് ആണ് ഈ അണക്കെട്ട് പണികഴിപ്പിച്ചതും അറ്റകുറ്റപ്പണികൾ നടത്തുന്നതും [3]

അണക്കെട്ടിൻറെ റിസർവോ
റിസർവോയുടേ ലേയൗട്ട്

വൈദ്യുതോൽപ്പാദനം[തിരുത്തുക]

ബാണാസുര സാഗർ റിസർവോയ്യിലെ വെള്ളം കക്കയം കുറ്റ്യാടി പവർ ഹൗസിൽ എത്തിച്ചാണ് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നത്. വെള്ളം എത്തിക്കുന്ന ഭൂഗർഭ ടണൽ 890 മീറ്റർ സർക്കുലർ ലൈ൯ഡ് രൂപത്തിലും 3873 മീറ്റർ D രൂപത്തിലും കാണപ്പെടുന്നു. പരമാവധി 11.6 m³/s നിരക്കിൽ ഡിസ്ചാർജ് ചെയ്യുന്നു. കുറ്റ്യാടി പദ്ധതിയിൽ 25 മെഗാവാട്ട് ശേഷിയുള്ള 3 വെർട്ടിക്കൽ pelton wheel turbine ആണ് ഉപയോഗിക്കുന്നത് കുറ്റ്യാടി എക്സ്റ്റൻഷൻ പദ്ധതിയിൽ 50 മെഗാവാട്ട് സ്ഥാപിത ശേഷിയും,കുറ്റ്യാടി അഡീഷണൽ എക്സ്റ്റ൯ഷ൯ സ്കീമിൽ 50 മെഗാവാട്ട് ശേഷിയുള്ള 2 ട൪ബൈനുകളുമാണ് ഉള്ളത്. കുറ്റ്യാടി വൈദ്യുത നിലയത്തിന് ആകെ 225 മെഗാവാട്ട് സ്ഥാപിത ശേഷിയുണ്ട്.ദിവസം ശരാശരി 1.5 മില്ല്യൺ യൂണിറ്റ് വൈദ്യുതി ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നു.[4]

റഫറൻസുകൾ[തിരുത്തുക]

  1. "BANASURASAGAR DAM – KSEB Limted Dam Safety Organisation" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-03. This article incorporates text available under the CC BY-SA 2.5 license.
  2. "Kerala State Electricity Board Limited - Emergency Action Plan (Tier-I) Kuttiyadi Augmentation Dams (Kuttiyadi Main, Spillway, Nayanmoola & Manjoora)". www.kseb.in. Retrieved 2021-07-30. This article incorporates text available under the CC BY-SA 2.5 license.
  3. "Revised List of DRIP Dams | DRIP - Dam Rehabilitation and Improvement Project". damsafety.in. Archived from the original on 2021-07-30. Retrieved 2021-07-30.
  4. "Kseb generation chart". Retrieved 30-05-2020. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=നായൻമൂല_തടയണ&oldid=3823044" എന്ന താളിൽനിന്ന് ശേഖരിച്ചത്