നാഗഗാന്ധാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നാഗഗാന്ധാരി (ജന്യരാഗം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കർണാടക സംഗീതത്തിലെ 20ആം മേളകർത്താരാഗമായ നഠഭൈരവിയുടെ ജന്യരാഗമായി പൊതുവിൽ കണക്കാക്കപ്പെടുന്ന രാഗമാണ് നാഗഗാന്ധാരി. ഇതൊരു നിഷാദാന്ത്യരാഗമാണ്.മൂന്നു വ്യത്യസ്ത മേളകർത്താരാഗങ്ങളിൽ നിന്നും ഈ രാഗം രൂപം കൊണ്ടു എന്ന് പറയുന്നു,22ആം മേളാകർത്താരാഗമായ ഖരഹരപ്രിയയിൽ നിന്നും 23ആം മേളാകർത്താരാഗമായ ഗൗരിമനോഹരിയിൽ നിന്നും .മുത്തുസ്വാമി ദീക്ഷിതരുടെ കൃതികളിലൂടേയാണ് ഈ രാഗം ജനപ്രീതിയാർജ്ജിച്ചത്.

ഘടന,ലക്ഷണം[തിരുത്തുക]

  • ആരോഹണം സ രി2 മ1 ഗ2 മ1 പ ധ1 നി2 സ
  • അവരോഹണം സ നി2 ധ1 പ മ1 ഗ2 രി2 സ

സ്വരസ്ഥാനങ്ങൾ ഇവയാണ്, ചതുശ്രുതി ഋഷഭം,സാധാരണ ഗാന്ധാരം,ശുദ്ധ മദ്ധ്യമം,കൈശികി നിഷാദം എന്നിങ്ങനെ.

കൃതികൾ[തിരുത്തുക]

  • സരസിജനാഭ സോദരീ മുത്തുസ്വാമി ദീക്ഷിതർ
  • രാഗനുടേ മുത്തുസ്വാമി ദീക്ഷിതർഅവലംബം[തിരുത്തുക]

http://www.indiamusicinfo.com/raga_today/nagagandhari.html

"https://ml.wikipedia.org/w/index.php?title=നാഗഗാന്ധാരി&oldid=2485483" എന്ന താളിൽനിന്ന് ശേഖരിച്ചത്