നഴ്സസ് സോംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വില്യം ബ്ലെയ്ക്കിന്റെ, രണ്ട് അനുബന്ധ കവിതകളുടെ പേരാണ് നഴ്സസ് സോംഗ്. 1789- ൽ സോംഗ്സ് ഓഫ് ഇന്നസെൻസ്, 1794-ൽ സോംഗ്സ് ഓഫ് എക്സിപീരിയൻസ്, എന്നീ പാട്ടുകൾ പ്രസിദ്ധീകരിച്ചു.

സോങ്ങ്സ് ഓഫ് ഇന്നസെൻസ് -ലെ കവിത ഒരു നഴ്സിൻറെ കഥ പറയുന്നു. വയലിൽ കളിക്കുന്ന കുട്ടികളെ നോക്കി നിൽക്കുന്ന നഴ്സിനെക്കുറിച്ച് നാം എന്തൊക്കെയാണ് ചിന്തിക്കുന്നത്. അവൾ അവരെ വിളിക്കാൻ ശ്രമിക്കുമ്പോൾ, അവർ പ്രതിഷേധിക്കുന്നു. ഇപ്പോഴും വെളിച്ചം ബാക്കിയുണ്ടെന്നും അതിനാൽ കളിക്കാൻ ഇനിയും സമയം ഉണ്ടെന്നും അവർ വാദിക്കുന്നു. കവിതയിലെ പ്രധാനവിഷയം നിഷ്കളങ്കതയാണ്. പുറത്തു കളിക്കുന്നതുകൊണ്ടുള്ള നെഗറ്റീവ് വശങ്ങൾ പരാമർശിക്കുന്നില്ല. രാത്രിയിൽ കളിക്കുന്ന കുട്ടികൾ ആധുനിക സമൂഹത്തിൽ പരിഗണിക്കപ്പെടുന്ന അപകടങ്ങളെക്കുറിച്ച് ശ്രദ്ധിക്കുന്നില്ല. കുട്ടികൾ കളിക്കുന്നതും ഭാവനയെക്കുറിച്ചും ഉള്ള വിവിധ ചിത്രങ്ങൾ ഭാഷയിൽ ഉപയോഗിക്കുന്നു. നഴ്സ് ആഹ്ളാദചിത്തനും ഊഷ്മളസ്വഭാവത്തിനുടമയുമാണ്. കാരണം വിശാലമായ പ്രത്യാഘാതങ്ങളുടെ യാതൊരു ചിന്തയും കൂടാതെ കുട്ടികളെ അവരുടെ കളികൾ തുടരാൻ അനുവദിക്കുന്നു. അസ്തമയം വരെ അൽപ്പം സമയം കൂടി കളിക്കാൻ അനുവദിച്ച സന്തോഷത്തിൽ ബ്ലെയ്ക്കിനെക്കൂടാതെ അത്തരമൊരു വിജയകരമായ കവിത എഴുതാൻ കഴിയുമായിരുന്നതായി ഒരു വിമർശകൻ പറഞ്ഞതായി സർ ജിയോഫ്രി കെയ്ൻസ് അഭിപ്രായപ്പെട്ടു.[1]

പദ്യം[തിരുത്തുക]

സോംഗ്സ് ഓഫ് ഇന്നസെൻസ്

When the voices of children are heard on the green,
And laughing is heard on the hill,
My heart is at rest within my breast,
And everything else is still.

‘Then come home, my children, the sun is gone down,
And the dews of night arise;
Come, come leave off play, and let us away
Till the morning appears in the skies.’

‘No, no, let us play, for it is yet day,
And we cannot go to sleep;
Besides, in the sky the little birds fly,
And the hills are all cover'd with sheep.’

‘Well, well, go and play till the light fades away,
And then go home to bed.’
The little ones leapèd, and shoutèd, and laugh'd
And all the hills echoèd.

കുറിപ്പുകൾ[തിരുത്തുക]

  1. William Blake: Songs of Innocence and of Experience, with Introduction and Commentary by Sir Geoffrey Keynes, 1967/87, Oxford University Press, ISBN 0 19 281089 8, p. 140.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

Texts on Wikisource:

"https://ml.wikipedia.org/w/index.php?title=നഴ്സസ്_സോംഗ്&oldid=3136932" എന്ന താളിൽനിന്ന് ശേഖരിച്ചത്