നാന ഗിചുരു
നാന ഗിചുരു | |
---|---|
ജനനം | എഫെക്സ് കാനന ഗിചുരു 14 ഡിസംബർ 1986 നെയ്റോബി, കെനിയ |
മരണം | 22 സെപ്റ്റംബർ 2015 Along നെയ്റോബി ഈസ്റ്റേൺ ബൈപാസ്, ഉട്ടവാല | (പ്രായം 28)
ദേശീയത | കെനിയൻ |
മറ്റ് പേരുകൾ | നാന ഗിചുരു വൈനൈന |
തൊഴിൽ |
|
സജീവ കാലം | 2009–15 |
വെബ്സൈറ്റ് | nanagichuru |
കെനിയൻ നടിയും ടിവി അവതാരകയുമായിരുന്നു എഫെക്സ് കാനാന ഗിചുരു (14 ഡിസംബർ 1986 [1][2]- 22 സെപ്റ്റംബർ 2015). നാന ഗിചുരു എന്നാണ് അവർ അറിയപ്പെട്ടിരുന്നത്.[3]ഒരു അഭിനേത്രിയെന്ന നിലയിൽ ടെലിവിഷൻ പരമ്പരയായ നൂസ് ഓഫ് ഗോൾഡ്, ഡെമിഗോഡ്സ്, ഹൗ ടു ഫൈൻഡ് എ ഹസ്ബൻഡ് എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായി.[4]ഒരു അവതാരികയെന്ന നിലയിൽ, അവർ മരണത്തിന് മുമ്പ് കെനിയൻ റിയാലിറ്റി സീരീസായ ഇന്റീരിയർ ഡിസൈൻസ് അവതരിപ്പിക്കുകയായിരുന്നു. അവർ കെനിയ എയർവേയ്‌സിന്റെ ക്രൂ അംഗമായിരുന്നു. റിച്ചാർഡ് വൈനൈനയെ അവർ വിവാഹം കഴിച്ചു.
കരിയർ
[തിരുത്തുക]2010-ൽ നൂസ് ഓഫ് ഗോൾഡ്, 2011-ൽ ഡെമിഗോഡ്സ് തുടങ്ങി നിരവധി പ്രൊഡക്ഷനുകളിൽ ഗിചുരു അഭിനയിച്ചിരുന്നു. ഹൗ ടു ഫൈൻഡ് എ ഹസ്ബന്റ് എന്ന ഹാസ്യചിത്രത്തിലും ഇന്റീരിയർ ഡിസൈൻസ് എന്ന റിയാലിറ്റി ഷോയിലും അവർ അഭിനയിച്ചിരുന്നു.
മരണം
[തിരുത്തുക]2015 സെപ്റ്റംബർ 22 ന് രാവിലെ 10 മണിയോടെ, ഉട്ടാവാലയിലെ ഈസ്റ്റേൺ ബൈപാസിലെ ബിഎംഡബ്ല്യു കൺവെർട്ടബിളിൽ നാന യാത്ര ചെയ്യുകയായിരുന്നു. അവരുടെ കാർ ഒരു ട്രക്കിൽ ഇടിച്ചു. സംഭവസ്ഥലത്തുവെച്ചുതന്നെ അവർ മരിച്ചു.[5]സോഷ്യൽ മീഡിയ പേജുകളിൽ സ്വന്തം മരണം പ്രവചിച്ചതായി റിപ്പോർട്ട് ചെയ്തതിന് പത്ത് ദിവസത്തിന് ശേഷമാണ് അവരുടെ മരണം സംഭവിച്ചത്. [6][7]അവരുടെ അനുസ്മരണ ശുശ്രൂഷ 2015 സെപ്റ്റംബർ 30 ന് റുവറാക്ക മെത്തഡിസ്റ്റ് പള്ളിയിൽ നടന്നു. [8]2015 ഒക്ടോബർ 2 ന് അവരുടെ ജന്മനാടായ മേരുവിലെ കാഗയിൽ അവരെ സംസ്‌കരിച്ചു.
ഫിലിമോഗ്രാഫി
[തിരുത്തുക]Year | Title | Role | Notes | Network |
---|---|---|---|---|
2010– | നൂസ് ഓഫ് ഗോൾഡ് | ഫെൽമ | Main cast | NTV |
2011–12 | ഡെമിഗോഡ്സ് | ജൂലിയാന | Main cast | |
2015 | ഹൗ ടു ഫൈൻഡ് എ ഹസ്ബന്റ് | Main cast | മൈഷ മാജിക് ഈസ്റ്റ് | |
ഇന്റീരിയർ ഡിസൈൻസ് | Host | മുൻകൂട്ടി ഉദ്ദേശിച്ച ഹോസ്റ്റ്, പക്ഷേ പ്രീമിയറിന് മുമ്പ് അവർ മരിച്ചു. | NTV |
അവലംബം
[തിരുത്തുക]- ↑ "Nana Gichuru's birthdaty". Heka Heka. Archived from the original on 2016-03-04. Retrieved 14 December 2015.
- ↑ "The memorial service for actress and Kenya Airways crew member 28-year-old Kanana (Nana) Gichuru was held on Wednesday September 30, 2015 at Ruaraka Methodist Church in Nairobi". Tuko. Retrieved 14 December 2015.
- ↑ "Nana Gichuru's biography". actors.co.ke. Retrieved October 29, 2015.
- ↑ "Nana Gichuru films". Actors.co.ke. Retrieved 14 December 2014.
- ↑ "Revealed: Actress Nana Gichuru's final moments before tragic accident". sde. Archived from the original on 2018-10-17. Retrieved 14 December 2015.
- ↑ Kamau, Richard (23 September 2015). "She Drove Super fast, Predicted Her Death and Died Yesterday.. The SHOCKING Story of Nana Gichuru". Nairobi Wire. Archived from the original on 2020-02-17. Retrieved 14 December 2015.
- ↑ "Kenyan actress predicts own death, dies a day after". My Joy Online. Retrieved 14 December 2015.
- ↑ Cynthia, Madame (30 September 2015). "The Late Actress Nana Gichuru's Memorial Service". Mpasho. Archived from the original on 2019-02-14. Retrieved 14 December 2015.