Jump to content

നസ്രിൻ സോടൗദേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നസ്രിൻ സോടൗദേ
ജനനം (1963-05-30) 30 മേയ് 1963  (61 വയസ്സ്)
ദേശീയതIranian
കലാലയംShahid Beheshti University
തൊഴിൽHuman rights lawyer
ജീവിതപങ്കാളി(കൾ)Reza Khandan
കുട്ടികൾ2
പുരസ്കാരങ്ങൾFreedom to Write Award (2011)
Sakharov Prize (2012)
വെബ്സൈറ്റ്nasrinsotoudeh.com

ഇറാൻകാരിയായ മനുഷ്യാവകാശങ്ങൾക്കായി വാദിക്കുന്ന ഒരു അഭിഭാഷകയാണ് നസ്രിൻ സോടൗദേ (Nasrin Sotoudeh) (Sotoodeh എന്നും പറയും; പേർഷ്യൻ: نسرین ستوده). ജയിലിലായ ഇറാനിലെ പ്രതിപക്ഷരാഷ്ട്രീയക്കാർക്കായും പ്രവർത്തകർക്കായും ഇവർ വാദിച്ചിട്ടുണ്ട്. വിവാദമുണ്ടാക്കിയ 2009 -ലെ ഇറാൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിനെത്തുടർന്ന് ജയിലിൽ ആയവർക്കുവേണ്ടിയും തങ്ങൾ കുട്ടികളായിരുന്നപ്പോൾ ചെയ്ത കുറ്റങ്ങൾക്ക് വധശിക്ഷ ലഭിച്ചവർക്കുവേണ്ടിയും ഇവർ കോടതികളിൽ ഹാജരായി.[1] അവരുടെ കക്ഷികളിൽ പത്രപ്രവർത്തകയായ ഈസ സഹർകിസ്, സമാധാനത്തിനുള്ള നോബേൽ പുരസ്കാരം ലഭിച്ച ഷിറിൻ എബാദി, ഹെഷ്‌മത് ടബർസാദി നിരോധിക്കപ്പെട്ട പ്രതിപക്ഷകക്ഷിയായ ഇറാനിലെ നാഷണൽ ഡെമോക്രാറ്റിൿ ഫ്രണ്ട് എന്നിവയെല്ലാം ഉൾപ്പെടുന്നു.[2] ഇറാനിലെ നിയമമനുസരിച്ച് പുറത്തിറങ്ങുമ്പോൾ ഹിജാബ് ധരിക്കാത്ത കുറ്റത്തിന് അറസ്റ്റിലായ സ്ത്രീകൾക്കുവേണ്ടിയും ഇവർ വാദിക്കുന്നു.[3]

ദേശീയസുരക്ഷാഭീഷണി എന്ന കുറ്റം ചുമത്തി നസ്രീനെ 2010 സെപ്തംബറിൽ അറസ്റ്റുചെയ്തു എവിൻ ജയിലിൽ [1]ഏകാന്ത തടവിലാക്കി.[4] 2011 ജനുവരിയിൽ അധികാരികൾ ഇവരെ അഭിഭാഷകജോലിയിൽ നിന്നും വിലക്കുകയും രാജ്യം വിടുന്നതുതടയുകയും ചെയ്തതോടൊപ്പം 11 വർഷം തടവിനും വിധിച്ചു. ആ വർഷം തന്നെ കോടതി ഈ ശിക്ഷ ആറുവർഷമായി കുറയ്ക്കുകയും അഭിഭാഷകവൃത്തി തടഞ്ഞത് 10 വർഷമായി ചുരുക്കുകയും ചെയ്തു.

