നാഗമീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാഗമീസ്
Naga Pidgin
സംസാരിക്കുന്നത് : ഇന്ത്യ
ആകെ സംസാരിക്കുന്നവർ: 30,000
ഭാഷാകുടുംബം: Assamese-based creole
ഭാഷാ കോഡുകൾ
ISO 639-1: none
ISO 639-2:
ISO 639-3: nag

ഉത്തരപൂർവേന്ത്യയിലെ നാഗലാൻഡിൽ നാഗസമൂഹങ്ങൾ പൊതുവിൽ ഉപയോഗിക്കുന്ന ബന്ധഭാഷയാണ് നാഗമീസ്.[1] അവിടെ സ്വതവേയുള്ള മുപ്പതിലേറെ ഭാഷകൾ സംസ്ഥാനത്തൊട്ടാകെയുള്ള ഉപയോഗത്തിന് അപര്യാപ്തമാം വിധം പരസ്പരം മനസ്സിലാകാത്തതാണ്. അതുകൊണ്ടാണ് ഈ ഗോത്രഭാഷകളിലേയും അസ്സാമീസ്, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെയും പദങ്ങൾ ചേർന്ന് നാഗമീസ് എന്ന സങ്കരഭാഷ രൂപം കൊണ്ടത്. ഇതെഴുതാനുപയോഗിക്കുന്നത് റോമൻ ലിപികളാണ്.[2]

എന്നാൽ നാഗാലൻഡിലെ ഔദ്യോഗികഭാഷയും പഠനമാദ്ധ്യമവും ഇംഗ്ലീഷാണ്.

അവലംബം[തിരുത്തുക]

<references>

  1. "നാഗന്മാർ". സർവവിജ്ഞാനകോശം. ശേഖരിച്ചത് 2013 ജൂലൈ 17. 
  2. വി.ടി. സന്തോഷ്‌കുമാർ (2013 ജൂലൈ 16). "നാഗാ സിനിമയിലെ ഒറ്റയാൾ പോരാട്ടം". മാതൃഭൂമി. ശേഖരിച്ചത് 2013 ജൂലൈ 17. 
"https://ml.wikipedia.org/w/index.php?title=നാഗമീസ്&oldid=1801766" എന്ന താളിൽനിന്നു ശേഖരിച്ചത്