നാഗമാണിക്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പുരാതന ഭാരതത്തിലെ പുരാണങ്ങളിൽ പരാമർശിച്ചിട്ടുള്ള ഒരു വിശിഷ്ട രത്നമാണ് നാഗമാണിക്യം. നാഗമണി, നാഗ രത്നം, നാഗ റൂബി(N.R.) എന്നിങ്ങനെയും ഇതിനു പേരുകളുണ്ട്. പാതാളലോകത്തിൽനിന്നും ലഭിക്കുന്ന രത്നമാണിവയെന്നും വിശ്വസിക്കപ്പെടുന്നു. യഥാർത്ഥത്തിൽ ഉണ്ടെന്ന് ഒരു തെളിവും ഇല്ലാത്ത ഒരു കല്പിത വസ്തുവായാണ് ഇതിനെ കണക്കാക്കുന്നത്. ധാരാളം അത്ഭുതശക്തികൾ ഉണ്ടെന്നു വിശ്വസിക്കപ്പെടുന്ന ഇതിനെ ചുറ്റി ആധുനിക കാലത്തിൽ വളരെയധികം തട്ടിപ്പുകളും നടക്കുന്നുണ്ട്.[1][2][3]

പുരാണങ്ങളിൽ[തിരുത്തുക]

ഇത് വിശിഷ്ടങ്ങളായ നാഗങ്ങളുടെ തലയിൽ അണിയുന്നതാണ്. പാതാളത്തിലെ നാഗലോകത്തിലെ ഒൻപതു തരം നാഗങ്ങളുടെ തലയിൽ ഈ രത്നങ്ങൾ കാണപ്പെടുന്നതായി പുരാണങ്ങൾ ഉൽബോധിപ്പിക്കുന്നു. ഈ ജാതി രത്നങ്ങൾ സൂക്ഷിക്കുന്ന നാഗങ്ങൾക്കും രത്നങ്ങൾക്കും ഒരേ നിറമാണെന്നും ആ രത്നങ്ങളിൽ നിന്നും പുറപ്പെടുന്ന പ്രകാശത്തിന്റെ വെളിച്ചത്തിൽ ഇരുട്ടിലും നാഗങ്ങൾക്കു സഞ്ചരിക്കാൻ കഴിയും എന്നും പറയപ്പെടുന്നു. ഈ രത്നം തലയിലണിയുന്ന നാഗങ്ങൾ അപകട ഘട്ടത്തിൽ രത്നം വിഴുങ്ങും.[1]

മൂർഖന്റെ വിഷം കാലാന്തരത്തിൽ ഉറഞ്ഞു കട്ടിയാകുന്നതാണ് നാഗമാണിക്യം എന്നതാണ് മറ്റൊരു വിശ്വാസം. ഈ രത്നം സർപ്പങ്ങൾ വായിലാണു സൂക്ഷിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു. [2]

നാഗങ്ങൾ വളരെ സൂക്ഷ്മതയോടെ കൊണ്ടു നടക്കുന്ന ഈ രത്നങ്ങൾ വളരെ വിരളമായെങ്കിലും താഴെവെക്കാറുണ്ടെന്നും അങ്ങനെ വെക്കുന്ന തക്കത്തിന് അതിനെ എടുത്ത് ഒളിപ്പിച്ചാൽ, രത്നം നഷ്ടപ്പെട്ട നാഗം തല തല്ലി ആത്മഹത്യ ചെയ്യുന്നതിലൂടെ; രത്നം കൈക്കലാക്കാൻ ശ്രമിക്കുന്നവർക്ക് ഇതു സ്വന്തമാക്കാൻ സാധിക്കുമെന്നും പറയപ്പെടുന്നു.[1] ഒരു ചെറിപ്പഴത്തിന്റെ അത്രയും വലിപ്പം ഉള്ള നാഗമാണിക്യത്തിനെ പനിനീരിലും പശുവിൻ പാലിലും കഴുകിയാണ് സൂക്ഷിക്കേണ്ടുന്നത്. [2]

തട്ടിപ്പുകൾ[തിരുത്തുക]

തട്ടിപ്പുകൾക്കായി സാധാരണയായി സിന്തറ്റിക് രത്നങ്ങളോ ടൂത്ബ്രഷിന്റെ കമ്പു മുറിച്ചതോ മീൻഗുളികകളോ മറ്റോ എൽ.ഇ.ഡി ലൈറ്റിന്റേയും മറ്റും സഹായത്തോടെ പ്രകാശിപ്പിച്ചാണ് ഉപയോഗിക്കുന്നത്. [1][2][3]

അവലംബങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 1.3 ശിവറാം ബാബുകുമാർ (സെപ്റ്റംബർ 9, 2014). "രത്നങ്ങൾ പുരാണങ്ങളിൽ". മലയാള മനോരമ. മൂലതാളിൽ (പത്രലേഖനം - ജ്യോതിഷം) നിന്നും 2014-09-10 08:23:09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 സെപ്റ്റംബർ 2014. Check date values in: |archivedate= (help)
  2. 2.0 2.1 2.2 2.3 ആർ. സഞ്ജീവ് കുമാർ (10 സെപ്റ്റംബർ 2014). "വ്യാജ രത്നങ്ങൾ". മലയാളമനോരമ. മൂലതാളിൽ (പത്രലേഖനം - ജ്യോതിഷം) നിന്നും 2014-09-10 08:57:52-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 സെപ്റ്റംബർ 2014. Check date values in: |archivedate= (help)
  3. 3.0 3.1 "നാഗമാണിക്യം നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്". മാതൃഭൂമി. ആലപ്പുഴ. മൂലതാളിൽ (പത്രലേഖനം - കുറ്റകൃത്യം) നിന്നും 2014-09-11 06:00:31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 സെപ്റ്റംബർ 2014. Check date values in: |archivedate= (help)
"https://ml.wikipedia.org/w/index.php?title=നാഗമാണിക്യം&oldid=3149683" എന്ന താളിൽനിന്ന് ശേഖരിച്ചത്