നവോത്ഥാനത്തിന്റെ സൂര്യതേജസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു നവോത്ഥാന നായകനായ കുറുമ്പൻ ദൈവത്താനെക്കുറിച്ച് ബാബു തോമസ് എഴുതിയ ജീവചരിത്രമാണ് നവോത്ഥാനത്തിന്റെ സൂര്യതേജസ്സ് (Navodhanathinte Suryathejus). 2005 മേയ് 23-ന് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ കിടങ്ങന്നൂരിൽ വച്ച് നടന്ന ഒരു പരിപാടിയിൽ വി.എസ്. അച്യുതാനന്ദനാണ് പുസ്തകം പ്രകാശനം ചെയ്തത്.[1][2]

കുറുമ്പൻ ദൈവത്താൻ[തിരുത്തുക]

കേരളത്തിലെ സാമൂഹ്യ നവോത്ഥാന നായകനും പ്രജാസഭാംഗവുമായിരുന്നു കുറുമ്പൻ ദൈവത്താൻ (1880 - 15 ഏപ്രിൽ 1927). പത്തൊൻപതാം നൂറ്റാണ്ടിൽ ആറന്മുളയുടെയും തിരുവിതാംകൂറിന്റെയും സാമൂഹ്യ മുന്നേറ്റത്തിനുവേണ്ടി പ്രയത്നിച്ചു. സവർണ്ണാധിപത്യത്തിനെതിരെ പൊരുതി വിദ്യ അഭ്യസിച്ച ഇദ്ദേഹം അധസ്ഥിത സമൂഹത്തിനുവേണ്ടി നിരവധി സമരങ്ങളേറ്റെടുത്തു നടത്തി. ക്ഷേത്രപ്രവേശന വിളംബരത്തിന് ഒരു വ്യാഴവട്ടംമുമ്പ് ചെങ്ങന്നൂർ, ആറന്മുള ക്ഷേത്രങ്ങളിലേക്ക് ജാഥ നയിച്ച് അധഃസ്ഥിതർക്ക് ക്ഷേത്രപ്രവേശനം നേടിയത് ഇദ്ദേഹമായിരുന്നു. ലംസംഗ്രാന്റിന്റെ മുൻ രൂപമായ സ്റ്റൈപ്പന്റ് പുലയക്കുട്ടികൾക്ക് നേടിക്കൊടുത്തത് ദൈവത്താനാണ്.

അവലംബം[തിരുത്തുക]

  1. "Tribute to a social reformer". The Hindu. 2005 മേയ് 25. Archived from the original on 2016-04-29. Retrieved 2016 ഏപ്രിൽ 29. {{cite web}}: Check date values in: |accessdate= and |date= (help)
  2. http://www.keralapscgk.com/2016/04/kerala-psc-beat-forest-officer-solved.html?m=1