നവയുഗം സാംസ്ക്കാരികവേദി, സൗദി അറേബ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Navayugam official logo

സൗദി അറേബ്യയിൽ പ്രവർത്തിച്ചു വരുന്ന പ്രവാസി ഇന്ത്യക്കാരുടെ ഒരു സംഘടനയാണ് നവയുഗം സാംസ്കാരിക വേദി [1]. 2007 ഫെബ്രുവരി 10 നാണ് ഈ സംഘടന സ്ഥാപിതമായത്. രാഷ്ട്രീയമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സി.പി.ഐ)യോട്  ചായ്‌വ് പുലർത്തുന്നു. പ്രവാസിക്ഷേമം, കലാ സാംസ്കാരിക പ്രവർത്തങ്ങൾ, കായികമത്സരങ്ങൾ, നിയമസഹായം, പ്രവാസികുടുംബകൂട്ടായ്മകൾ, ജീവകാരുണ്യം തുടങ്ങിയ മേഖലകളിൽ സജീവമായി നവയുഗം പ്രവർത്തനങ്ങൾ നടത്തുന്നു.

മുഖ്യപ്രവർത്തനങ്ങൾ[തിരുത്തുക]

തൊഴിൽ നിയമലംഘനങ്ങൾ, വിസ തട്ടിപ്പുകൾ, ആരോഗ്യപ്രശ്നങ്ങൾ, സർക്കാർ നിയമകുരുക്കുകൾ, സ്‌പോൺസറുടെ പീഡനം തുടങ്ങി വിവിധ കാരണങ്ങളാൽ കഷ്ടപ്പെടുന്ന പ്രവാസികളെ സഹായിക്കാനും, നിയമകുരുക്കുകൾ പരിഹരിയ്ക്കാനും നവയുഗം ജീവകാരുണ്യവിഭാഗം വളരെ സജീവമായി പ്രവർത്തിച്ചു വരുന്നു. സർഗ്ഗപ്രവാസം, കളിവെട്ടം, ഈണം, സഫിയ അജിത്ത് മെമ്മോറിയൽ ക്രിക്കറ്റ്- വോളിബോൾ ടൂർണമെന്റുകൾ മുതലായ കലാ-കായിക-സാംസ്കാരിക പരിപാടികൾ നവയുഗം എല്ലാ വർഷവും സംഘടിപ്പിയ്ക്കാറുണ്ട്. കെ.സി.പിള്ള സ്മാരക സാഹിത്യപുരസ്കാരങ്ങൾ, നവയുഗം പ്രവാസി പുരസ്കാരം, സഫിയ അജിത്ത് ജീവകാരുണ്യപുരസ്കാരം എന്നീ അവാർഡുകൾ എല്ലാ വർഷവും നൽകി വരുന്നു.

സംഘടനാ ചട്ടക്കൂട്[തിരുത്തുക]

സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ദമ്മാം, ജുബൈൽ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് നവയുഗത്തിന്റെ രണ്ടു കേന്ദ്രകമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു. റിയാദ്, ജിദ്ദ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ച് ന്യൂ ഏജ് എന്ന പേരിൽ നവയുഗത്തിന്റെ സഹോദരസംഘടനകൾ പ്രവർത്തിയ്ക്കുന്നു.

ദമ്മാം നവയുഗം കേന്ദ്രകമ്മിറ്റിയുടെ കീഴിൽ ദമ്മാം, അൽ കോബാർ, അൽ ഹസ്സ എന്നീ മേഖല കമ്മിറ്റികളാണ് പ്രവർത്തിയ്ക്കുന്നത്. ദമ്മാം കേന്ദ്രകമ്മിറ്റിയിൽ ബെൻസി മോഹൻ.ജി പ്രസിഡന്റ് ആയും, എം.എ.വാഹിദ് കാര്യറ സെക്രട്ടറി ആയും പ്രവർത്തിയ്ക്കുന്നു.

References[തിരുത്തുക]

  1. "Politics of Migration: Indian Emigration in a Globalised World" By A. Didar Singh, S. Irudaya Rajan - Page 54