നാഗാവ്, മഹാരാഷ്ട്ര

Coordinates: 18°26′30″N 72°54′20″E / 18.44167°N 72.90556°E / 18.44167; 72.90556
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഗാവ്
ഗ്രാമം, കടൽത്തീരം
നാഗാവ് കടൽത്തീരം
നാഗാവ് കടൽത്തീരം
നാഗാവ് is located in Maharashtra
നാഗാവ്
നാഗാവ്
Location in Maharashtra, India
Coordinates: 18°26′30″N 72°54′20″E / 18.44167°N 72.90556°E / 18.44167; 72.90556
രാജ്യം India
സംസ്ഥാനംമഹാരാഷ്ട്ര
ജില്ലറായ്ഗഡ്
ഉയരം
0 മീ(0 അടി)
ജനസംഖ്യ
 (2011)
 • ആകെ4,977
Languages
 • Officialമറാഠി
സമയമേഖലUTC+5:30 (IST)
പോസ്റ്റൽ ഇൻഡക്സ് നമ്പർ
402 201
ടെലിഫോൺ കോഡ്02141

മഹാരാഷ്ട്രയുടെ വടക്കൻ കൊങ്കൺ പ്രദേശത്ത്, അറബിക്കടലിന്റെ തീരത്തുള്ള ഒരു തീരദേശ നഗരമാണ് നാഗാവ്. അലിബാഗിൽ നിന്ന് 9 കിലോമീറ്ററും മുംബൈയിൽ നിന്ന് 114 കിലോമീറ്ററും ആണ് ഇവിടേയ്ക്കുള്ള ദൂരം[1]. വൃത്തിയുള്ള തീരവും വാട്ടർ സ്പോർട്സും കാരണം നാഗാവ് ബീച്ച് സഞ്ചാരികളെ ആകർഷിക്കുന്നു. കടൽത്തീരത്തിന് ഏകദേശം 3 കിലോമീറ്റർ നീളമുണ്ട്[2]. ഇവിടെ ഏതാനും ചെറിയ ഹോട്ടലുകളുണ്ട്. ബാക്കിയുള്ള പ്രദേശം സ്വകാര്യ ഉടമസ്ഥതയിലാണ്[3].

ജനസംഖ്യ[തിരുത്തുക]

2011-ലെ സെൻസസ് പ്രകാരം നാഗാവ് ഗ്രാമത്തിൽ ജനസംഖ്യ 4977 ആണ്[4]. അതിൽ 2501 പുരുഷന്മാരും 2476 പേർ സ്ത്രീകളുമാണ്. നാഗാവ് ഗ്രാമത്തിൽ 6 വയസ്സ് വരെയുള്ള കുട്ടികളുടെ ജനസംഖ്യ 337 ആണ്. ഇത് മൊത്തം ജനസംഖ്യയുടെ 6.77% വരും. നാഗാവ് ഗ്രാമത്തിന്റെ ശരാശരി ലൈംഗിക അനുപാതം 990 ആണ്. ഇത് മഹാരാഷ്ട്ര സംസ്ഥാന ശരാശരിയേക്കാൾ (929) കൂടുതൽ ആണ്. സെൻസസ് അനുസരിച്ച് ഇവിടെ കുട്ടികളിലെ ലൈംഗിക അനുപാതം 812 ആണ്, മഹാരാഷ്ട്രയിൽ ഇത് ശരാശരി 894 ആണ്.

മഹാരാഷ്ട്രയുമായി താരതമ്യം ചെയ്യുമ്പോൾ ഈ ഗ്രാമത്തിൽ സാക്ഷരതാ നിരക്ക് കൂടുതലാണ്. 2011 ൽ നാഗാവ് ഗ്രാമത്തിന്റെ സാക്ഷരതാനിരക്ക് 92.89% ആണ്. ഇത് മഹാരാഷ്ട്രയുടെ സംസ്ഥാന ശരാശരിയേക്കാൾ (82.34%) ഉയർന്നതാണ്. നാഗാവിലെ പുരുഷ സാക്ഷരതാ നിരക്ക് 95.98 ശതമാനവും സ്ത്രീ സാക്ഷരതാ നിരക്ക് 89.81 ശതമാനവുമാണ്.

അവലംബം[തിരുത്തുക]

  1. "Planning a quick getaway with friends or family? Head to Nagaon beach, Maharashtra". timesofindia-economictimes.
  2. "NAGAON-Village Panchayat". Archived from the original on 2019-12-21. Retrieved 2021-08-14.
  3. "Nagaon Eco Center". Archived from the original on 2018-02-11. Retrieved 2018-03-05.
  4. "Nagaon Village Population - Alibag - Raigarh, Maharashtra".

ചിത്രശാല[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാഗാവ്,_മഹാരാഷ്ട്ര&oldid=3635132" എന്ന താളിൽനിന്ന് ശേഖരിച്ചത്