Jump to content

നാംചി

Coordinates: 27°10′N 88°21′E / 27.17°N 88.35°E / 27.17; 88.35
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നാംചി
Namchi Monastery
Namchi Monastery
നാംചി is located in Sikkim
നാംചി
നാംചി
Location of Namchi in Sikkim
നാംചി is located in India
നാംചി
നാംചി
നാംചി (India)
Coordinates: 27°10′N 88°21′E / 27.17°N 88.35°E / 27.17; 88.35
Country India
StateSikkim
DistrictSouth Sikkim
ഉയരം
1,315 മീ(4,314 അടി)
ജനസംഖ്യ
 (2001)
 • ആകെ38,750
Languages
 • OfficialNepali, Bhutia, Lepcha, Limbu, Newari, Rai, Gurung, Mangar, Sherpa, Tamang and Sunwar
സമയമേഖലUTC+5:30 (IST)
PIN
737 126
Telephone code03595
വാഹന റെജിസ്ട്രേഷൻSK-05

നാംചി (നേപ്പാളി : नाम्ची) അല്ലെങ്കിൽ നാംറ്റ്സെ[1] ഇന്ത്യയിലെ സിക്കിം സംസ്ഥാനത്തെ തെക്കൻ സിക്കിം ജില്ലയുടെ ആസ്ഥാനമായ ഒരു പട്ടണമാണ്. നാംചി എന്ന സംജ്ഞയുടെ അർത്ഥം ആകാശം (Nam) അത്യുന്നതം (Chi) എന്നിങ്ങനെയാണ് സിക്കീമീസ് ഭാക്ഷയിൽ[1]

ഭൂമിശാസ്ത്രം

[തിരുത്തുക]

നാംചി പട്ടണം സ്ഥിതി ചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 27°10′N 88°21′E / 27.17°N 88.35°E / 27.17; 88.35 [2] ആണ്.

നാംചി പട്ടണത്തിൻറെ സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം 1,315 metres (4,314 ft) ആകുന്നു. സംസ്ഥാന തലസ്ഥാനമായ ഗാങ്ടോക്കിൽ നിന്ന് 78 കിലോമീറ്റർ (48 മൈൽ) ദുരെയാണീ പട്ടണം. അതുപോലെ തന്നെ സിലിഗുരി [1] പട്ടണത്തിൽ നിന്നും 100 കിലോമീറ്റർ (62 മൈൽ) ദൂരത്തിലാണീ പട്ടണം. നാംചി പട്ടണത്തിന് ഏറ്റവുമടുത്തുള്ള റെയിൽവേ, എയർപോർട്ട് സൌകര്യങ്ങൾ സിലിഗുരിയിലാണുള്ളത്. സിക്കിമിലേയും പശ്ചിമ ബംഗാളിലേയും മിക്ക പട്ടണങ്ങളുമായും നാംചി റോഡു മാർഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു. ബസുകളും ജീപ്പുകളും പതിവായി ഗാംങ്ടോക്ക്, പെല്ലിങ്, ജോർത്താംഗ്, കാലിംപോങ്, സിലിഗുരി എന്നിവിടങ്ങളിൽ നിന്നും നാംചിയിലേയ്ക്ക് സർവ്വീസ് നടത്തുന്നു.

ജനസംഖ്യാപരമായ കണക്കുകൾ

[തിരുത്തുക]

As of 2011(ഇന്ത്യൻ സെൻസസ്) [3] നാംചി പട്ടണത്തിലെ ആകെ ജനസംഖ്യ 12194 ആണ്. ആകെ ജനസംഖ്യിൽ പുരുഷന്മാർ 52 ശതമാനവും സ്ത്രീകൾ 48 ശതമാനവുമാണ്. നാംചി പട്ടണത്തിലെ ജനങ്ങളുടെ സാക്ഷരത 78 ശതമാനമാണ. ഇത് ദേശീയ ശരാശരിയായ 59.5 ശതമാനത്തേക്കാൾ കൂടുതലാകുന്നു. പുരുഷൻമാരുടെ സാക്ഷരത 59.5 ശതമാനവും സ്ത്രീകളുടേത് 81 ശതമാനവുമാണ്. നാംചി പട്ടണത്തിലെ ജനസംഖ്യയിലെ 9 ശതമാനം പേർ 6 വയസിനു താഴെയുള്ളവരാണ്. പട്ടണത്തിലെ ജനങ്ങളിൽ ബഹുഭൂരിപക്ഷവും ബുദ്ധമതക്കാരോ ഹൈന്ദവ മതക്കാരോ ആണ്. ഇവിടെ പ്രധാനമായ സംസാരിക്കുന്ന ഭാക്ഷകൾ നേപ്പാളി, ഹിന്ദി, ഇംഗ്ലീഷ് എന്നിവയാണ്.

