നാംവർ സിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നാംവർ സിങ്
Namvar Singh.jpg
നാംവർ സിങ് 1996
തദ്ദേശീയ പേര്നാംവർ സിങ്
ജനനം(1926-07-28)28 ജൂലൈ 1926
ജിയാൻപൂർ, [ആസാംഗർ]], ഉത്തർപ്രദേശ്, ബ്രിട്ടീഷ് ഇന്ത്യ
മരണം19 ഫെബ്രുവരി 2019(2019-02-19) (aged 92)
ഡൽഹി, ഇന്ത്യ
തൊഴിൽഹിന്ദി സാഹിത്യകാരനും സാഹിത്യ വിമർശകനും
പുരസ്കാര(ങ്ങൾ)1971: Sahitya Akademi Award
ശലാക സമ്മാൻ, സാഹിത്യഭൂഷൺ സമ്മാൻ, കൂവെമ്പു രാഷ്ട്രീയ പുരസ്കാർ
പ്രധാന കൃതികൾ‘കവിതാ കേ നയേ പ്രതിമാൻ’,‘ഛായാവാദ്’, ’ദൂസരീ പരമ്പരാ കീ ഖോജ്’

ഒരു ഹിന്ദി സാഹിത്യകാരനും സാഹിത്യവിമർശകനുമായിരുന്നു നാംവർ സിങ് (Namvar Singh), (28 ജൂലൈ 1926 – 19 ഫെബ്രുവരി 2019). ഹിന്ദിസാഹിത്യത്തിലെ ജീവിക്കുന്ന ഇതിഹാസമെന്ന് വാഴ്ത്തപ്പെട്ടിരുന്ന സിങ്ങിന് സാഹിത്യഅക്കാദമി പുരസ്കാരമുൾപ്പെടെ വിവിധ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.[1][2] ഹിന്ദിക്കു പുറമേ ഉർദ്ദുവിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന നാംവർ സിങ് ഒരു മികച്ച പ്രഭാഷകൻ കൂടിയായിരുന്നു.

ജീവിതരേഖ[തിരുത്തുക]

1926 ജൂലായ് 28-ന് ഉത്തർപ്രദേശിലെ വാരാണസിയിലാണ് നാംവർ സിങ്ങിന്റെ ജനനം. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടി. അവിടെത്തന്നെ അധ്യാപകനായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. കമ്മ്യൂണിസ്റ്റ് സഹയാത്രികമാണെന്നുള്ള ആരോപണത്തെത്തുടർന്ന് ജോലി നഷ്ടപ്പെട്ടു.[3]പിന്നീട് ഡൽഹി ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ (ജെ.എൻ.യു.) അധ്യാപകനായി. അവിടത്തെ സെന്റർ ഫോർ ഇന്ത്യൻ ലാംഗ്വേജസിന്റെ ആദ്യ അധ്യക്ഷനായിരുന്നു. 1992-ൽ ജെ.എൻ.യു.വിൽനിന്നു വിരമിച്ചെങ്കിലും പ്രൊഫസർ എമിരിറ്റസ് ആയി തുടർന്നു. രാജാറാം മോഹൻ റോയ് ഫൗണ്ടേഷൻ അധ്യക്ഷനും വാർധയിലെ മഹാത്മാ ഗാന്ധി അന്താരാഷ്ട്രീയ ഹിന്ദി വിശ്വവിദ്യാലയ ചാൻസലറുമായി സേവനം ചെയ്തു. ഹിന്ദിയിൽ നിരവധി നിരൂപണഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 1971-ൽ 'കവിതാ കേ നയേ പ്രതിമാൻ' എന്ന കൃതിക്ക് സാഹിത്യവിമർശനത്തിനുള്ള കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടി.

’ജൻയുഗ്’, ’ആലോചന’ എന്നീ മാസികകളുടെ പത്രാധിപരും ഓൾ ഇന്ത്യ പ്രോഗ്രസീവ് റൈറ്റേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റും ആയിരുന്നു. ഉത്തർപ്രദേശിലെ ചന്ദൗലിയിൽ നിന്ന് 1959-ൽ സി.പി.ഐ. സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും തോറ്റു. സാഹിത്യകാരൻ കാശിനാഥ് സിങ് സഹോദരനാണ്.

കൃതികൾ[തിരുത്തുക]

  • ‘കവിതാ കേ നയേ പ്രതിമാൻ’
  • ‘ഛായാവാദ്’
  • ’ദൂസരീ പരമ്പരാ കീ ഖോജ്’

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേന്ദ്ര സാഹിത്യഅക്കാദമി പുരസ്കാരം[4]
  • ശലാക സമ്മാൻ
  • സാഹിത്യഭൂഷൺ സമ്മാൻ
  • കൂവെമ്പു രാഷ്ട്രീയ പുരസ്കാർ

അവലംബം[തിരുത്തുക]

  1. "Hindi author Namwar Singh bucks the trend".
  2. "Namvar Singh: What Will Marx Think?". OPEN Magazine.
  3. "From Red to Saffron, the Literary Journey of Namvar Singh". The Wire.
  4. "AKADEMI AWARDS (1955–2016)".
"https://ml.wikipedia.org/w/index.php?title=നാംവർ_സിങ്&oldid=3091043" എന്ന താളിൽനിന്ന് ശേഖരിച്ചത്