ജൂൺ 2018 -ൽ പിന്നെയും നിരവധി ദേശീയസുരക്ഷാവകുപ്പുകൾ ചുമത്തി അറസ്റ്റ്ചെയ്യപ്പെട്ട നസ്രിനെ 2019 മാർച്ച് 12 -ന് ടെഹ്രാൻ ജയിലിൽ തടവിലാക്കി. ഒരു ടെഹ്രാൻ ജഡ്‌ജി തടവ് ഏഴ് വർഷത്തേക്കാണെന്നുപറഞ്ഞെങ്കിലും മറ്റു റിപ്പോർട്ടുകൾ പ്രകാരം അവരുടെ ശിക്ഷ 10 വർഷത്തെ തടവും 148 ചാട്ടവാർ അടിയുമാണത്രേ. മറ്റു ആറ് വിധികൽ പ്രകാരം ലഭിച്ച ശിക്ഷകൾ കൂടി കൂട്ടിച്ചേർക്കുമ്പോൾ ആകെ ശിക്ഷ 38 വർഷത്തോളം വരും.

കുടുംബവും വിദ്യാഭ്യാസവും

[തിരുത്തുക]

1963 - ഇറാനിലെ ഒരു സാധാരണ മതബോധമുള്ള കുടുംബത്തിലാണ് നസ്രിന്റെ ജനനം.[5] കോളേജിൽ തത്ത്വശാസ്ത്രം പഠിക്കണമെന്നായിരുന്നു മോഹമെങ്കിലും അന്നുപ്രവേശനപരീക്ഷയിൽ 53 -ആമത് എത്തിയത് അതിനുതക്ക മാർക്ക് അല്ലാഹ്തതിനാൽ ടെഹ്രാനിലെ ഷാഹിദ് ബെഹെഷ്ടി സർവകലാശാലയിൽ നിയമപഠനത്തിനുചേർന്നു.[6] അന്താരാഷ്ട്രനിയമത്തിൽ ബിരുദത്തിനുശേഷം 1995 -ൽ നിയമപരീക്ഷ പാസായെങ്കിലും പരിശീലനത്തിനുള്ള അനുമതി കിട്ടാൻ അവർക്ക് പിന്നെയും എട്ടുവർഷം കാത്തിരിക്കേണ്ടിവന്നു.[5]

റേസാ ഖാൻ ആണ് നസ്രിന്റെ ഭർത്താവ്. അവർക്ക് രണ്ടുകുട്ടികൾ ആണ് ഉള്ളത്.[7]തന്റെ കഷ്ടകാലത്തും ജോലിസമയത്തും തന്നോടൊപ്പം നിൽക്കുന്ന ഒരു ശരിക്കും ആധുനിക വ്യക്തിയാണ് റേസ എന്ന് നസ്രിൻ പറയുന്നു.[6]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Iran opposition lawyer Nasrin Sotoudeh detained". BBC News. 9 September 2010. Retrieved 23 October 2010.
  2. "news-from-human-rights-watch-no5-c-humanity-denied-systematic-denial-of-womens-rights-in-afghanistan-october-2001-27-pp". Human Rights Documents online. Retrieved 2019-07-08.
  3. "Iran: Judicial harassment against human rights lawyer Ms. Nasrin Sotoudeh". Human Rights Documents online. Retrieved 2019-07-08.
  4. Joselit, David; Lambert-Beatty, Carrie, eds. (2012-10). "Introduction". October. 142: 26–27. doi:10.1162/octo_e_00113. ISSN 0162-2870. {{cite journal}}: Check date values in: |date= (help)
  5. 5.0 5.1 Azadeh Davachi (15 September 2010). "IMPRISONED -- Nasrin Sotoudeh: A Mother, A Lawyer, An Activist". Payvand. Archived from the original on 27 October 2012. Retrieved 13 January 2011.
  6. 6.0 6.1 Syma Sayyah (29 May 2007). "Nasrin Sotoudeh: The Ardent, Passionate and Dedicated Attorney at Law". Payvand. Archived from the original on 28 November 2012. Retrieved 13 January 2011.
  7. "Iran: Judicial harassment against human rights lawyer Ms. Nasrin Sotoudeh". Human Rights Documents online. Retrieved 2019-07-08.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നസ്രിൻ_സോടൗദേ&oldid=3263201" എന്ന താളിൽനിന്ന് ശേഖരിച്ചത്