നവധാഭക്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒൻപത് വിധത്തിലുള്ള ഭക്തിയെ നവധാഭക്തി എന്നു പറയുന്നു. നവം എന്നത് ഒൻപതിനെ സൂചിപ്പിക്കുന്നു.

ഹൈന്ദവ വിശ്വാസം[തിരുത്തുക]

ഹൈന്ദവ വിശ്വാസമനുസരിച്ച് ഭക്തി ഒൻപത് തരത്തിലുണ്ട്:-

  1. ശ്രവണം
  2. കീർത്തനം
  3. സ്മരണം
  4. പാദസേവനം
  5. അർച്ചനം
  6. വന്ദനം
  7. ദാസ്യം
  8. സഖ്യം
  9. ആത്മനിവേദനം

എന്നിവയാണവ.

ശ്രവണം[തിരുത്തുക]

ഈശ്വരനാമങ്ങൾ, സ്തോത്രങ്ങൾ, ചരിത്രങ്ങൾ എന്നിവ കേൾക്കുന്നതാണ് ശ്രവണം.

കീർത്തനം[തിരുത്തുക]

കേട്ടറിഞ്ഞ കാര്യങ്ങൾ പ്രകീർത്തിക്കുന്നതാണ് കീർത്തനം. സങ്കീർത്തനം, ഇതിഹാസ പുരാണ പാരായണം, ഭജനാർച്ചനകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

സ്മരണം[തിരുത്തുക]

സദാ ഈശ്വരനെ ഓർത്തുകൊണ്ടിരിക്കുക എന്നതാണ് സ്മരണം. ആദ്യത്തെ രണ്ടെണ്ണം ഭക്തിയിലേക്കെത്താനുള്ള പ്രാഥമിക മാർഗങ്ങളാണെങ്കിൽ, ഭക്തി ഉണ്ടായിക്കഴിഞ്ഞ് ആദ്യമുണ്ടാകുന്നതാണ് സ്മരണം.

പാദസേവനം[തിരുത്തുക]

ഈശ്വരപാദപൂജയാണ് പാദസേവനം കൊണ്ടുദ്ദേശിക്കുന്നത്. അത് കേവലമായ വിഗ്രഹപൂജയല്ല; ഈശ്വരസൃഷ്ടിയായ പ്രപഞ്ചത്തെ സേവിക്കൽ കൂടിയാണ്.

അർച്ചനം[തിരുത്തുക]

ഈശ്വരാർച്ചന തന്നെയാണ് അർച്ചന.

വന്ദനം[തിരുത്തുക]

ഭഗവാനെയും ഭഗവാന്റെ സൃഷ്ടികളായ എല്ലാറ്റിനെയും ഭക്തിപൂർവം വണങ്ങുന്നതാണ് വന്ദനം.

ദാസ്യം[തിരുത്തുക]

ഈശ്വരനെ സ്വാമി അഥവാ യജമാനനായി കണ്ട് ദാസനെപ്പോലെ ജീവിക്കലാണ് ദാസ്യം.

സഖ്യം[തിരുത്തുക]

ഈശ്വരനെ തന്റെ കൂട്ടുകാരനെപ്പോലെ കണ്ട് പെരുമാറാൻ കഴിയുന്ന ഭക്തിയുടെ ഒരു സമുന്നതതലമാണ് സഖ്യം.

ആത്മനിവേദനം[തിരുത്തുക]

ഈശ്വരനിൽ തന്നെത്തന്നെ സമർപ്പിക്കലാണ് ആത്മനിവേദനം. അനുക്രമം ഉയരുന്ന ഭക്തിയുടെ വിവിധ തലങ്ങളാണ് നവധാഭക്തി എന്ന സങ്കല്പത്തിലൂടെ അനാവൃതമാകുന്നത്. ഇതിൽനിന്ന് വ്യത്യസ്തമായ മറ്റൊരു ഭക്തിസങ്കല്പമാണ് ഏകാദശഭക്തി.

നവധാഭക്തിയുടെ ഓരോരോ ഭാവങ്ങളുടെ വിശദീകരണങ്ങളായ സ്വാതിതിരുനാൾ നവരത്നമാലികാ കീർത്തനങ്ങൾ.[1]

അവലംബം[തിരുത്തുക]

  1. http://www.swathithirunal.in/articles/pushpakiran.htm His Highness Sri. Swathi Thirunal Maharaja, who lived from 1813 to 1847 A.D., had made his mark in the world of Carnatic Music, not only as a first-rate composer, but also as a superb musician.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ നവധാഭക്തി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=നവധാഭക്തി&oldid=1343747" എന്ന താളിൽനിന്ന് ശേഖരിച്ചത്