വിദ്യാഭ്യാസ സൌകര്യങ്ങൾ

[തിരുത്തുക]

ഏകദേശം അര ഡസനോളം പ്രൈവറ്റ് സ്കൂളുകൾ നാംചിയിൽ പ്രവർത്തിക്കുന്നു. ഈ സ്കൂളുകളിൽ ഉന്നത നിലവാരമുള്ള വിദ്യാഭ്യാസമാണു നൽകപ്പെടുന്നത്. മൌണ്ട് കാർമൽ സ്കൂൾ, നാംചി പബ്ലിക് സ്കൂൾ, ടെൻഡോങ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട്, ന്യൂ ലൈറ്റ് അക്കാദമി, ബെഥേനി സ്കൂൾ എന്നിവയാണ് എടുത്തു പറയേണ്ട വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള ഗവൺമെൻറ് ഹൈയർ സെക്കൻററി സ്കൂൾ, മൾട്ടിമീഡിയ കമ്പ്യൂട്ടർ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഇതു കൂടാതെയുണ്ട്. പട്ടണത്തിൽ നിന്നും ഏതാനും കിലോമീറ്ററുകൾ അകലെ ഗവൺമെൻറ് കോളേജ് ഓഫ് ആർട്സ് ആൻറ് എഡ്യൂക്കേഷൻ സ്ഥിതി ചെയ്യുന്നു. ഇവിടുത്തെ ജനങ്ങൾ വിദ്യാഭ്യാസത്തിനു വളരെയധികം പ്രാധാന്യം കൽപിക്കുന്നു.

വിനോദസഞ്ചാരം

[തിരുത്തുക]

നാംചി ഒരു വിനോദസഞ്ചാര കേന്ദ്രവും അതുപോലെ തന്നെ ഒരു തീർത്ഥാടനകേന്ദ്രവുമാണ്. നാംചി മൊണാസ്റ്ററി, റലാങ് മൊണാസ്റ്ററി, ടെൻഡോങ് കുന്നുകൾ എന്നിവ ബുദ്ധമത തിർത്ഥാടന കേന്ദ്രങ്ങളാകുന്നു. ലോകത്തിലെ ഉയരമുള്ള പ്രതിമകളിൽ1 ഒന്നായ 118 അടി ഉയരമുള്ള ബുദ്ധസന്യാസി ഗുരു റിംപോച്ചെയുടെ പ്രതിമ നാംചി പട്ടണത്തിന് അഭിമുഖമായി സംദ്രൂപ്റ്റ്സെ മലയിൽ നിലകൊള്ളുന്നു. 2004 ഫെബ്രുവരിയിലാണ് ഈ പ്രതിമ പൂർത്തിയായത്. T It was completed in February 2004. It is also said that the Samdruptse hill is actually a സംദ്രൂപ്റ്റ്സെ മല നിഷ്‌ക്രിയമായ ഒരു അഗ്നിപർവ്വതമാണെന്ന് വിശ്വസിക്കപ്പെടുന്നു. ഐതിഹ്യങ്ങൾ പറയുന്നത് അഗ്നിപർവ്വതം നിഷ്ക്രിയമായിരിക്കുന്നത് ബുദ്ധസന്ന്യാസിമാർ മലമുകളിൽ പോയി പ്രാർത്ഥന നടത്തുന്നതു കൊണ്ടാണെന്നാണ്. പട്ടണത്തിൽ നിന്ന് ഏതാനും കിലോമീറ്ററുകൾ അകലെ ഒരു റോക്ക് ഗാർഡനും സ്ഥിതി ചെയ്യുന്നു. ലോകത്തിലെ മൂന്നാമത്തെ ഉയരം കൂടിയ കൊടുമുടിയായ കാഞ്ചൻജംഗയുടെ വ്യക്തമായ കാഴ്ച്ച ഇവിടെ നിന്നു കിട്ടുന്നു.

വിഷയാനുബന്ധം

[തിരുത്തുക]
Central Park, Namchi
  1. 1.0 1.1 1.2 "South Skikkim". National Informatics Centre. Retrieved 12 August 2015.
  2. Falling Rain Genomics, Inc - Namchi
  3. "Census of India 2001: Data from the 2001 Census, including cities, villages and towns (Provisional)". Census Commission of India. Archived from the original on 2004-06-16. Retrieved 2008-11-01.
"https://ml.wikipedia.org/w/index.php?title=നാംചി&oldid=3772345" എന്ന താളിൽനിന്ന് ശേഖരിച്ചത്