നാഗർകോവിൽ സ്കൂൾ ആക്രമണം
നാഗർകോവിൽ സ്കൂൾ ആക്രമണം | |
---|---|
സ്ഥലം | നാഗർകോവിൽ, ശ്രീലങ്ക |
നിർദ്ദേശാങ്കം | 9°42′02″N 80°18′31″E / 9.70056°N 80.30861°E |
തീയതി | സെപ്തംബർ 22, 1995 (+6 GMT) |
ആക്രമണലക്ഷ്യം | ശ്രീലങ്കൻ തമിഴ് വംശജർ |
ആക്രമണത്തിന്റെ തരം | ആകാശ ബോംബിങ് |
ആയുധങ്ങൾ | ബോംബ് |
മരിച്ചവർ | 39 |
മുറിവേറ്റവർ | നിരവധിയാളുകൾ |
ആക്രമണം നടത്തിയത് | ശ്രീലങ്കൻ വായുസേന |
1995 സെപ്തംബർ 22 ന് ശ്രീലങ്കയിലെ ജാഫ്ന ജില്ലയിലുള്ള നാഗർകോവിൽ എന്ന സ്ഥലത്തെ സ്കൂളിൽ ശ്രീലങ്കൻ സൈന്യം നടത്തിയ ബോംബാക്രമണത്തേയാണ് നാഗർകോവിൽ സ്കൂൾ ആക്രമണം എന്നറിയപ്പെടുന്നത്. ഏതാണ്ട എഴുപതോളം ശ്രീലങ്കൻ തമിഴ് വംശജർ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരിൽ ഏറേയും കുട്ടികളാണ്. എന്നാൽ ശ്രീലങ്കൻ സർക്കാർ ഇത് നിഷേധിച്ചിരുന്നു. മനുഷ്യാവകാശ സംഘടനകൾക്കും, മാധ്യമങ്ങൾക്കും അക്കാലയളവിൽ ശ്രീലങ്കയിൽ വിലക്കേർപ്പെടുത്തിയിരുന്നു.[1]
പ്രതികരണങ്ങൾ
[തിരുത്തുക]യൂണിവേഴ്സിറ്റി ടീച്ചേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സ്
[തിരുത്തുക]1995 സെപ്തംബർ 22 വെള്ളിയാഴ്ച രാവിലെ ശ്രീലങ്കൻ വായുസേനയുടെ വിമാനങ്ങൾ സ്കൂളിനു നേർക്ക് ബോംബു വർഷം നടത്തിയതായി, സ്കൂളിലെ ജീവനക്കാരും, പ്രദേശവാസികളും സംഘടനക്കു നൽകിയ മൊഴിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. അപകടത്തിൽ നിന്നും രക്ഷപ്പെടാൻ, സ്കൂളിൽ നിന്നിറങ്ങി ഓടിയ കുട്ടികൾ അവിടെയുള്ള ഒരു മരത്തിനു കീഴിൽ അഭയം തേടി. 12.45 ഓടെ, ഒരു ബോംബ് ഈ മരത്തിനടത്തു വീഴുകയും, തൽസമയം തന്നെ 39 കുട്ടികൾ ആ ആഘാതത്തിൽ കൊല്ലപ്പെടുകയും ചെയ്തു. ആക്രമണത്തിൽ കൊല്ലപ്പെട്ട കുട്ടികളിൽ ചിലർ വരും ദിവസങ്ങളിൽ ആശുപത്രിയിൽ വെച്ചു മരിക്കുകയും ചെയ്തു.[2]
അവലംബം
[തിരുത്തുക]- ↑ "Srilanka". Human Rights Watch. Archived from the original on 2016-11-21. Retrieved 2016-11-22.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "SRI LANKA:CIVILIAN WELL-BEING IN A TIME OF WAR: A LOST HOPE?". University Teachers for human rights, Jaffna. Archived from the original on 2016-11-21. Retrieved 2016-11-22.
{{cite web}}
: line feed character in|title=
at position 35 (help)CS1 maint: bot: original URL status unknown (link)