നാനമോലി ഭിക്ഷു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാനമോലി ഭിക്ഷു
മതംതെരാവാദ
Personal
ദേശീയതബ്രിട്ടീഷ്
ജനനം(1905-06-25)ജൂൺ 25, 1905
യുണൈറ്റഡ് കിങ്ഡം
മരണംമാർച്ച് 8, 1960(1960-03-08) (പ്രായം 54)
ശ്രീലങ്കയിലെ മഹാവയ്ക്കടുത്തുള്ള വെഹെരഗാമ
Senior posting
Based inIsland Hermitage
Religious career
അദ്ധ്യാപകൻÑāṇatiloka Maha Thera

ബ്രിട്ടനിൽ ജനിച്ച് വളരെക്കാലം ശ്രീലങ്കയിൽ ജീവിച്ച ഒരു ബുദ്ധമത ഭിക്ഷുവായിരുന്നു നാനമോലി ഭിക്ഷു. ജനന സമയത്തെ പേര് ഓസ്ബെർട്ട് മൂർ (Osbert Moore) എന്നായിരുന്നു. 1905-ൽ ജനിച്ച് 1960 മാർച്ച് 8-നു ശ്രീലങ്കയിൽ നിര്യാതനായി.

രണ്ടാം ലോക മഹായുദ്ധകാലത്ത് രഹസ്യാന്വേഷകനായി പ്രവർത്തിക്കുകയും നീച്ചെയുടെ ബുദ്ധമതസിദ്ധാന്തങ്ങളുടെ അവലോകനങ്ങളിൽ ആകൃഷ്ടനാവുകയും ചെയ്തു. യുദ്ധാനന്തരം സുഹൃത്തായിരുന്ന ഹരോൾഡ് എഡ്വാർഡ് മസ്സോണിനൊപ്പം ബുദ്ധമതം സ്വീകരിച്ചു. പിന്നീടുള്ള 11 വർഷങ്ങൾ ശ്രീലങ്കയിൽ ജീവിച്ച് ബുദ്ധമത ഗ്രന്ഥങ്ങൾ പാലിയിൽ നിന്ന് ആംഗലേയത്തിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്തു.


"https://ml.wikipedia.org/w/index.php?title=നാനമോലി_ഭിക്ഷു&oldid=3015650" എന്ന താളിൽനിന്ന് ശേഖരിച്ചത്