നാട്ടു നാട്ടു (ചലച്ചിത്ര ഗാനം)
ദൃശ്യരൂപം
"Naatu Naatu" | ||
---|---|---|
പ്രമാണം:Naatu Naatu.jpg | ||
Single പാടിയത് M. M. Keeravani and Chandrabose featuring Rahul Sipligunj and Kaala Bhairava | ||
from the album RRR | ||
ഭാഷ | Telugu | |
പുറത്തിറങ്ങിയത് | 10 November 2021 | |
റെക്കോർഡ് ചെയ്തത് | 2021 | |
സ്റ്റുഡിയോ | JB Studios, Hyderabad | |
Genre | ||
ധൈർഘ്യം | 3:36 | |
ലേബൽ | Lahari Music T-Series | |
ഗാനരചയിതാവ്(ക്കൾ) | M. M. Keeravani | |
ഗാനരചയിതാവ്(ക്കൾ) | Chandrabose | |
സംവിധായകൻ(ന്മാർ) | M. M. Keeravani | |
RRR track listing | ||
| ||
Music video | ||
"Naatu Naatu" യൂട്യൂബിൽ |
രൗദ്രം രണം രുധിരം എന്ന തെലുഗു ചിത്രത്തിലെ ഗാനമാണ് നാട്ടു നാട്ടു. ഈ ഗാനത്തിന് 2023ൽ ഒർജിനൽ സോംഗ് വിഭാഗത്തിലെ ഓസ്കാർ പുരസ്കാരം ലഭിച്ചു. എം എം കീരവാണിയാണ് പാട്ടിന്റെ സംഗീത സംവിധായകൻ. ചന്ദ്രബോസ് ആണ് വരികൾ എഴുതിയത്. കാലഭൈരവ, രാഹുൽ സിപ്ലിഗുഞ്ജ് എന്നിവർ ചേർന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്.[2]
ഒരു വിരുന്നുചടങ്ങിൽ, നൃത്തം ചെയ്യാനറിയില്ലെന്നതിന്റെ പേരിൽ പരിഹസിക്കപ്പെടുന്ന ഗോണ്ട് യുവാക്കളായ കഥാപാത്രങ്ങൾ നാടൻ നൃത്തം അവതരിപ്പിക്കുന്നതാണ് നാട്ടു നാട്ടു' എന്ന പാട്ടിലെ രംഗം. 'നിങ്ങൾക്ക് നാടൻ നൃത്തം അറിയാമോ' എന്ന് ബ്രിട്ടീഷുകാരനോട് പ്രധാന കഥാപാത്രങ്ങളും യുദ്ധവീരന്മാരുമായ ഗോണ്ട് യുവാക്കൾ തിരിച്ചു ചോദിക്കുന്നിടത്തുനിന്നാണ് ഈ ഗാനം തുടങ്ങുന്നത്. 'നാടൻ നൃത്തമോ, അതെന്താണ്?' എന്ന ബ്രിട്ടീഷുകാരന്റെ ചോദ്യത്തിനുത്തരമായി ചടുലതാളത്തിൽ അവർ നൃത്തം തുടങ്ങുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]- ഗോൾഡൻ ഗ്ലോബ് പുരസ്കാരം
- 2023ൽ ഒർജിനൽ സോംഗ് വിഭാഗത്തിലെ ഓസ്കാർ പുരസ്കാരം
അവലംബം
[തിരുത്തുക]- ↑ Thapliyal, Adesh (10 March 2023). "A Brief History of South Indian Kuthu and Teenmaar Music in 10 Songs". Pitchfork. Retrieved 30 March 2023.
- ↑ "തിളങ്ങി ആർആർആർ; "നാട്ടു നാട്ടു' വിന് മികച്ച ഗാനത്തിനുള്ള ഓസ്‌കർ പുരസ്‌കാരം". ദേശാഭിമാനി. 13 മാർച്ച് 2023. Retrieved 13 മാർച്ച് 2023.