നാനാവതി-മേത്ത കമ്മീഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗുജറാത്തിലെ ഗോധ്ര തീവണ്ടി കത്തിക്കൽ സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി നിയോഗിക്കപ്പെട്ട സമിതിയാണ് നാനാവതി-മേത്ത കമ്മീഷൻ. പിന്നീട് 2002 ലെ ഗുജറാത്ത് കലാപത്തിന്റെ അന്വേഷണവും കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. 2002 മാർച്ച് 6-ന് കെ.ജി. ഷാ എന്ന ന്യായാധിപൻ ഏകാംഗമായാണ് അന്വേഷണക്കമ്മീഷൻ ആരംഭിച്ചത്. ഷാ, മോദിയുമായുള്ള തന്റെ അടുപ്പം കാരണം വിമർശനവിധേയനായിരുന്നതിനാൽ കമ്മീഷനിൽ ജി.ടി. നാനാവതി എന്ന മുൻ സുപ്രിം കോടതി ന്യായാധിപനെ ഉൾപ്പെടുത്തി പുനസംഘടിപ്പിച്ചു. കാലാവധിക്ക് മുൻപെ ജസ്റ്റിസ് ഷാ, മരണപ്പെട്ടതിനാൽ അക്ഷയ് എച്ച് മേത്തയെ കമ്മീഷനിൽ ഉൾപ്പെടുത്തുകയായിരുന്നു. നരോദ പാട്യ കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ബാബു ബജ്‌രംഗിക്ക് ജാമ്യം അനുവദിച്ച അതേ ജഡ്ജിയായിരുന്നു മേത്ത.

2008 സെപ്തംബറിൽ കമ്മീഷന്റെ ഒന്നാം റിപ്പോർട്ട് കവറിങ് ദ ഗോധ്ര ട്രെയിൻ ബേണിങ് ഇൻസിഡന്റ് (പാർട്ട് 1) സമർപ്പിക്കപ്പെട്ടു. സംഭവം ആസൂത്രിതമായ ഗൂഢാലോചനയാണെന്ന കണ്ടെത്തലാണ് റിപ്പോർട്ടിലുള്ളത്. 24 തവണ കാലാവധി നീട്ടിക്കിട്ടപ്പെട്ട ശേഷം 2014 ഒക്റ്റോബർ 31-ന് പ്രവർത്തനമവസാനിപ്പിച്ചു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട രണ്ടാം റിപ്പോർട്ട് 2014 നവംബർ 18-നാണ് സമർപ്പിക്കപ്പെട്ടത്[1][2][3][4][5].

അവലംബം[തിരുത്തുക]

  1. "Nanavati Commission submits final report on 2002 Gujarat riots". Indian Express. ലക്കം. 18 November 2014. ശേഖരിച്ചത് 18 November 2014.
  2. "Godhra commission not to seek extension, to submit report next week". Times of India. TNN. 29 October 2014. ശേഖരിച്ചത് 31 October 2014.
  3. Dave, Kapil (30 May 2014). "Nanavati panel's final report in July". Times of India. ശേഖരിച്ചത് 30 May 2014.
  4. Khan, Saeed (30 July 2014). "Godhra probe panel gets another extension". Times of India. TNN. ശേഖരിച്ചത് 12 September 2014.
  5. "Nanavati panel ready with final report". The Free Press Journal. 30 October 2014. മൂലതാളിൽ നിന്നും 31 October 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2 November 2014.
"https://ml.wikipedia.org/w/index.php?title=നാനാവതി-മേത്ത_കമ്മീഷൻ&oldid=3848342" എന്ന താളിൽനിന്ന് ശേഖരിച്ചത്