നാഗപതിവെക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കുരുമുളക് പ്രത്യുൽപ്പാദിപ്പിക്കുന്ന ഒരു രീതിയാണ്‌ നാഗപതിവെക്കൽ .ഇതിനുവേണ്ടി കുരുമുളകിൻറ്റെ തണ്ട് സമാന്തരമായി വളർത്തി അതിൻ്റെ ഞെട്ടുകൾ മണ്ണിൽ പറ്റിയിരിക്കുന്ന വിധം പൊളി ബാഗുകളിൽ 'v' മാത്രികയിൽ ആക്കിയ ഈർക്കിൽ കൊണ്ട് ഉറപ്പിച്ചു വെക്കുന്നു.വളരെ അധികം പ്രത്യുൽപാദന ശേഷിയുള്ള പ്രജനന രീതിയാണ് നാഗപതിവെക്കൽ .ഒരു ചെടിയിൽ നിന്ന് ഏകദേശം നാല്പത് പുതിയ തൈകൾ ഈ മാർഗ്ഗം വഴി നമുക്ക് ഉല്പാദിപ്പിച്ചെടുക്കാൻ കഴിയുന്നതാണ്..സാധാരണ ഗതിയിൽ ഒരു പൊളി ബാഗിൽ ഒരു തൈ നട്ടിട്ട് അതിനെ വളരാൻ അനുവദിക്കുന്നു .വളർന്നു വരുന്ന തണ്ടു സമാന്തരമായി മറ്റു പൊളി ബാഗുകളുടെ മുകളിൽ കൂടി വളരാൻ അനുവദിക്കുന്നു ആ പ്രധാന തണ്ടുകളിലെ ഞെട്ടുകൾ ഓരോ പൊളി ബാഗിലും 'v' ആകൃതിയിലാക്കിയ ഈർക്കിൽ ഉപയോഗിച്ച് മണ്ണിനോട് ചേർത്ത് വെക്കുന്നു.നാൽപ്പതു മുതൽ അമ്പതു ദിവസം കൊണ്ട് ആ ഞെട്ടുകളിൽ നിന്ന് വേരുകൾ പൊളി ബാഗിലേക്ക് ആഴ്‌ന്നിറങ്ങുന്നു .ഈ അവസ്ഥയിൽ വേരുകൾക്ക് ഇരുവശവുമുള്ള പ്രധാന തണ്ടു മുറിച് അവയെ ഓരോ സ്വതന്ത്ര തൈകളാക്കി മാറ്റുന്നു.

"https://ml.wikipedia.org/w/index.php?title=നാഗപതിവെക്കൽ&oldid=2868190" എന്ന താളിൽനിന്ന് ശേഖരിച്ചത്