നവാബ്‍ഗഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
A heron at the bird sanctuary
A spotted deer in the Nawabganj Bird Sanctuary.

നവാബ്ഗഞ്ച് ബേഡ് സാങ്ച്വറി ഇന്ത്യയിലെ ഉത്തർപ്രദേശ് സംസ്ഥാനത്തെ കാൺപൂർ-ലക്നോ ഹൈവേയിൽ, ഉന്നാവോ ജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു പക്ഷിസങ്കേതമാകുന്നു. 2015 ൽ ഈ പക്ഷിസങ്കേതം പുനർനാമകരണം ചെയ്യപ്പെട്ട് "ഷാഹിദ് ചന്ദ്ര ശേഖർ ആസാദ് ബേഡ് സാങ്ച്വറി" എന്നായി. പക്ഷിസങ്കേതത്തിലെ ഒരു വലിയ താടകവും അതിനെ വലയം ചെയ്തുനിൽക്കുന്ന ചുറ്റിലുമുള്ള പരിതഃസ്ഥിതിയുമാണ് ഈ പക്ഷിസങ്കേത്തിലെ പ്രധാന ഭാഗം. ഏകദേശം 250 തിൽ അധികം ദേശാടനപ്പക്ഷികൾക്ക് ഈ പക്ഷിസങ്കേതം ആതിഥ്യമരുളുന്നു.ഇവയിലേറേയും മുൻ സോവിയറ്റ് രാജ്യങ്ങളിൽനിന്നും എത്തുന്നവയാണെന്നാണ് കരുതപ്പെടുന്നത്. എന്നാൽ 1990 കൾ മുതൽ ഇവിടെയെത്തുന്ന ദേശാനടപ്പക്ഷികളുടെ എണ്ണത്തിൽ കാര്യമായ കുറവു വരുന്നുണ്ട്. ഭൂരിപക്ഷവും ഹിമാചൽ, രാജസ്ഥാൻ തുടങ്ങിയ പുതിയ മേഖലകളിലേയ്ക്കു സ്ഥാനം മാറി സഞ്ചരിക്കുന്നു. ഈ പക്ഷസങ്കേത്തിൽ ഒരു മാൻ പാർക്ക് നിരീക്ഷണ ടവർ, ബോട്ട് സഞ്ചരത്തിനുള്ള സൌകര്യങ്ങൾ തുടങ്ങിയവയുമുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നവാബ്‍ഗഞ്ച്&oldid=2868189" എന്ന താളിൽനിന്ന് ശേഖരിച്ചത്