Jump to content

നസ്‌ർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ നൂറ്റിപ്പത്താം അദ്ധ്യായമാണ്‌ അൽ നസ്‌ർ (സഹായം).

അവതരണം: മദീന

സൂക്തങ്ങൾ: മൂന്ന്

ഖുർആനിക അദ്ധ്യായങ്ങളിൽ ഏറ്റവും അവസാനം അവതരിച്ചതായി വിശ്വസിക്കപ്പെടുന്ന അദ്ധ്യായമാണ്‌ അൽ നസ്വ്‌ർ. മുഹമ്മദ് നബിയുടെ അന്ത്യത്തിന്‌ ഏതാനും മാസം മുൻ‌പാണ്‌ ഇത് അവതരിച്ചത് .

ഇസ്ലാമിക പ്രബോധനത്തിന്‌ മുഹമ്മദ് നബിക്ക് വേണ്ട സഹായങ്ങൾ ലഭിക്കുകയും നീണ്ട ഇരുപത്തിമൂന്ന് വർഷത്തെ പ്രബോധനത്തിന്‌ ശേഷം മുസ്ലീങ്ങൾക്ക് മക്കയിൽ ആത്യന്തിക വിജയം (മക്കാവിജയം) ലഭിക്കുകയും ചെയ്തു. മക്കാവിജയത്തിന്‌ ശേഷം ഇസ്ലാമിൻറ്റെ പ്രചാരം വളരെയധികം വർദ്ധിച്ചു.

മുഹമ്മദ് നബിയുടെ ദൌത്യ ലക്ഷ്യം പൂർത്തിയായതായും അതിനാൽ അല്ലാഹുവിലേക്ക് മടങ്ങുവാൻ സമയമായെന്നും ആണ്‌ ഈ അദ്ധ്യായത്തിലെ സൂചന. അതുകൊണ്ട് ദൈവത്തെ സ്തുതിക്കാനും അവനോട് പാപമോചനം തേടാനും ഈ അദ്ധ്യായം നബിയോട് നിർദ്ദേശിക്കുന്നു.

പരിഭാഷ.

110-1 : അല്ലഹുവിന്റെ സഹായവും വിജയവും വന്നത്തിയാൽ

110-2 :ജനങ്ങൾ അല്ലാഹുവിന്റെ മതത്തിൽ കൂട്ടംകൂട്ടമായി പ്രവേശിക്കുന്നത് നീകാണുകയും ചെയ്താൽ

110-3 : നീ നിന്റെ രക്ഷിതാവിനെ സ്തുതിക്കുകയും പ്രകീർതിക്കുകയും അവനോട് പാപമോചനം തേടുകയും ചെയ്യുക .തീർച്ചയായും അവൻ പശ്ചാത്താപം സ്വീകരിക്കുന്നവനാകുന്നു


ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ നസ്‌ർ‍‍‍‍‍‍ എന്ന താളിലുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
മുൻപുള്ള സൂറ:
കാഫിറൂൻ
ഖുർആൻ അടുത്ത സൂറ:
അൽ മസദ്
സൂറത്ത് (അദ്ധ്യായം) 110

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


"https://ml.wikipedia.org/w/index.php?title=നസ്‌ർ&oldid=2599005" എന്ന താളിൽനിന്ന് ശേഖരിച്ചത്